കേറ്റ് സ്പെയ്ഡ്
കേറ്റ് സ്പെയ്ഡ് എന്ന അമേരിക്കൻ ഫാഷൻ ഡിസൈനർ, ഹാൻഡ് ബാഗുകളിൽ തുടങ്ങി പിന്നീട് വസ്ത്രങ്ങളിലും ആക്സസറുകളിലും പെർഫ്യൂമുകളിലും എത്തി നിൽക്കുന്ന കേറ്റ് സ്പെയ്ഡ് എന്ന ആഡംബര ബ്രാൻഡിന്റെ ഉടമ. വളരെ ചെറുപ്പത്തിലെ ജോലിയിലേക്ക് ഇറങ്ങി തിരിച്ച കേറ്റ് ഞൊടിയിടയിൽ ഫാഷൻ സാമ്രാജ്യത്തിന്റെ ഒരു കണ്ണിയാകുകയായിരുന്നു. എന്നാൽ വ്യക്തിജീവിതത്തിലെ ചില ബുദ്ധിമുട്ടുകൾ കാരണം പെട്ടന്നൊരു ദിവസം കെയ്റ്റ് ഇഹാലോകത്തോട് വിടപറയുകയും അത് ഫാഷൻ ലോകത്ത് ഞെട്ടൽ ഉണ്ടാക്കുകയും ചെയ്തു.. കെയ്റ്റ് സ്പെയ്ഡിനെ പറ്റി കൂടുതൽ അറിയാം

അമേരിക്കയിലെ മിസോറിയിലെ കൻസാസ് സിറ്റിയിൽ ജൂണിൻ്റെയും ഫ്രാൻസിസ് ബ്രോസ്‌നഹൻ്റെയും മകളായായിരുന്നു കേറ്റ് സ്പെയ്ഡ് എന്ന കാതറിൻ നോയൽ ബ്രോസ്‌നഹാൻ സ്‌പേഡിന്റെ ജനനം. കത്തോലിക്കാ ഹൈസ്കൂളായ സെൻ്റ് തെരേസാസ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ശേഷം , സ്പേഡ് കൻസാസ് സർവകലാശാലയിൽ ചേർന്ന് 1985-ൽ ജേണലിസം ബിരുദം പൂർത്തിയാക്കി. കോളേജിൽ പഠിക്കുമ്പോൾ തന്നെ, പുരുഷ വസ്ത്രക്കടയായ കാർട്ടേഴ്സ് മെൻ ഷോപ്പിൽ ഒരു സെയിൽസ് ഗേൾ ആയി ജോലി ചെയ്തിരുന്നു. അവിടെ തന്നെ ജോലി ചെയ്തിരുന്ന ആൻഡി സ്പേഡുമായി അവർ അടുപ്പത്തിലാകുകയ പിന്നീട് അത് വിവാഹത്തിൽ കലാ ക്കു കയും ചെയ്തു. തുടർന്ന് രണ്ടു പേരും ചേർന്നു ഒരു ബിസിനെസ്സ് ഒരുമിച്ച് തുടങ്ങിയാലോ എന്ന ആശയത്തിലേക്കെത്തുകയും ചെയ്തു. അതിനായി 1986ൽ ദമ്പതികൾ മാൻഹട്ടനിലേക്ക് മാറി. ജീവിതത്തിലെ രണ്ടറ്റം കൂറ്റിമുട്ടിക്കേണ്ടതിനാൽ കേറ്റ് മാഡെമോയ്‌സെല്ലിലെ ആക്‌സസറീസ് ഡിപ്പാർട്ട്‌മെൻ്റിൽ ജോലിക്കു കയറി. അങ്ങെനെ അവിടെ നിന്നും സീനിയർ ഫാഷൻ എഡിറ്റർ , ആക്സസറീസ് മേധാവി എന്നീ പദവികൾ കരസ്ഥമാക്കി. ശേഷം 1991-ൽ വിപണിയിലെ ഹാൻഡ്ബാഗുകളുടെ കുറവുകൾ പരിഗണിച്ചു അതിന്റെ നിർമാണത്തിൽ കേറ്റ് തന്റെ സമയം മുഴുവനും അതിനായി ചിലവഴിച്ചു. അങ്ങെനെ കേറ്റും ഭർത്താവായ ആൻഡിയും 1993 ജനുവരിയിൽ കേറ്റ് സ്‌പേഡ് ന്യൂയോർക്ക് എന്ന ആഡംബര സ്റ്റോർ സ്ഥാപിച്ചു. പിന്നീട് അതിനുള്ള പേര് നിർദ്ദേശിക്കളായിരുന്നു വലിയൊരു പണി “കേറ്റ് ബ്രോസ്‌നഹാൻ” എന്നത് ഒരു ഫാഷൻ ലേബലിന് ബുദ്ധിമുട്ടുള്ള പേരായി അവർക്ക് തോന്നി. അവർ നിരവധി പേരുകൾ പരിഗണിച്ചു, എന്നാൽ ആൻഡി “കേറ്റ് സ്പേഡ്” എന്ന പേര് നിർദ്ദേശിച്ചപ്പോൾ കേറ്റ് അതിനു പൂർണ സമ്മതം പ്രകടിപ്പിക്കുകയും, കേറ്റ് സ്പെയ്ഡ് എന്ന പേര് ഒരു ബ്രാൻഡ് ആയി അംഗീകരിക്കുകയും ചെയ്തു.

