മിസ് ഹോങ്കോങ്
51 ആമത് മിസ് ഹോങ്കോംഗ് 2023 മത്സരത്തിൽ ഹിലാരി ചോങ് കിരീടമണിഞ്ഞ് ചാമ്പ്യനായി ഉയർന്നുവന്നതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിസ് ഹോങ്കോംഗ് 2023 മത്സരം അതിന്റെ നിർവൃതിയിലെത്തി. മിസ് ഹോങ്കോംഗ്” 2022 വിജയിയായ ഡെനിസ് ലാം ആണ് വിജയിയെ കിരീടം അണിയിച്ചത്. 16 മത്സരാർത്ഥികളെ പിൻതള്ളിയാണ് ഹില്ലറി ചോങ് കിരീടം അണിഞ്ഞത്.



ലിൻ വാങ് ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനവും “മിസ് ഫോട്ടോജെനിക്” അവാർഡും സ്വന്തമാക്കി. ലവ്ലെ വാങ് രണ്ടാം റണ്ണർ അപ്പ് സ്ഥാനവും നേടി.1946ൽ ഹോങ്കോങ് ടെലിവിഷൻ സ്റ്റേഷൻ ആണ് ആദ്യമായി മിസ്സ് ഹോങ്കൊങ് സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്.
