മിസ് ഗ്രാൻഡ് തായ്‌ലൻഡ്
മിസ് ഗ്രാൻഡ് തായ്‌ലൻഡ് ആയി തവിപോൺ ഫിന്ഗചാമ്രാട്ടിനെ തിരഞ്ഞെടുത്തു. 2013ൽ ആരംഭിച്ച മിസ് ഗ്രാൻഡ് തായ്‌ലൻഡിന്റെ പത്താം പതിപ്പ് ബാങ്ക്കോക്കിലെ ഡിസി ഹാളിൽ ആണ് സംഘടിപ്പിച്ചത്.





തായ്‌ലൻഡിലെ പാട്ടുകാരിയും ബാങ്കോക്ക് മിസ് ക്വീനുമായ ഇൻഫർ വോ ആണ് തവിപോൺഫിൻ ചാമ്പ്രാട്ട് എന്ന യുവതിക്ക് കിരീടം അണിയിച്ചത്. വിയറ്റ്നാമിൽ വെച്ച് നടക്കുന്ന മിസ്സ് ഗ്രാൻഡ് ഇന്റർനാഷണലിൽ തായ്‌ലാൻഡിനെ പ്രതിനിധീകരിക്കുക ഇനി തവിപോൺ ആയിരിക്കും. ബെസ്റ്റ് നാഷണൽ കോസ്റ്റ്യൂംനുള്ള പട്ടവും, ബെസ്റ്റ് ഇൻ സ്വിമ്സുറ്റ് പട്ടവും ബാങ്കോക്കിലെ പിഎംചിരാ ജരെന്ലക് സ്വന്തമാക്കി. ലിയോ സ്വദേശി അജ്സാരി ശ്രീസൂക് ബെസ്റ്റ് ഫോട്ടോജനിക് പട്ടം അണിഞ്ഞു. വർഷത്തിലൊരിക്കൽ തായ്‌ലൻഡിൽ നടക്കുന്ന ഒരു സൗന്ദര്യമത്സരം ആണ് മിസ്സ് ഗ്രാൻഡ് തായ്‌ലൻഡ്. മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ ഓർഗനൈസേഷൻ പ്രസിഡന്റും മാധ്യമപ്രവർത്തകനും ബിസിനസ് മാനുമായ നാവാട്ട് സാർ ഗ്രീസിൽ ആണ് മിസ്സ് ഗ്രാൻഡ് തായ്‌ലൻഡിന്റെ സ്ഥാപകൻ.