Fashion Shows&events

ലാക്‌മേ ഫാഷൻ വീക്ക്‌

ബോളിവുഡ് സുന്ദരിമാരടക്കം അണിനിരന്ന ലാക്മേ– എഫ്ഡിസിഐ ഫാഷൻ വീക്കിന് വലിയ സ്വീകരണം. ന്യൂ‍ഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ഫാഷൻ വീക്കിലെ റാംപിൽ ബോളിവുഡിൽ നിന്നുള്ള നിരവധി താരങ്ങളാണ് ചുവടുവെച്ചത്. ബോളിവുഡിലെ കിയാര അദ്വാനി, മലൈക അറോറ, രാകുൽ പ്രീത് സിങ്ങ്, വിജയ് വർമ, തമന്ന ഭാട്ടിയ, ദിഷ പഠാനി, പരിണീതി ചോപ്ര, ആതിയ ഷെട്ടി, ദിയ മിർസ, സബ ആസാദ്, ജാൻവി കപൂർ തുടങ്ങിയ താരങ്ങളാണ് റാംപിൽ അണിനിരന്നത്.

കറുപ്പും ബ്രൗണും നിറങ്ങൾ ഇടകലർന്ന ബോഡികോൺ ഗൗണിലാണ് ബോളിവുഡ് നടി കിയാര പ്രത്യക്ഷപ്പെട്ടത്. വളരെ മനോഹരമായിരുന്നു അവരുടെ റാംപ് വാക്ക്. ഫാഷൻ ഡിസൈനർ ശ്വേത കപൂറിന്റെ ഷോ സ്റ്റോപ്പറായാണ് മലൈക റാംപിലെത്തിയത്. ക്ലാസ് റാംപ് വാക്ക് എന്നാണ് മലൈകയുടെ വരവിനെ ആരാധകർ വിശേഷിപ്പിച്ചത്. ചുവപ്പിൽ നിറയെ സിൽവർ വർക്കുകൾ നിറയുന്ന ലെഹങ്ക ചോളി ധരിച്ചാണ് രാകുൽ പ്രീത് പ്രത്യക്ഷപ്പെട്ടത്. കൂളിങ് ഗ്ലാസിൽ പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു വിജയ് വർമ റാംപിലെത്തിയത്. കണ്ണുകളിൽ സുറുമ എഴുതിയത് കൂടുതൽ ആകർഷണീയത നൽകി.

ബോളിവുഡിന്റെ താരസുന്ദരി പരീണിതി സിൽവർ സാരിയിൽ ധരിച്ചാണ് ഷോയിലെത്തിയത്. കൂടാതെ സസ്‌റ്റൈനബിൾ ഫാഷൻ എന്ന തലക്കെട്ടോടുകൂടി ഒരു വിഭാഗം കൂടെ റാംപിൽ ചുവടു വച്ചിരുന്നു. അത് കാണികളിൽ കൂടുതൽ ശ്രദ്ധയാകർഷിച്ചു. ലോകത്ത് മലിനീകരണത്തിന് ഇടയാക്കുന്ന വ്യവസായങ്ങളിൽ രണ്ടാം സ്ഥാനത്താണ് ക്ലോത്തിങ്. അതുകൊണ്ട് തന്നെ പുറംതള്ളുന്ന വസ്തുക്കളിൽ നിന്നും വസ്ത്രങ്ങൾ നിർമിച്ച് ചുവടു വാക്കുകയായിരുന്നു താരങ്ങൾ.അമിത് ഗുപ്ത, സ്വാതി കപൂർ,സ്വാതി വിജയവർഗി തുടങ്ങിയ ഇന്ത്യയിലെ പ്രശസ്ത ഫാഷൻ ഡിസൈൻർമാരായിരുന്നു ലാക്മേ വേദിയിൽ സസ്റ്റയിനബിൾ ഫാഷൻ ഷോയുടെ പുതുമുഖങ്ങളായി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *