Product Launch&Review

9 സ്കിൻ

സിനിമാതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും പുതിയ സംരംഭം ആരംഭിച്ചു. മക്കൾ ഉലകും, ഉയിരും ജനിച്ച് ഒരു വയസ്സ് തികഞ്ഞപ്പോഴാണ് ഇരുവരും സംരംഭത്തെപ്പറ്റി പുറം ലോകത്തെ അറിയിക്കുന്നത്. 9സ്കിൻ എന്ന് പേരിട്ടിരിക്കുന്ന സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളുടെ സംരംഭമാണ് ആരംഭിച്ചത്. ഇന്ത്യ മലേഷ്യ സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ആണ് വിപണി. അഞ്ച് ഉൽപ്പന്നങ്ങളാണ് നിലവിൽ ഉള്ളത്.

സ്കിന്റില്ലേറ്റ് ബൂസ്റ്റർ ഓയിൽ

ചർമ്മത്തിന് തിളക്കവും നിറവും നൽകുന്നു. കുങ്കുമാദിയും ബ്രഹ്മിയും വൈറ്റമിൻ E യുമാണ് ഇതിലെ പ്രധാന ചേരുവകൾ. ഇതിന്റെ വില 30 എംഎല്ലിന് 999 രൂപയാണ്.

ഏറ്റർനെല്ലേ -ആന്റി -ആജിങ് സിറം

പ്രായ കൂടുതൽ കൊണ്ടുണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കി ചർമ്മത്തിന് ചെറുപ്പം നിലനിർത്തുവാൻ ഉള്ള സീറം. വീട്ടിവെർ, ഗോട്ടു കോല, ജിങ് ബൈലോബ എന്നിങ്ങെനെയുള്ള പഴവർഗങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ. ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകൾ മായിക്കാനും അകാലവർധക്യത്തിൽ നിന്നും ഈ സീറം ചർമ്മത്തെ സംരക്ഷിക്കുന്നു. ഇതിന്റെ വില 30 എംഎല്ലിന് 1499 രൂപയാണ്.

ഇല്ലുമിനെറ്റ് ഗ്ലോ സിറം

കറുത്ത പാടുകൾ മാറ്റുവാനും ചർമത്തിന് നിറം വർദ്ധിപ്പിക്കാനും ആണ് ഇല്ലുമിനെറ്റ് ഗ്ലോ സീറം ഉപയോഗിക്കുന്നത്. കക്കടു പ്ലം, ബാക്കുച്ചി, കമു കമു എന്ന പഴവർഗ്ഗങ്ങൾ ഉപയോഗിച്ചാണ് ഈ സീറം നിർമ്മിച്ചിട്ടുള്ളത്. മുഖക്കുരുവും കറുത്ത പാടുകളും അകറ്റുന്നതിനു ഇല്ലുമിനെറ്റ് ഗ്ലോ സിറം ഉപയോഗിക്കുന്നതിലൂടെ സാധിക്കും എന്നാണ് അവർ അവകാശപ്പെടുന്നത്. 1199 രൂപയാണ് ഇതിന്റെ വില.

റെജുവിനെറ്റ് നൈറ്റ് ക്രീം

മോയ്സ്ചറൈസർ ആയി ഉപയോഗിക്കാവുന്ന റെജുവിനെറ്റ് നൈറ്റ് ക്രീമിലൂടെ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ കഴിയും. ഷീബക്ക് തോണ്‍, റെറ്റിനോൾ, നാനോ 24 കെ ടി ഗോൾഡ് എന്നിവയാണ് ഇതിലെ ചേരുവകൾ. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ ഫാറ്റി ആസിഡ് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഇതിനു 50 ഗ്രാമിന് 1899 രൂപയാണ് വില.

റിവൈവ് ഡേ ക്രീം

പകൽ സമയങ്ങളിൽ ഉപയോഗിക്കാവുന്ന ക്രീം ആണ് റിവൈവ് ഡേ ക്രീം. ഭൂവാ മേര, അശ്വഗന്ധ, കക്കടുക് പ്ലം എന്നിവയാണ് ഇതിലെ ചേരുവകൾ. ആന്റി ഓക്സിഡന്റ് പ്രവർത്തനങ്ങൾ ഉള്ളതിനാൽ ഇത് ചർമ്മത്തിന്റെ തിളക്കം കൂട്ടുവാൻ സഹായിക്കുന്നു. ഒപ്പം അൺ ഈവൻ സ്കിൻ ടോൺ ഉള്ളവർക്കും( മുഖത്ത് പലനിറങ്ങൾ ഉള്ളവർക്ക്) വളരെ ഉപകാരപ്രദം ആയിരിക്കും. 50 ഗ്രാമിന് 1799 രൂപയാണ് ഇതിന്റെ വില.

(പ്രൊഡക്റ്റുകളെ പരിചയപ്പെടുത്തുക മാത്രമാണ് ഈ പംക്തി വഴി ഉദ്ദേശിക്കുന്നത്.പ്രൊഡക്ടിൻ്റെ വിശ്വസ്തതയും ഗുണങ്ങളും വിലയും ഉപഭോക്താവ് നേരിട്ട് സ്വന്തം ഉത്തരവാദിത്വത്തിൽ തിരിച്ചറിഞ്ഞു ഉപയോഗിക്കേണ്ടതാണ്.അതിനു വെബ്സൈറ്റോ ലേഖകനോ ഉത്തരവാദി ആയിരിക്കുന്നതല്ല)

Leave a Reply

Your email address will not be published. Required fields are marked *