Fashion Shows&events

ക്ലാസിക് മിസിസ് ഇന്ത്യ പട്ടം നേടിയ രത്ന

മിസിസ് ഇന്ത്യ തെലങ്കാന റണ്ണർഅപ്പ് കിരീടം സ്വന്തമാക്കി രത്ന മെഹ്റ. ഹൈദരാബാദുകാരിയായ രത്ന ഗുരുഗ്രാമിൽ നടന്ന ക്ലാസിക് മിസിസ് ഇന്ത്യ 2024 പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്ലാസിക് മിസിസ് ഇന്ത്യ കിരീടം തെലങ്കാനയ്ക്ക് രത്നയിലൂടെ ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
രാജ്യത്തെ ഏറ്റവും ആദരണീയമായ ദേശീയ മത്സരമായ മിസിസ് ഇന്ത്യ, ഓരോ സ്ത്രീയുടെയും സൗന്ദര്യം ആഘോഷിക്കുകയും അവരുടെ ശാക്തീകരണത്തിനായി വാദിക്കുകയും ചെയ്യുന്നു. ഓരോ സ്ത്രീക്കും സൗന്ദര്യമുണ്ടെന്നും സുന്ദരിയായി തോന്നണമെന്നുമുള്ള വിശ്വാസത്തിൽ സ്ഥാപിതമായ അത് ആത്മവിശ്വാസം, വിജയം, കഴിവ്, സാമൂഹിക പുരോഗതിക്കുള്ള പ്രതിബദ്ധത എന്നിവ പ്രകടിപ്പിക്കുന്ന മാതൃകകളെ തേടുന്നു. 2012 മുതൽ ദീപാലി ഫഡ്‌നിസ് സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കാറുണ്ട്. ഓരോരുത്തരും അവരവരുടെ സംസ്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്.
തെലങ്കാനയിൽ, വിവാഹിതരായ സ്ത്രീകൾക്ക് ദേശീയ വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു കവാടമായി മിസിസ് ഇന്ത്യ പ്രവർത്തിക്കുന്നു. 2018 മുതൽ മിസിസ് ഇന്ത്യ തെലങ്കാനയുടെ റീജിയണൽ ഡയറക്‌ടറായ മംമ്താ ത്രിവേദിയുടെ മേൽനോട്ടത്തിൽ, വിനോദസഞ്ചാരം, ദേശീയ വേഷവിധാനം, പ്രതിഭ, ഫിറ്റ്‌നസ് തുടങ്ങിയ വൈവിധ്യമാർന്ന വശങ്ങൾ ഉൾക്കൊള്ളുന്ന ഒന്നിലധികം റൗണ്ടുകൾ ഉൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹൈദരാബാദിൽ ജനിച്ചു വളർന്ന രത്‌ന കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയി‌ട്ടുണ്ട്. ഭർത്താവ് രൂപേഷ് കുമാർ ബലഭദ്രയ്‌ക്കൊപ്പം സോഫ്‌റ്റ്‌വെയർ കമ്പനിയുടെ സഹ-മാനേജർ കൂടിയാണ് രത്ന. അനുകമ്പയും അർപ്പണബോധവുമുള്ള രത്‌ന തൻ്റെ പ്രൊഫഷണൽ ജീവിതത്തെയും കുടുംബജീവിതത്തെയും അനായാസമായി ഒരുമിച്ചു കൊണ്ടുപോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *