ചേരിയിലെ രാജകുമാരി കണ്ട സ്വപ്നം
ആഡംബര സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ ബ്രാൻഡ് ആയ ഫോറസ്റ്റ് എസ്സെൻഷ്ലിൽ മുഖം ആകാൻ ഇനി ബോംബെയിലെ ധാരാവി എന്ന ചേരി പ്രദേശത്തു നിന്നും മലീഷ എന്ന 14 വയസ്സുകാരി. മലീഷാ ഖർവ എന്നാണ് ആ പെൺകുട്ടിയുടെ മുഴുവൻ പേര്. ഫോറസ്റ്റ് എസെൻഷ്യൽസിന്റെ യുവതി കളക്ഷൻസ് അവതരിപ്പിക്കാൻ കമ്പനി തെരഞ്ഞെടുത്തത് ഈ 14 കാരിയെയാണ്. മുംബൈയിൽ ഒരു വീഡിയോ ചിത്രീകരണത്തിന് എത്തിയ ഹോളിവുഡ് സംവിധായകൻ റോബർട്ട് ഓഫ്മാനാണ് മലീഷയെ ആദ്യമായി വെള്ളിവെളിച്ചത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. അവളുടെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നതും അദ്ദേഹം തന്നെ. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ രണ്ടര ലക്ഷം ഫോളോവേഴ്സ് മലീഷക്കുണ്ട്.

സമീപകാലത്ത് മോഡലിങ്ങിൽ സജീവമായി തുടങ്ങിയ മലീഷാ “ലീവ് യുവർ ഫയറി ടയിൽ’ എന്ന ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.യുവ മനസ്സുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോറസ്റ്റ് എസ്സെൻഷ്യൽസിന്റെ ക്യാമ്പയിനിൽ മലീഷയെ മുഖമായി തിരഞ്ഞെടുക്കാനുള്ള കാരണം. “മലീഷയുടെ സ്വപ്നങ്ങൾക്കുള്ള ചിറകുകൾ ഞങ്ങളാൽ തുടക്കമിട്ടുകൊടുക്കുന്നു” എന്ന തലക്കെട്ടോടു കൂടിയാണ് ഫോറെസ്റ്റ് എസ്സെൻഷ്യൽസ് പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കിടുന്നത്.


ചെറുപ്പത്തിൽ അമ്മയെ നഷ്ടപെട്ട മലീഷക്ക് കൂട്ട് അച്ഛനും ഒരനിയനുമായിരുന്നു. ഒരിക്കലും ഒരു നല്ല വസ്ത്രം പോലും ധരിച്ചിട്ടില്ലാത്ത മലീഷയെ തേടിയെത്തിയതോ അവൾക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം തന്നെ. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ ജോലിയാണ് ഫോറെസ്റ്റ് എസ്സെൻഷയാലിസിന്റേതെന്നും, ഒരു മോഡൽ ആകാനാണ് ആഗ്രഹമെങ്കിലും വിദ്യാഭ്യാസത്തിനായിരിക്കും എപ്പോഴും പ്രാധാന്യമെന്നും വോഗ് മാഗസിനിലുള്ള അഭിമുഖത്തിൽ മലീഷ കൂട്ടിച്ചേർത്തു.