മിസിസ് എർത്ത് 2025 മിലി ഭാസ്കർ
മിസിസ് ഏർത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച മിസിസ് എർത്ത് 2025 കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കണ്ണൂർ സ്വദേശിനിയായ മിലി ഭാസ്കർ. ഈ കിരീടമണിയുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതി കൂടെ നേടിയെടുത്തിരിക്കുകയാണ് ഈ കണ്ണൂരുകാരി. യുഎസിൽ നടന്ന മത്സരത്തിൽ 24 രാജ്യത്തുനിന്നുള്ള മത്സരാർഥികളെ പിന്തള്ളിയാണ് കാനഡ യെ പ്രധിനിതീകരിച്ച മിലി കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവർഷം ജൂലായിയിൽ നടന്ന മിസിസ് കാനഡ എർത്ത് മത്സരത്തിലും മിലി പട്ടം സ്വന്തമാക്കിയിരുന്നു. ഈ കിരീടമണിഞ്ഞ ആദ്യ ഇന്ത്യക്കാരിയും മിലിയാണ്.

ഇക്കോ വെയർ റൗണ്ടിൽ മിലി റീസൈക്കിൾ പ്ലാസ്റ്റിക് ഉപയോഗിച്ച് കടൽ തീമിലുള്ള വസ്ത്രമാണ് തിരഞ്ഞെടുത്തത്. പ്ലാസ്റ്റിക് കടലിന്റെ ജൈവവൈവിധ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരിക്കാനായിരുന്നു ഇത്.
രണ്ടുമക്കളുടെ അമ്മകൂടെയായ മിലി 2024-ലാണ് ആദ്യമായി റാംപിൽ ചുവടുവെച്ചത്. ജനുവരിയിൽ നടന്ന മിസിസ് മലയാളി കാനഡ മത്സരമാണ് സൗന്ദര്യമത്സരവേദികളിലേക്ക് കാലെടുത്തുവയ്ക്കാൻ മിലിക്ക് ഊർജമേകിയത്. പിന്നീടാണ് മിസിസ് കാനഡ എർത്തായിതിരഞ്ഞെടുക്കപ്പെട്ടതും.

ഇലക്ട്രോണിക്സിൽ ബിരുദവും
ഫിനാൻസ് ആൻഡ് മാർക്കറ്റിങ്ങിൽ മാനേജ്മെന്റ് ബിരുദവും കൂടാതെ യോഗാധ്യാപക എന്ന കോഴ്സും അവർ പൂർത്തിയാക്കിയിട്ടുണ്ട്.

വിവാഹ ശേഷം കാനഡയിലേക്ക് മാറി താമസിച്ച മിലി ഡെലോയിറ്റ് എന്ന ഓഡിറ്റ് കമ്പനിയിൽ മാനേജറാണ്. വിദ്യാർഥികളായ തമന്ന, അർമാൻ എന്നിവരാണ് മക്കൾ.
