ബെറ്റ്സി ജോൺസൺ എന്ന അമേരിക്കൻ ഫാഷൻ ഡിസൈനർ
ബെറ്റ്‌സി ജോൺസൺ ഒരു അമേരിക്കൻ ഫാഷൻ ഡിസൈനറാണ്.1942ൽ അമേരിക്കയിലെ കണക്റ്റിക്കട്ടിലെ വെതർസ്ഫീൽഡിൽ ലെന ജോൺ ജോൺസൺ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായായിരുന്നു ബെറ്റ്സിയുടെ ജനനം. നൃത്ത കലയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ബെറ്റ്സി നൃത്തത്തേ പഠനത്തോടൊപ്പം കൊണ്ടുപോയി. നൃത്തത്തോടുള്ള അധിയായ താൽപ്പര്യം അവരെ ഫാഷൻ ലോകത്തേക്ക് അടുപ്പിച്ചു. അമേരിക്കയിലെ സൈറക്കൂസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫൈ ബീറ്റ കപ്പയിൽ ബിരുദം നേടിയ അവർ മാഡെമോയ്‌സെല്ലെ എന്ന മാസികയിൽ ഒരു ഇൻ്റേൺ ആയി ജോലി നോക്കുകയും ശേഷം മാഡെമോസെൽ വാരികയുടെ ഗസ്റ്റ് എഡിറ്റർ മത്സരത്തിൽ മത്സരിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. അങ്ങെനെയാണ് ഫാഷൻ ലോകത്തിലേക്കുള്ള ബെറ്റ്സിയുടെ ആദ്യ കാൽവെപ്പ് ഉണ്ടാകുന്നത്. ശേഷം മാൻഹട്ടൻ ബോട്ടിക് പാരഫെർനാലിയയുടെ ഇൻ-ഹൗസ് ഡിസൈനറായി അവർ മാറി. ദി വെൽവെറ്റ് അണ്ടർഗ്രൗണ്ട് , എഡി സെഡ്‌ഗ്‌വിക്ക് , നിക്കോ , ലൂ റീഡ് എന്നിവരോടൊപ്പം ബെറ്റ്സി ജോൺസൺ ഫാഷൻ പ്രസ്ഥാനത്തിൻ്റെ ഭാഗമായി മാറി.

ശേഷം 1969-ൽ അവർ ന്യൂയോർക്ക് സിറ്റിയുടെ അപ്പർ ഈസ്റ്റ് സൈഡിൽ ബെറ്റ്സെ ബങ്കി നിനി എന്ന പേരിൽ ഒരു ബോട്ടിക് തുറന്നു. 1970-കളിൽ, അന്നത്തെ റോക്ക് എൻ റോൾ സംഗീതജ്ഞർക്കിടയിൽ പ്രചാരത്തിലുള്ള ഫാഷൻ ലേബൽ ആയ “അല്ലി ക്യാറ്റ്” എന്ന കമ്പനി ബെറ്റ്സി ജോൺസൺ ഏറ്റെടുത്തു നടത്തി. അങ്ങെനെ ആദ്യ വർഷത്തിൽ തന്നെ അല്ലി കാറ്റിനായുള്ള ആദ്യ ശേഖരം 5 ദശലക്ഷം ഡോളറിനു വിറ്റു. ശേഷം 1971 സെപ്റ്റംബറിൽ അവർക്ക് കോട്ടി ഫാഷൻ ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.

1978-ൽ ബെറ്റ്സി ജോൺസൺ സ്വന്തം ഫാഷൻ ലൈൻ ആരംഭിച്ചു. എന്നാൽ അവരുടെ സ്വന്തം ശേഖരം നന്നായി വിറ്റഴിഞ്ഞില്ല, അങ്ങെനെ ബെറ്റ്സി ജോൺസൺ ന്യൂയോർക്ക് സിറ്റിയിലെ സോഹോ ഏരിയയിൽ ഒരു റീട്ടെയിൽ സ്റ്റോർ ആരംഭിച്ചു. ശേഷം 1994-ലെ ഹിറ്റായ ” സ്റ്റേ ഐ മിസ്ഡ് യു ” എന്ന സംഗീത വീഡിയോയിൽ ലിസ ലോബ് ധരിച്ച വസ്ത്രം അവർ ഡിസൈൻ ചെയ്തു. അത് ബെറ്റ്സിയുടെ ഫാഷൻ ജീവിതത്തിനു വലിയൊരു വഴിതിരിവായി.

അങ്ങെനെ 2002-ൽ ബെറ്റ്സി ജോൺസനെ ഫാഷൻ വാക്ക് ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. 2004-ൽ ഹാൻഡ്ബാഗുകൾ, തൊപ്പികൾ, സ്കാർഫുകൾ എന്നിവ ഉൾപ്പെടുത്തുന്നതിനായി അവർ തൻ്റെ ലൈൻ വിപുലീകരിച്ചു. ഫാഷനിലെ ലൈഫ് ടൈം അച്ചീവ്മെൻ്റിനുള്ള 2009-ലെ മെഡൽ ഓഫ് ഓണർ നാഷണൽ ആർട്സ് ക്ലബ് കരസ്തമാക്കാനായി ബെറ്റസിക്കു സാധിച്ചു.

2011-ലെ കണക്കനുസരിച്ച് അവർക്ക് ലോകമെമ്പാടും 65-ലധികം സ്റ്റോറുകളുണ്ട് എന്നതാണ് കണക്ക്. 2012 സെപ്തംബർ 12-ന്, സിന്ഡി ലോപ്പറെ അവതരിപ്പിച്ചുകൊണ്ട് ഒരു മുൻകാല ഫാഷൻ ഷോയിലൂടെ അവർ തൻ്റെ ബ്രാൻഡിൻ്റെ 40 വർഷം ആഘോഷിച്ചു. ദീർഘകാലമായി സ്തനാർബുദത്തെ അതിജീവിച്ച ബെറ്റ്സി ജോൺസൺ കഴിഞ്ഞ 52 വർഷമായി ഫാഷൻ ലോകത്ത് സജീവമാണ്.