ലിസ്നാസ് ഫാഷൻ ഷോ 2025
ലിസ്നാസ് ഫാഷൻ ഷോ 2025 ചെന്നൈയിൽ വെച്ച് സംഘടിപ്പിച്ചു. അരുൺ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ട്രിപ്ലിക്കേനിലെ ഇരുപത്തിയഞ്ച് മത്സരാർത്ഥികളാണ് ഷോയിൽ പങ്കെടുത്തത്. അതിൽ 22 മത്സരാർത്ഥികളും വീട്ടമ്മമാരായിരുന്നു. എല്ലാവരും തന്നെ 30 വയസ്സിന് മീതെയുള്ളവർ ആയിരുന്നു എന്നതും അതിശയകരമായ കാര്യമാണ്. ചെന്നൈ സ്വദേശിനിയും വീട്ടമ്മയുമായ ഫിറോസ ആണ് വിജയ കിരീടം അണിഞ്ഞത്, കൂടാതെ ജയപ്രിയ, സൗമ്യ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ അലങ്കരിച്ചു.




മലയാളത്തിന്റെ എക്കാലത്തെയും അനശ്വര നായിക രേഖ, അഭിനേത്രി ശാലിൻ സോയ, പാട്ടുകാരി പൂജ, ബിഗ്‌ബോസ് താരം അൻഷിത എന്നവരായിരുന്നു സെലിബ്റിറ്റി ഗസ്റ്റ് ആയി വന്നിരുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ നിന്നും ശ്രീവിദ്യ, അരുൺ ഫാഷൻ ഡിസൈനിങ് ഇന്സ്ടിട്യൂട്ടിന്റെ സ്ഥാപക മിസ്സിസ് സത്യഭാമ, വെങ്കട്ട് വൺ സ്റ്റിച്ച് ഡിസൈനിന്റെ ഫൗണ്ടർ സോണിയ, ഫാഷൻ ഡിസൈനർ അഭിരാമി എന്നിവരായിരുന്നു ജൂറി മെമ്പർമാർ.


ലിസ്നാസ് ഫാഷൻ ഷോയുടെ നാലാമത്തെ സീസൺ ആണ് ചെന്നൈയിൽ വച്ച് അരങ്ങേറിയത്. മാധ്യമപ്രവർത്തനത്തിൽ നിന്നും ഫാഷൻ ഡിസൈനിങ് ആണ് തന്റെ മേഖല എന്ന് മനസ്സിലാക്കി പാഷനു പുറകെ പോയ ലിസ്നയുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും വിജയമാണ് ഇത്തവണ നടന്ന ഫാഷൻ ഷോ.








പഴയ പാട്ടുകളുടെ കോസ്റ്റും വെച്ച് പാട്ടുകൾ റീക്രിയേറ്റ് ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. അത് ലിസ്നയുടെ ഒരു വലിയ വിജയം തന്നെയാണെന്ന് പറയാം