ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ മേരി ക്വാണ്ട്
ചെറുപ്പം മുതൽ അവസാന ശ്വാസം വരെ ഫാഷൻ ലോകത്തിനു നിരവധി സംഭാവനകൾ സമ്മാനിച്ച ഒരു വനിതാ വ്യക്തിത്വത്തെ നമുക്ക് പരിചയപ്പെടാം, “മേരി ക്വാണ്ട്”.
ഒരു ബ്രിട്ടീഷ് ഫാഷൻ ഡിസൈനറും ഫാഷൻ ഐക്കണും ആയിരുന്നു മേരി ക്വാണ്ട്, 1930 ഫെബ്രുവരി 11 ആയിരുന്നു കോണ്ടിന്റെ ജനനം. 1960ൽ ലണ്ടൻ ആസ്ഥാനമായുള്ള മോഡ് യൂത്ത് ഫാഷൻ പ്രസ്ഥാനങ്ങളിലെ ഒരു പ്രധാന വ്യക്തിത്വമായിരുന്നു ക്വാണ്ട്. മിനിസ്കർട്ടും ഹോട്ട് പാന്റുകളും വിപണിയിൽ എത്തിച്ച ആദ്യത്തെ ഫാഷൻ ഡിസൈനർ എന്ന ബഹുമതി കൂടെ അവർക്കുണ്ട്. മേരി ക്വാണ്ടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.

ലണ്ടനിലെ പ്രശസ്ത നഗരമായ വോൾവിച്ചിൽ ജാക്ക് മിൽട്രേറ്റ് ജോൺസിന്റെ രണ്ടു മക്കളിൽ ഒരുവളായി ബാർബറ മേരി ക്വാണ്ട് ജനിച്ചു. ചെറുപ്പകാലത്തെ വിദ്യാഭ്യാസം അവിടെ പൂർത്തിയാക്കിയ ശേഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് കെന്ത് എന്ന സ്ഥലത്തേക്ക് അവർക്ക് മാറേണ്ടതായി വന്നു. അവിടെയുള്ള ബ്ലാക്ക് ഹിറ്റ് ഹൈസ്കൂളിൽ ആയിരുന്നു അവരുടെ ശേഷമുള്ള പഠനം. കോളേജിൽ ചേരുമ്പോൾ ഫാഷൻ പഠിക്കണം എന്നായിരുന്നു ക്വാണ്ടിന്റെ ആഗ്രഹം എന്നാൽ മാതാപിതാക്കൾ ക്വാണ്ടിനെ അതിൽനിന്നും പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് അവർ ഗോൾഡ് സ്മിത്ത് കോളേജിൽ നിന്നും ചിത്രീകരണവും കലാ വിദ്യാഭ്യാസവും പഠിച്ചു ബിരുദം നേടി. ബിരുദം പൂർത്തിയാക്കിയ ശേഷം അവർ എറിക് എന്ന സ്ഥാപനത്തിൽ അപ്രന്റീസ് ആയി ജോലി ചെയ്തു. ശേഷം ഫാഷനോടുള്ള അമിത അഭിനിവേശം അവരെ ഫാഷൻ ബോട്ടിക്കിലേക്ക് ആകർഷിപ്പിച്ചു. ശേഷം 1950കളുടെ അവസാനത്തിലും 1960 കളുടെ തുടക്കത്തിലും യുവാക്കൾക്കായി സ്ഥിരമായി വസ്ത്രങ്ങൾ വാഗ്ദാനം ചെയ്യുന്ന ലണ്ടൻ ആസ്ഥാനമായുള്ള ഹൈ ക്ലാസ് ഡിസൈനർമാരിൽ ഒരാളായി ക്വാണ്ട് മാറി.
