Fashion Shows&events

മിസ്സ്‌ ഫ്രാൻസ് 2024

94 ആമത് മിസ്സ് ഫ്രാൻസ് 2024 സൗന്ദര്യമത്സരം സംഘടിപ്പിച്ചു. ഫ്രാൻസിലെ ഡിജോണിലെ സാനിത് ഡേ ഡിജോണിൽ വെച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. മുൻകാല സൗന്ദര്യ ജേതാവ് ഇന്ദിര ആമ്പിയോട് ആണ് പാസ്‌ഡേ കലാസിയയിലെ ഈവ് ഗിലിസിനെ കിരീടം അണിയിച്ചത്. നിരവധി മത്സരാർത്ഥികളെ പിന്തള്ളിയാണ് ഗില്സ് സൗന്ദര്യ പട്ടം സ്വന്തമാക്കിയത്.

ഗില്സിന്റെ നീളം കുറഞ്ഞ മുടി മത്സരത്തിൽ ചർച്ചാവിഷയമായിരുന്നു. മിസ്സ്‌ ഷോർട് ഹെയർ എന്ന് വിളിച്ചുകൊണ്ടുള്ള വിധികർത്താക്കളുടെ ചോദ്യത്തിന് ഗില്സിന്റെ മറുപടി ഇതായിരുന്നു “മിസ്സ്‌ ഷോർട് ഹെയർ ” എന്ന് മാത്രം താൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും കൂടാതെ തനിക്ക് ശക്തയായ ഒരു സ്ത്രീയാകണം എന്നും, ലക്ഷ്യത്തിൽ എത്തി ചേരാൻ സാഹചര്യങ്ങൾ ഒരു തടസമല്ലെന്നും ഗില്സ് വേദിയിൽ വ്യക്തമാക്കി “.

Leave a Reply

Your email address will not be published. Required fields are marked *