ഈസ്റ്റ് ന്യൂയോർക്കിലെ ഒരു നിർമ്മാതാവ് ബാഗുകൾ നിർമ്മിക്കാൻ ഒരു സ്റ്റാർട്ടപ്പുമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് കണ്ടെത്തി വരികയും. അവരോടൊപ്പം ചേർന്ന് ഒരുപാട് ബാഗുകൾ അവർ നിർമ്മിക്കുകയും ചെയ്തു. അങ്ങനെ അവരുടെ വീടുകൾ ഹാൻഡ്‌ബാഗുകൾ കൊണ്ട് നിറഞ്ഞു
150 ഡോളർ മുതൽ 450 ഡോളർ വരെ വിലയുള്ള ബാഗുകൾ അവർ വിപണിയിൽ ഇറക്കി, അത് ന്യൂയോർക്കിൽ വളരെ പെട്ടെന്ന് ജനപ്രിയമായി മാറി. അത് ഫാഷനിലെ ഒരു യഥാർത്ഥ മാറ്റം ആയിരുന്നു കൊണ്ടുവന്നത്. 1990-കളിൽ കൗൺസിൽ ഓഫ് ഫാഷൻ ഡിസൈനേഴ്‌സ് ഓഫ് അമേരിക്കയുടെ ഡയറക്ടർ ഫേൺ മല്ലിസ് പറഞ്ഞു. “എല്ലാവർക്കും കേറ്റ് സ്‌പേഡ് ബാഗുകൾ സന്തോഷത്തോടെ ഒന്നിൽ കൂടുതൽ വാങ്ങാം.” അത്രക്കും സാധാരണ ജനങൾക്ക് താങ്ങാവുന്ന വിലയിൽ ആയിരുന്നു കേറ്റ് ബാഗുകൾ വിറ്റിരുന്നത്.
ബർബെറി അല്ലെങ്കിൽ ലൂയിസ് വിറ്റൺ പോലുള്ള ഉയർന്ന വിലയുള്ള ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമായി കേറ്റ് സ്‌പൈഡിന്റെ ബാഗുകൾ അമേരിക്കൻ യുവതികളുടെ ഇഷ്ട ആക്സസ്സറിയായി മാറാൻ തുടങ്ങി.

2016-ൽ ഫ്രാൻസിസ് വാലൻ്റൈൻ എന്ന ബ്രാൻഡ് നാമത്തിൽ ആഡംബര പാദരക്ഷകളുടെയും ഹാൻഡ്ബാഗുകളുടെയും പുതിയ ശേഖരം കൂടെ അവർ പുറത്തിറക്കി. കുടുംബനാമങ്ങളുടെ പേരുകളിൽ നിന്നാണ് ഈ പേര് ഉടലെടുത്തത്; ഫ്രാൻസിസ് എന്നത് സ്പേഡിൻ്റെ പിതൃ പക്ഷത്തുള്ള ഒരു കുടുംബ നാമമാണ്. വാലൻ്റൈൻസ് ദിനത്തിൽ ജനിച്ച സ്‌പെയ്ഡിൻ്റെ മുത്തച്ഛൻ്റെ മധ്യനാമം “വാലൻ്റൈൻ” ആയിരുന്നു . സ്പേഡ് പിന്നീട് അവരുടെ മുഴുവൻ പേരിനൊപ്പം വാലൻ്റൈനെ നിയമപരമായി ചേർത്തു.
ഭർത്താവുമായുള്ള വേർപിരിയലിലും മറ്റു മാനസികമായ കാരണങ്ങളാലും തകർന്ന കേറ്റ് അത്‍മഹത്യയിലേക്ക് എത്തുകയായിരുന്നു. അത് ഫാഷൻ ലോകത്ത് ഒന്നടങ്കം ഞെട്ടൽ ഉളവാക്കിയ ഒന്നായിരുന്നു.
സ്പേഡിൻ്റെ മരണശേഷം, ബ്രാൻഡ് അവരുടെ ഓർമ്മയ്ക്കായി “ലവ് കാറ്റി” എന്ന ഡിസൈനുകളുടെ ഒരു ശേഖരം പുറത്തിറക്കിയിരുന്നു.