Fashion Review

പ്രശസ്ത മോഡൽ മരിച്ച നിലയിൽ

മോഡലും രാജ്യത്തെ സൗന്ദര്യ വ്യവസായ മേഖലയിലെ വർണ്ണവിവേചന വിരുദ്ധ പോരാളിയും ആയ സാൻ റയ്ച്ചൽ ആത്മഹത്യ ചെയ്തു. അളവിൽ അധികം ഉറക്കഗുളിക്ക് ശരീരത്തിൽ ചെന്നതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. തന്റെ മരണത്തിൽ ആരും ഉത്തരവാദിയല്ല എന്നുള്ള എഴുത്ത് എഴുതിവച്ചാണ് സാൻ യാത്രയായത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിറം കറുപ്പായതിനാൽ വളരെ കഷ്ടപ്പെട്ടായിരുന്നു സാൻ റെയ്ച്ചൽ മോഡലിം രംഗത്തേക്ക് എത്തിപ്പെട്ടത്. ആദ്യ ഘട്ടങ്ങളിൽ നിരവധിയിടങ്ങളിൽ സാനിനെ പലരും പരിഗണിക്കാതെ വന്നു.അതിനാൽ തന്നെ മോഡലിംഗ് രംഗത്ത് സജീവമായ നാൾ മുതൽ സാൻ വർണ വിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു.മിസ് ഡാർക് ക്യൂൻ തമിഴ് നാട് (2019), മിസ് ബെസ്റ്റ് ആറ്റിറ്റ്യൂഡ് (2019), മിസ് പുതുച്ചേരി (2020/2021),ക്വീൻ ഓഫ് മദ്രാസ് (2022, 2023) എന്നീ നിരവധി നേട്ടങ്ങൾ സാൻ നേടിയിട്ടുണ്ട്.മോഡലിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിർദേശങ്ങൾ നൽകുന്ന നോയർ ഫാഷൻ ഗ്രൂമിംഗ് എന്ന കമ്പനിയുടെ സ്ഥാപകയാണ് സാൻ

Leave a Reply

Your email address will not be published. Required fields are marked *