ക്വാണ്ടും മിനി സ്‌കർട്ട്
1950കളുടെ തുടക്കത്തിൽ ആയിരുന്നു ക്വാണ്ട് മിനി സ്കർട്ടിന്( നീളം കുറഞ്ഞ പാവാട ) തുടക്കം കുറിച്ചത്, നിരവധി വിമർശനങ്ങൾ ആയിരുന്നു മിനി സ്കർട്ട് വിപണിയിലെത്തിയതോടെ കോണ്ടിന് ലഭിച്ചത്. അത് വലിയ വാർത്തയായതോടെ ക്വാണ്ട് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി ഞാൻ എളുപ്പമുള്ളതും ചെറുപ്പം ഉള്ളതും ലളിതവുമായ വസ്ത്രങ്ങൾ ഉണ്ടാക്കുകയായിരുന്നു അതിൽ നിങ്ങൾക്ക് യഥേഷ്ടം ചലിക്കാനും ഓടാനും ചാടാനും കഴിയും ഉപഭോക്താവിന് ആവശ്യമുള്ളത്ര നീളം വച് മിനി സ്‌കെർട്ട് വിപണിയിൽ ഇറക്കുമെന്നും ക്വാണ്ട് അറിയിച്ചു.
മിനി സ്‌കർട്ടിനൊപ്പം വസ്ത്രത്തിലെ നിറം ഉള്ളതും പാറ്റേൺ ഉള്ളതുമായ ടൈറ്റുകൾ കണ്ടുപിടിച്ചതിന്റെ ബഹുമതി കൂടെ കോണ്ടിനെയാണ് തേടിയെത്തിയത്.

1960കളുടെ അവസാനത്തിൽ ഹോട്ട് പാന്റുകളുടെ കൂടെ നിർമ്മാണത്തിൽ ക്വാണ്ട് ഏർപ്പെട്ടു. പിന്നീട് അവരെ ബ്രിട്ടീഷ് ഫാഷൻ ഐക്കൺ ആയി തിരഞ്ഞെടുക്കുകയായിരുന്നു.
1967ൽ ബ്രിട്ടീഷ് ഹെഡ്‌വെയർ കമ്പനിയായ കങ്കോളിനായി അവർ 12 നിറങ്ങളിൽ ബാറേറ്റുകൾ ( മുടിയിൽ ധരിക്കുന്ന ക്ലിപ്പുകൾ ) രൂപകല്പന ചെയ്തു. പിന്നീട് വീട്ടുപകരണങ്ങളിലും മേക്കപ്പിലും അവർ കൂടുതൽ ശ്രദ്ധ കേന്ദ്ര കേന്ദ്രീകരിച്ചു. അങ്ങെനെ 1988 ഇൽ ‘ക്വാണ്ട് മിനി’ എന്ന കാറിന്റെ ഇന്റീരിയർ ഡിസൈനിങ് അവർ രൂപകല്പന ചെയ്തു. അതിൽ കറുപ്പും വെളുപ്പും വരകൾ ഉള്ള സീറ്റുകൾ ആണ് അവതരിപ്പിച്ചത്. സീറ്റ് ബെൽറ്റുകൾക്ക് ചുവപ്പ് നിറം ആയിരുന്നു കൊടുത്തിരുന്നത്. ഡ്രൈവിംഗ് സീറ്റുകളിലും പാസഞ്ചർ സീറ്റുകളിലും കോണ്ടിന്റെ ഒപ്പ് പതിപ്പിച്ചിട്ടുണ്ടായിരുന്നു. ഹെഡ് ലൈറ്റ് ഹൗസുകൾ വീൽ ആർച്ചുകൾ ഡോർ ഹാൻഡിലുകൾ ബമ്പറുകൾ എന്നിവയെല്ലാം ക്രോം അല്ലെങ്കിൽ ബ്ലാക്ക് ഫിനിഷുകൾക്ക് പകരം നിംബസ് ഗ്രേ എന്ന നിറം ആയിരുന്നു നൽകിയിരുന്നത്.
