മിസ് മേരിലാൻഡ് 2025
മരിയ ഡെറിസാവിയെ എന്ന 22കാരി മിസ് മേരിലാൻഡ് 2025 പട്ടം സ്വന്തമാക്കി , കിരീടം നേടുന്ന ആദ്യത്തെ ഇറാനിയൻ അമേരിക്കൻ വനിത എന്ന ബഹുമതിക്ക് കൂടെ അവർ അർഹയായി.
18 മത്സരാർത്ഥികളെ പിന്തള്ളിയാണ് മറിയ കിരീടം സ്വന്തമാക്കിയത്.
സെപ്റ്റംബറിൽ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടക്കുന്ന മിസ്സ് അമേരിക്ക മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുക മറിയ ആയിരിക്കും.
മിസ്സ് മേരിലാൻഡ് മത്സരം കാണാൻ ആരാധകർ ഹേഗർസ്‌ടൗണിലെ ദി മേരിലാൻഡ് തിയേറ്ററിലേക്ക് ഒഴുകിയെത്തിയിരുന്നു.
അലബാമ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ അവർ സൗജന്യവുമായ പൊതുവിദ്യാഭ്യാസം തേടി 9 വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം കുവൈറ്റിൽ നിന്ന് ഗ്രേറ്റ് മിൽസിലേക്ക് കുടിയേറിയതാണ്.
