Fashion Shows&events

മിസ് ഇന്റർകോണ്ടിനെന്റൽ

1971 ൽ പനാമ ആസ്ഥാനമായി സ്ഥാപിതമായ ഒരു അന്താരാഷ്ട്ര സൗന്ദര്യമത്സരമാണ് മിസ് ഇൻ്റർകോണ്ടിനെൻ്റൽ. 

2024 ഡിസംബറിൽ ഈജിപ്തിൽ വെച്ച് ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. പ്യൂർട്ടോ റിക്കോയിലെ മരിയ സെപെറോയാണ് മിസ് ഇൻ്റർകോണ്ടിനെൻ്റൽ ആയി കിരീടം അണിഞ്ഞത്.

 മിസ് ഇൻ്റർകോണ്ടിനെൻ്റൽ സൗന്ദര്യമത്സരത്തിൻ്റെ 52-ാം പതിപ്പ് ആയിരുന്നു ഈജിപ്തിലെ ഷാർം എൽ-ഷൈക്കിലുള്ള സൺറൈസ് റെമൽ റിസോർട്ടിൽ വച്ചു സംഘടിപ്പിച്ചത്. എസ്‌റ്റെക്ക അമേരിക്ക , യൂട്യൂബ് കൂടാതെ മറ്റ് നെറ്റ്‌വർക്ക് പങ്കാളികൾ ആയിരുന്നു മത്സരം ഹോസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള 58 പ്രതിനിധികളെ പിന്തള്ളിയാണ് മരിയ കിരീടം സ്വന്തമാക്കിയത്. തായ്‌ലൻഡിൽ നിന്നുള്ള മുൻ മിസ് ഇൻ്റർകോണ്ടിനെൻ്റൽ 2023 ആയ ചാറ്റ്‌നാലിൻ ചോത്‌ജിരവാരചത് ആണ് കിരീടംധാരണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *