ഫോറെവർ മിസ് ഇന്ത്യ 2023
ഫോറെവർ മിസ് ഇന്ത്യ 2023 മത്സരത്തിന്റെ മൂന്നാം സീസൺ ജയ്പൂരിലെ ടോങ്ക് റോഡിലെ മാരിയറ്റ് ഹോട്ടലിൽ വച്ചു സംഘടിപ്പിച്ചു. പഞ്ചാബ് സംസ്ഥാനത്ത് നിന്നുള്ള ശരൺജീത് കൗറിനെ മിസ് പഞ്ചാബ് 2023 ആയി തിരഞ്ഞെടുത്തു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും നൂറിലധികം മോഡലുകൾ ആണ് മത്സരിച്ചിരുന്നത്.
ഇൻട്രാ ലൈഫും ഫോറെവറും ചേർന്ന് നടത്തിയ സൗന്ദര്യമത്സരത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. എല്ലാ പ്രൗഢിയോടെയും നടന്ന പരിപാടിയിൽ സ്ത്രീകളുടെ കഴിവും ആത്മവിശ്വാസവും പ്രകടമായിരുന്നു. ആസ്ട്രോ രാജ് എന്നറിയപ്പെടുന്ന സംഘടകൻ രാജേഷ് അഗർവാൾ, ഷോ ഡയറക്റ്റർ ജയ ചൗഹാൻ എന്നിവർ വിജയികൾക്ക് കിരീടവും ട്രോഫിയും സമ്മാനവും നൽകി.

ബോളിവുഡ് നടി മലൈക അറോറയും ലെഫ്റ്റനന്റ് ജനറൽ അനിൽ കപൂർ ആയിരുന്നു അവാർഡ് ദാന ചടങ്ങിലെ സെലിബ്രിറ്റി അതിഥികൾ. ഇവർക്കൊപ്പം ഫോറെവറിന്റെ മിസ് ഇന്ത്യ വിജയികളായ മിസ്സ് ഇന്ത്യൻ വിജയികളെയും മിസ് ടീൻ ഇന്ത്യ വിജയികളും ഇവന്റിൽ പങ്കെടുത്തു.
മോഡലുകളെ അവരുടെ എല്ലാ മഹത്വത്തിലും പകർത്തുന്നതിനും കിരീടധാരണ ചടങ്ങിന് ശേഷം അവരുടെ പുതിയ പേരുകൾ വെളിപ്പെടുത്തുന്നതിനുമായി ഫോട്ടോ ഷൂട്ട് നടത്തി. “ഫോറെവർ മിസ്സ് ഇന്ത്യ സൗന്ദര്യത്തെ മാത്രമല്ല, കഴിവിനെയും ആത്മവിശ്വാസത്തെയും മുൻനിർത്തുന്ന ഒരു ഇവന്റ് കൂടെയാണ്. മിസ് പഞ്ചാബ് ശരൺജീത് കൗറിന്റെ നേട്ടം അവളുടെ കരിയറിലെ ഒരു നിർണായക വഴിത്തിരിവായിരിക്കും. കൂടാതെ അവളുടെ ഈ നേട്ടം സംസ്ഥാനത്തുടനീളമുള്ള യുവതികളെ പുറംലോകത്തേക്ക് തന്റെ സ്വപ്നത്തിന് പുറകെ പോകാനുള്ള പ്രചോദനമായിരിക്കും. മിസ് പഞ്ചാബ് 2023 ആയതിന് ശരൺജീത് കൗറിനു എന്റെ അഭിനന്ദനങ്ങൾ.” മലയ്ക ആരൊറാ പറഞ്ഞു.
