Book Review

വിസ്മയയുടെ “തുടക്കം”

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക് അരങ്ങേറുന്നു, മോഹൻലാലിൻറെ ഉറ്റ സുഹൃത്തും സംവിധായകനുമായ ആന്റണി പെരുമ്പാവൂരിന്റെ ഫിലിം പ്രൊഡക്ഷൻ കമ്പനി ആയ ആശിർവാദ് സിനിമാസ് നിർമിക്കുന്ന 37-ാമത്തെ സിനിമയിലാണ് വിസ്മയ നായികയായി തുടക്കം കുറിക്കുന്നത്. “തുടക്കം” എന്ന് തന്നെയാണ് സിനിമയുടെ പേരും. 2018 എന്ന സിനിമക്ക് ശേഷമുള്ള ജൂഡ് ആന്റണിയുടെ അടുത്ത ചിത്രമാണ് “തുടക്കം”.

സഹോദരൻ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത് ഇത് ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നത് തീർച്ചയാണ്. എഴുത്തുകാരി കൂടിയായ വിസ്മയ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. കൂടാതെ ചിത്രകലയിലും തന്റെ ഒരിടം രേഖപെടുത്തിയ ആളുകൂടെയാണ് ഈ താരപുത്രി.

തന്റെ മായകുട്ടിക്ക് ആശംസകൾ അറിയിച്ച മോഹൻലാലിൻറെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ്‌ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *