നാൽപ്പതാമത് മിസ്സിസ് വേൾഡ് കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
40 വർഷത്തെ ചരിത്രത്തിൽ മിസിസ് വേൾഡ് കിരീടം നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി ദക്ഷിണാഫ്രിക്കൻ മോഡൽ ആയ ഷെഗോ ഗെയ്‌ലെ മാറി. അമേരിക്കയിലെ ലാസ് വെഗാസിൽ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. രണ്ടാം സ്ഥാനം ശ്രീലങ്കയുടെ ഇഷാദി അമാൻഡയും, മൂന്നാം സ്ഥാനം തായ്‌ലൻഡിന്റെ പ്ലോയ് പാൻപെർമിനും സ്വന്തമാക്കി.വിജയിയെ തിരഞ്ഞെടുക്കുന്നതിന് മുമ്പുള്ള മിസിസ് ദക്ഷിണാഫ്രിക്കയോടുള്ള ചോദ്യം ഇതായിരുന്നു

“നിങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്താണ്?” അവരുടെ ഉത്തരം ഇപ്രകാരമായിരുന്നു” സോഷ്യൽ മീഡിയ പലരെയും സമ്മർദ്ദത്തിലാക്കുന്ന ഒന്നാണ്, ഞാനും ആ സമ്മർദ്ദത്തിൽ ആയിരുന്നു എന്നാൽ സോഷ്യൽ മീഡിയയിലൂടെ പല നല്ല കാര്യങ്ങളും പങ്കിടാനും അത് പല ആളുകളിലേക്ക് എത്തിക്കാനും നമുക്ക് സാധിക്കും എന്ന ഒരു മറുവശം കൂടെ സോഷ്യൽ മീഡിയക്കുണ്ട്, ഇന്ന് ഈ ഒരു നിമിഷത്തിൽ ഈ കിരീടം പങ്കിടാൻ കഴിഞ്ഞതും ഞാൻ ആ സോഷ്യൽ മീഡിയയെ തന്നെ നല്ല രീതിയിൽ ഉപയോഗിച്ചതുകൊണ്ട് മാത്രം ആണ്, അതുകൊണ്ട് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമുക്ക് സമ്മർദ്ദം തരുന്ന വഴികളെ സാധ്യതകളാക്കി മാറ്റാൻ ഏവരും ശ്രമിക്കണം എന്നത് തന്നെയാണ് “


1984-ൽ സ്ഥാപിതമായ മിസിസ് വേൾഡ് മത്സരം, വിവാഹിതരായ സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര സൗന്ദര്യമത്സരമാണ്. വിവാഹിതരായ മത്സരാർത്ഥികൾക്ക് അവരുടെ സൗന്ദര്യം മാത്രമല്ല, അവരുടെ ബുദ്ധിശക്തിയും സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദികൂടെയാണ് ഇത്.