മിസ് സൗത്ത് ആഫ്രിക്ക
ചരിത്രത്തിൽ ആദ്യമായി ബധിരയായ 28 വയസ്സുകാരി മിസ്സ് സൗത്ത് ആഫ്രിക്കയായി തിരഞ്ഞെടുക്കപ്പെട്ടു

മിസ് സൗത്ത് ആഫ്രിക്ക ദക്ഷിണാഫ്രിക്കയിലെ ഒരു ദേശീയ സൗന്ദര്യമത്സരമാണ്. ഇതിലൂടെ ബിഗ് ഫോർ അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിലും,മേജർ അന്താരാഷ്ട്ര മത്സരമായ മിസ് സുപ്രനാഷണലിലും പങ്കെടുക്കാനുള്ള പ്രതിനിധിയെ തിരഞ്ഞെടുക്കുക എന്നതാണ് ലക്ഷ്യം. അങ്ങിനെ ഇത്തവണത്തെ മിസ് സൗത്ത് ആഫ്രിക്ക കിരീടം നേടുന്ന ആദ്യത്തെ ബന്ദിര വനിതയായി 28 കാരിയായ മിയ ലെ റൂക്സ് മാറി. ഒരു വയസ്സായപ്പോൾ അഗാധമായ കേൾവിക്കുറവ് കണ്ടെത്തിയ മിയാലേ റൂക്സ് തന്റെ വിജയം ആഘോഷിച്ചു. തന്നെപ്പോലെ ഒഴിവാക്കപ്പെട്ടവരെയും, ഭിന്നശേഷിക്കാരായവരെയും സഹായിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് പ്രസംഗത്തിൽ അവർ സംസാരിച്ചത്.

മിസ്സ് ലേ റൂട്ക്സ് അവരുടെ കേൾവിയെ സഹായിക്കാനായി കോക്ലിയർ ഇമ്പ്ലാന്റ് ഉപയോഗിക്കുന്നുണ്ട്.

ഫൈനലിസ്റ്റ് ആയ ചിഡിമ്മ അഡെറ്റ്ഷിന പിന്മാറിയതിനെ തുടർന്നാണ് മിയ ലെ റൂക്സിനെ മത്സരവിജയായി പ്രഖ്യാപിച്ചത്.