അങ്ങെനെ രണ്ടായിരത്തിൽ അവളുടെ സൗന്ദര്യ വർദ്ധക കമ്പനിയായ മാരിക്വാണ്ട് ലിമിറ്റഡിന്റെ ഡയറക്ടർ സ്ഥാനം അവർക്ക് രാജിവാക്കേണ്ടി വന്നു. ജപ്പാനിൽ 200ലധികം മേരിക്വാണ്ട് കളർ ഷോപ്പുകൾ ഉണ്ട് എന്നാണ് ഇപ്പോഴത്തെ നിഗമനം.
1953ല്‍ ഐറിഷ് ഗായകൻ ഹാരിസ് പ്ലാങ്കറ്റ് ഗ്രീനിന്റെ ചെറുമകനായ അലക്സാണ്ടർലാങ്കറ്റ് ഗ്രീനിനെ തന്റെ ഭർത്താവും ബിസിനസ് പങ്കാളിയുമായി ജീവിതത്തിലേക്ക് അവർ ക്ഷണിച്ചു.

പുരസ്കാരങ്ങൾ
1963-ൽ, ഡ്രസ് ഓഫ് ദ ഇയർ അവാർഡിൻ്റെ ആദ്യ ജേതാവായിരുന്നു ക്വാണ്ട് . 1966- ലെ ജന്മദിന ബഹുമതികളിൽ അവരെ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (OBE) ഓഫീസറായി നിയമിച്ചു . 1990-ൽ ബ്രിട്ടീഷ് ഫാഷൻ കൗൺസിലിൻ്റെ ഹാൾ ഓഫ് ഫെയിം അവാർഡ് അവർ നേടി . ബ്രിട്ടീഷ് ഫാഷനിലെ സേവനങ്ങൾക്കായി 2015 ലെ ന്യൂ ഇയർ ഓണേഴ്സിൽ ഡാം കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ (ഡിബിഇ) ആയി നിയമിക്കപ്പെട്ടു . ഫാഷനിലെ സേവനങ്ങൾക്കായി 2023 ലെ ന്യൂ ഇയർ ഓണേഴ്സിൽ ഓർഡർ ഓഫ് ദി കമ്പാനിയൻസ് ഓഫ് ഓണർ (CH) അംഗമായി അവർ നിയമിക്കപ്പെട്ടു . കൂടാതെ ക്വാണ്ടിന് 2006-ൽ ഹെരിയറ്റ്-വാട്ട് സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. 2009-ൽ, റോയൽ മെയിൽ അവരുടെ “ബ്രിട്ടീഷ് ഡിസൈൻ ക്ലാസിക്കുകൾ” സ്മരണിക തപാൽ സ്റ്റാമ്പ് ഇഷ്യൂവിനായി ക്വാണ്ട് രൂപകൽപ്പന ചെയ്ത മിനിസ്കർട്ട് തിരഞ്ഞെടുത്തു . 2012-ൽ, കലാകാരൻ സർ പീറ്റർ ബ്ലെയ്ക്ക് തൻ്റെ ഏറ്റവും പ്രശസ്തമായ കലാസൃഷ്ടിയുടെ പുതിയ പതിപ്പിൽ പ്രത്യക്ഷപ്പെടാൻ തിരഞ്ഞെടുത്ത ബ്രിട്ടീഷ് സാംസ്കാരിക ഐക്കണുകളിൽ ഒരാളായിരുന്നു അവർ.
ചാർട്ടേഡ് സൊസൈറ്റി ഓഫ് ഡിസൈനേഴ്‌സിൻ്റെ അംഗവും സൊസൈറ്റിയുടെ പരമോന്നത പുരസ്‌കാരമായ മിനർവ മെഡൽ ജേതാവുമായിരുന്നു ക്വാണ്ട് .
2023 ഏപ്രിൽ 13ന് 93 വയസ്സിൽ ക്വാണ്ട് വിടവാങ്ങി.
