International

റെയ് കവ കുബോ എന്ന ജപനീസ് ഫാഷൻ ഡിസൈനർ

ഇന്ത്യയിലെയും കേരളത്തിലെയും ഫാഷനുകൾക്കപ്പുറമുള്ള ജപ്പാനിലെ ഫാഷൻ ഒന്ന് പരിചയപ്പെട്ടാലോ, റെയ് കവാ കുബോ എന്ന ജപനീസ് ഫാഷൻ ഡിസൈനറിലൂടെ ഒന്ന് സഞ്ചാരിക്കാം ടോക്കിയോ പാരീസ് ആസ്ഥാനമായുള്ള ഒരു ജാപ്പനീസ് ഫാഷൻ ഡിസൈനറാണ് റെയ് കവ കുബോ. 1942 ഒക്ടോബർ 11ന് ടോക്കിയോയിൽ ആയിരുന്നു റെയ് കവ കുബോയുടെ ജനനം. മാതാപിതാക്കളുടെ 3 മക്കളിൽ മൂത്തവളും അവരുടെ ഏക മകളും ആയിരുന്നു അവർ. അവരുടെ പിതാവ് സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയിരുന്ന ഒരു നല്ല വ്യക്തിയും കൂടാതെ ജപ്പാനിലെ കെയോ സർവകലാശാലയുടെ ഭരണാധികാരി കൂടെയായിരുന്നു.

ഒരു ഫാഷൻ ഡിസൈനറായി ഔപചാരികമായി പരിശീലനം നേടിയിട്ടില്ലെങ്കിലും, കവ കുബോ കെയോ സർവ്വകലാശാലയിൽ നിന്നും ഫൈൻ ആർട്ട്‌സും സാഹിത്യവും പഠിച്ചിരുന്നു. 1960ൽ കവ കുബോ തന്റെ പിതാവിന്റെ സർവ്വകലാശാലയിൽ ചേരുകയും ഏഷ്യൻ പാശ്ചാത്യ കലകളെ കുറിച്ചുള്ള പഠനം ഉൾപ്പെടുന്ന സൗന്ദര്യശാസ്ത്രത്തിന്റെ ചരിത്രം എന്ന വിഷയത്തിൽ ബിരുദം നേടുകയും ചെയ്തു. ശേഷം 1964ൽ കവാ കുബോ ടെക്സ്റ്റൈൽ കമ്പനിയായ അസാഹി കസേയിൽ പരസ്യ വിഭാഗത്തിൽ ജോലി ചെയ്യുകയും 1967 ൽ ഒരു ഫ്രീ ലാൻസ് സ്റ്റൈലിസ്റ്റ് ആയി ജോലി ചെയ്യുകയും ചെയ്തു. രണ്ട് വർഷത്തിനുശേഷം 1973ല്‍ ആൺകുട്ടികളെ പോലെ എന്ന് അർത്ഥമാക്കുന്ന ഫ്രഞ്ച് ഭാഷയിലുള്ള കോമേ ഡസ് ഗാർസൻസ് എന്ന ലേബലിനു കീഴിൽ അവർ സ്വന്തം വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമിക്കാനും തുടങ്ങി. 1969ൽ അവർ ടോക്കിയോയിൽ കോമേ ഡസ് ഗാർസൺസ് എന്ന സ്വന്തം കമ്പനി സ്ഥാപിക്കുകയും, 1975ൽ അവിടെ ആദ്യത്തെ ബോട്ടിക് തുറക്കുകയും ചെയ്തു.

