Fashion Shows&events

ഫോറെവർ മിസ് ഇന്ത്യ കിരീടം കൊൽക്കത്തയുടെ അഡ്രിജ

ജയ്പൂരിലെ സീ സ്റ്റുഡിയോയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ കൊൽക്കത്തയിൽ നിന്നുള്ള അദ്രിജ റേ, ലെ ഫോറെവർ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. സൗന്ദര്യം, കഴിവ് എന്നിവയെ മുൻ നിർത്തി ആഘോഷിച്ച പരിപാടി ജനശ്രദ്ധ ഏറെ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ഒന്നാം റണ്ണറപ്പായി തെലങ്കാനയിൽ നിന്നുള്ള അനന്യ റെഡ്ഡിയും, രണ്ടാം റണ്ണറപ്പായി മഹാരാഷ്ട്രയിൽ നിന്നുള്ള സോയ ഖാനും രണ്ടും മൂന്നും സ്ഥാനങ്ങൾ അലങ്കരിച്ചു.

ഫോറെവർ സ്റ്റാർ ഇന്ത്യ (FSIA) സംഘടിപ്പിച്ച ഈ പരിപാടി പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സുഗമമായ സമ്മിശ്രണമായി വേറിട്ടു നിന്നു, പ്രശസ്ത ഷോ കൊറിയോഗ്രാഫർ ആയ ഷീ ലോബോ മത്സരാർത്ഥികൾക്ക് ഒരു പ്രചോദനമായിരുന്നു.

സൗന്ദര്യത്തിന്റെയും പ്രചോദനത്തിന്റെയും അംബാസഡർ എന്ന നിലയിൽ പുതിയ റോളിലേക്ക് ചുവടുവെക്കുമ്പോൾ അഡ്രിജ റേയുടെ വിജയം അവരുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഫോറെവർ മിസ് ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളായ സ്ത്രീ ശാക്തീകരണം, സമർപ്പണം എന്നിവയെയാണ് അവരുടെ വിജയം പ്രതീകപ്പെടുത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *