മിസ്സിസ് യൂണിവേഴ്‌സ് ഇന്ത്യ
ഈ വർഷത്തെ മിസ്സിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മാധുരി പാടലേക്ക് സ്വന്തം.മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയാണ് മാധുരി പാട്ടലെ. അടുത്ത മിസിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കുക മാധുരി പാട്ടലെ ആയിരിക്കും. ഒക്ടോബറിൽ ഫിലിപ്പൈനിലെ മനിലയിലാണ് മിസ്സിസ് യൂണിവേഴ്സ് നടത്തുക.

മിസ്സിസ് ഇന്ത്യ ഷീ ഈസ് ഇന്ത്യ യാണ് സൗന്ദര്യം മത്സരം സംഘടിപ്പിച്ചത്. ഇതിന്റെ എട്ടാം പതിപ്പ് ആയിരുന്നു ഇത്തവണ അരങ്ങേറിയത്. ന്യൂഡൽഹിയിലെ ഉംരാവോ എന്ന സ്ഥലത്തായിരുന്നു സൗന്ദര്യം മത്സരം സംഘടിപ്പിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് മിസിസ് ഇന്ത്യ ഷീ ഈസ് ഇന്ത്യ. വിവാഹിത, വിധവ, വിവാഹമോചിത, സെപ്പറേറ്റഡ് എന്നിങ്ങനെയുള്ള മുദ്രകൾ കുത്തപ്പെടുന്ന ഓരോ സ്ത്രീയുടെയും ശാക്തീകരണത്തിന് വേണ്ടിയുള്ള ഒരു വേദിയാണ് മിസ്സിസ് ഇന്ത്യ ഷീ ഈസ് ഇന്ത്യ.
അഭിനേതാവ് കൂനാൾ കപൂർ , ഡോക്ടർ സ്വപ്ന മിശ്ര, മിസ്സിസ് ഇന്ത്യ ഷീ ഈസ് ഇന്ത്യ ഫൗണ്ടർ റിച്ച സിംഗ്, മിസ്സ് സൂപ്പർ ടാലന്റ് ഓഫ് ദ വേൾഡ് 2022 ലെ റേച്ചൽ ഗുപ്ത എന്നിവരായിരുന്നു വിധികർത്താക്കൾ.