സ്ത്രീകളുടെ വസ്ത്രങ്ങളിൽ നിന്ന് ആരംഭിച്ച കവ 1978 ൽ പുരുഷന്മാർക്ക് വേണ്ടിയുള്ള വസ്ത്ര നിര കൂടെ ബോട്ടിക്കിന്റെ ഒപ്പം ചേർത്തു. ശേഷം 1982ൽ പാരീസിൽ ഒരു ബോട്ടിക്ക് കൂടെ തുറന്നു. അങ്ങനെ ജപ്പാനിലുടനീളം 150 ഫ്രഞ്ചായസീ ഷോപ്പുകളും 80 ജീവനക്കാരും 30 ദശലക്ഷം ഡോളർ വാർഷിക വരുമാനവും നേടിയ ഒരു വനിതയായി അവർ മാറി. വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ കൂടുതലും അവർ കറുപ്പ് കടുംചാര നിറം അല്ലെങ്കിൽ വെള്ള നിറത്തിൽ ആയിരുന്നു ചെയ്തിരുന്നത്. കറുത്ത വസ്ത്രങ്ങൾക്ക് ഊന്നൽ നൽകിയതോടെ ജപ്പാനീസ് മാധ്യമങ്ങൾ കവാക്കുബോയെയും അവരുടെ അനുയായികളെയും കാക്കകൾ എന്ന് വിശേഷിപ്പിക്കുവാൻ തുടങ്ങി. വസ്ത്രങ്ങളിൽ പലവിധ മാറ്റങ്ങൾ വരുത്തിയ അവർ പാരിസ് ഫാഷൻ ഷോയിൽ തന്റെ ഡിസൈനുകൾ അവതരിപ്പിച്ചതോടെ ഒരു വലിയ കോലാഹലം തന്നെ സൃഷ്ടിച്ചു. അവിടെ പത്രപ്രവർത്തകർ അവരുടെ വസ്ത്രങ്ങൾക്ക് ‘ഹിരോഷിമ ചിക്ക്’ എന്ന് മുദ്ര കുത്തി. എന്നിരുന്നാലും ഫാഷൻ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കവ കുബോയിക്ക് സാധിച്ചു

1990കളുടെ തുടക്കത്തിൽ കവകുബോ സ്വന്തം മാസികയായ സിക്സ് ( ആറാം ഇന്ദ്രിയത്തെ സൂചിപ്പിക്കുന്നു ) പ്രസിദ്ധീകരിച്ചു. അതിൽ എഴുത്തിനേക്കാൾ പ്രധാനമായി ഫോട്ടോഗ്രാഫുകളും ചിത്രങ്ങളും ആണ് ഉണ്ടായിരുന്നത്. ശേഷം 1993ൽ ഡസ് ഗാസൻസ് പാർഫ് എന്ന ഒരു വസ്ത്രനിര കൂടെ ആരംഭിച്ചു. അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെട്രോപോളിറ്റ് ആൻഡ് മ്യൂസിയം ഓഫ് ആർട്സ് ആദരിക്കപ്പെടുന്ന ജീവിച്ചിരിക്കുന്ന രണ്ടാമത്തെ ഡിസൈനറാണ് ഇന്ന് കവാ കുബോ. ” ബോഡി മീറ്റ് ഡ്രസ്സ് ഡ്രസ്സ് മീറ്റ്സ് ബോഡി ” എന്നറിയപ്പെടുന്ന അവരുടെ സമ്മർ 1997 ശേഖരം ഇന്നും പ്രസിദ്ധമാണ്. 1980 കൾക്കും 1990 കൾക്കും ഇടയിൽ കവകുബോ സഹ ജപ്പാനീസ് ഫാഷൻ ഡിസൈനറായ കവ കോമ ഗാർഡൻസിന്റെയും ഡോബർ സ്ട്രീറ്റ് മാർക്കറ്റിന്റെയും ഇപ്പോഴത്തെ സിഇഒ ആയ അഡ്രിയൻ ജോഫിനെ വിവാഹം ചെയ്തു. 1992 പാരീസ് സിറ്റി ഹാളിൽ വച്ചായിരുന്നു അദ്ദേഹവും കവ കുബോയും വിവാഹിതരായത്. ഇന്നും ഫാഷൻ ലോകത്ത് നിരവധി സംഭാവനകൾ ചെയ്യുന്ന ലോകപ്രശസ്തയായ വനിതയാണ് കവ കുബോ.

Leave a Reply

Your email address will not be published. Required fields are marked *