Fashion Shows&events

മിസ് ഇന്ത്യ എർത്ത്

ന്യൂഡൽഹിയിൽ നടന്ന മിസ് ഡിവൈൻ ബ്യൂട്ടി 2023 നാഷണൽ ഫൈനലിൽ പ്രിയാൻ സെയ്ൻ മിസ് എർത്ത് ഇന്ത്യ പട്ടം കരസ്ഥമാക്കി. രാജസ്ഥാനിലെ ജയ്പൂരിൽ ആണ് പ്രിയാൻ സെയ്‌ന്റെ സ്വദേശം. വിദ്യാർത്ഥിയും, നർത്തകിയും, തായ്‌ക്വോണ്ടോ കളിക്കാരിയും ആണ് സെയ്ൻ. ഡിസംബറിൽ വിയറ്റ്നാമിൽ നടക്കുന്ന മിസ് എർത്ത് 2023 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക ഇ പ്രിയാൻ സെയ്ൻ ആയിരിക്കും. കൊറിയയിൽ നിന്നുള്ള മിസ് എർത്ത് മിന സ്യൂ ചോയിയാണ് കിരീടം സെയ്നിനെ അണിയിച്ചത്.കൂടാതെ മിസ് ഇന്റർനാഷണൽ ഇന്ത്യ പട്ടം പ്രവീണ അഞ്ജന സ്വന്തമാക്കി. പെമ ചോഡൻ ബൂട്ടിയ, തേജസ്വിനി ശ്രീവാസ്തവ എന്നിവരെ റണ്ണേഴ്‌സ് അപ്പായി പ്രഖ്യാപിച്ചു.

ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മിസ് ഇന്ത്യ 2023 മത്സരം നടന്നത്. ദീപക് അഗർവാൾ ആണ് ഈ മത്സരത്തിൻ്റെ കർമികത്വം വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *