മനോഷി നാഥ് – ഇന്ത്യൻ ഫാഷൻ ഡിസൈനർ
വസ്ത്രങ്ങളിൽ വൈവിധ്യം തീർക്കുക എന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ്, ദിവസംതോറും മാറിവരുന്ന ഫാഷനുകൾക്ക് പുറമെയാണ് ഇന്നത്തെ തലമുറ, ജെൻസി എന്നറിയപ്പെടുന്ന ഇന്നത്തെ തലമുറയുടെ പ്രിയങ്കരമായ വസ്ത്രങ്ങൾ ഇന്ന് കൊറിയ വരെ എത്തി നിൽക്കുന്നു എന്നതാണ് വാസ്തവം. കൊറിയൻ വസ്ത്രങ്ങൾ അനുകരിച്ചു കൊണ്ടുള്ള വസ്ത്രധാരണം ഇന്ന് ഏറെ ശ്രദ്ധ നേടിയിരിക്കുന്നു.

മനോഷി നാഥ് ഒരു ഇന്ത്യൻ വസ്ത്രാലങ്കാരകയാണ് കൂടാതെ ഫൂൾസ് പാരഡൈസ് ഡിസൈൻ വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമയും. മനോഷി നാഥും തന്റെ പങ്കാളിയായ റുഷി ശർമയും ചേർന്നാണ് ഓരോ വർക്കുകളും ഏറ്റെടുക്കുന്നത്. ഇന്ത്യൻ ചലച്ചിത്രമേഖലയിൽ വ്യാപകമായി പ്രവർത്തിക്കുന്ന മനോഷിയും റുഷിയും സിനിമകൾക്കായി ആധികാരിക കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ, പ്രേക്ഷക മനസ്സുകളിലേക്ക് കഥാപാത്രങ്ങളിലൂടെ എത്തിച്ചേരുകയാണ് അവർ . മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഫിലിംഫെയർ അവാർഡ് രണ്ടുതവണ അവരുടെ ചിത്രങ്ങൾ നേടിയിട്ടുണ്ട്. 2009-ൽ ഓയ് ലക്കി! ലക്കി ഓയ്! എന്ന ചിത്രത്തിനും പിന്നീട് 2013-ൽ ഷാങ്ഹായ്ക്കും ആയിരുന്നു അവാർഡുകൾ.ആസാമിൽ നിന്നുള്ള ബംഗാളി/സിൽഹെറ്റി സ്വദേശിനിയായ മനോഷി, ന്യൂഡൽഹിയിലാണ് വളർന്നതും പഠിച്ചതുമെല്ലാം.
കുട്ടിക്കാലം മുതൽ തന്നെ കലകളോട് താൽപ്പര്യമുണ്ടായിരുന്ന ആളാണ് മനോഷി, കോളേജിൽ പഠിക്കുമ്പോൾ തന്നെ സ്റ്റോറിബോർഡ് ആർട്ടിസ്റ്റായി സംവിധായകരുടെ കീഴിൽ പരിശീലനം നേടിയിരുന്നു. തുണി വ്യവസായത്തിൽ ജോലി ചെയ്തിരുന്ന പിതാവിന്റെ പരിശീലനത്തിലാണ് കൂടുതൽ തുണിത്തരങ്ങളെ പറ്റിയും അവയുടെ നിർമ്മാണത്തെ പറ്റിയും മനോഷി മനസ്സിലാക്കുന്നത്. അതായിരുന്നു മനോഷിയുടെ കോസ്റ്റ്യൂം ഡിസൈനറിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ് എന്ന് വേണമെങ്കിൽ പറയാം പരസ്യരംഗത്ത് ജോലി ചെയ്തിരുന്ന മനോഷി സംവിധായകൻ പ്രദീപ് സർക്കാരിനൊപ്പം നിരവധി ടിവികളിലും മ്യൂസിക് വീഡിയോകളിലും പ്രവർത്തിച്ചിരുന്നു. 2000-ൽ അവർ തന്റെ ക്രിയേറ്റീവ് പങ്കാളിയായ റുഷി ശർമ്മയെ കണ്ടുമുട്ടുകയും, റുഷിയോടൊപ്പം ചേർന്ന് തന്റെ ഡിസൈൻ സ്വപ്നങ്ങളെ കൂട്ടുപിടിക്കുകയും ചെയ്തു.2006-ൽ ദിബാകർ ബാനർജിയുടെ ഖോസ്ല കാ ഘോസ്ലയിലൂടെയാണ് മനോഷിയും റുഷിയും തങ്ങളുടെ ആദ്യ ഫീച്ചർ ഫിലിം ഡിസൈൻ ചെയ്തത്. 2007-ൽ ഫൂൾസ് പാരഡൈസ് എന്ന കമ്പനി സ്ഥാപിച്ചു, തുടർന്ന് 2008-ൽ ഓയേ ലക്കി! ലക്കി ഓയേ! എന്ന ചിത്രത്തിനായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ (2010), ഷാങ്ഹായ് (2012), തലാഷ് (2012 ), ക്വീൻ (2013), പികെ (2014), ഡിറ്റക്ടീവ് ബയോംകേഷ് ബക്ഷി! (2016), തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ (2018), ഷെർണി (2021), ഷംഷേര (2022) തുടങ്ങിയ ചിത്രങ്ങൾക്ക് അവർ കഥാപാത്ര വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്.ഷൂട്ടിംഗ് ഷെഡ്യൂളിന് വെറും 15 ദിവസം മുമ്പാണ് ‘ഖോസ്ല കാ ഘോസ്ല’ എന്ന ചിത്രം അവരുടെ കൈകളിലെത്തുന്നത്. വളരെ കുറഞ്ഞ ബജറ്റിൽ അവർ ഈ ഐക്കണിക് കൾട്ട് ചിത്രം രൂപകൽപ്പന ചെയ്തു എന്നതാണ് അതിശയകരം.

ഏകദേശം 754 കോടി രൂപ വരുമാനം നേടി കൊടുത്ത അക്കാലത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമായ പികെയിലെ ആമിർ ഖാൻ , സഞ്ജയ് ദത്ത് , അനുഷ്ക ശർമ്മ എന്നിവരുടെ കോസ്റ്റ്യൂം ഡിസൈനർക്കുള്ള 2015 ലെ സ്‌ക്രീൻ അവാർഡുകൾക്കൊപ്പം രാജ്യവ്യാപകമായി കൈയ്യടിയും അംഗീകാരവും അവർക്കു ആ സിനിമ നേടികൊടുത്തു. പികെയിൽ വർക്ക് ചെയ്യുമ്പോൾ രാജസ്ഥാനിലെ തെരുവുകളിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുകയും അവയുടെ രൂപീകരണം എങ്ങനെയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അവർ നെയ്ത്തുകാരിൽ നിന്നും കരകൗശല വിദഗ്ധരിൽ നിന്നും നേരിട്ട് തുണിത്തരങ്ങൾ ശേഖരിക്കുകയും ചെയ്യുമായിരുന്നത്രെ. ഇന്നും വസ്രാലങ്കാരത്തിലും, നിരവധി പേർക്ക് നല്ല വേദനത്തോട് കൂടിയുള്ള തൊഴിൽ കൊടുക്കുന്ന വ്യവസായി ആയും ഫാഷൻ ലോകത്ത് സജീവമാണ് മനോഷിയും റുഷിയും.