Fashion Shows&events

മിസ് ഹവായ് യൂ എസ് എ 2025

മാർച്ച് 22ന് മിസ് ഹവായ് യൂ എസ് എ 2025 എന്ന സൗന്ദര്യമത്സരം സംഘടിപ്പിച്ചു, മിസ്സ് യുഎസ് യിലേക്കുള്ള ഹവായി എന്ന സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് പോകാനുള്ള സൗന്ദര്യമത്സരമാണ് മിസ് ഹവായി എന്നത്.

ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് ആയ ഇഷാ റോസ് മാത എന്ന 29 കാരിയാണ് സൗന്ദര്യ കിരീടത്തിന് അർഹയായത്. അമേരിക്കയിലെ ഹോനോ ലുലു എന്ന സ്ഥലത്തെ ഹവായി കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്.

സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്താനുള്ള പ്രതിബദ്ധത, മാനസികാരോഗ്യത്തിന്റെ ആവശ്യകത, ഗാർഹിക പീഡനത്തിന്റെ അവബോധം സൃഷ്ടിക്കൽ എന്ന ധാരണയായിരുന്നു മത്സരത്തിലെ അവളുടെ പ്രകടനത്തെ വേറിട്ട്‌ നിർത്തിയത്. 2025 ലെ മിസ് യൂ എസ് എ എന്ന മത്സരത്തിൽ ഹവായി എന്ന സംസ്ഥാനത്തെ പ്രതിനിഥീകരിക്കുക ഇനി ഇഷയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *