മിസ് മ്യാന്മാർ 2024
മ്യാൻമറിലെ യാങ്കോണിൽ വെച്ച് നടന്ന മിസ്സ് യൂണിവേഴ്സ് മ്യാൻമർ 2024 ഫൈനൽ മത്സരത്തിൽ തെട്ട് സാൻ അൻഡേഴ്സൺ കിരീടം ചൂടി. യങ്കോൺ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. തെട്ട് സാൻ ആൻഡേഴ്സൺ ഒരു ഫാഷൻ ഡിസൈനറാണ്, കൂടാതെ മ്യാന്മാറിലെ ബർമീസ് സംസ്കാരം വളരെയധികം സ്വാധീനിച്ച സെയിൻ്റ് സ്റ്റുഡിയോസ് എന്ന ബ്രാൻഡ് കൂടെ അവർക്ക് സ്വന്തമായിട്ടുണ്ട്.

മിസ്സ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യത്തെ മ്യാൻമർ സുന്ദരിയാകുക എന്നതാണ് അൻഡേഴ്സൺ ലക്ഷ്യമിടുന്നത്. മ്യാൻമറിലെ നഗരങ്ങളെ പ്രതിനിധീകരിച്ച് 52 മത്സരാർത്ഥികൾ ആയിരുന്നു മത്സരത്തിൽ പങ്കെടുത്തിരുന്നത്. ബെസ്റ്റ് നാഷണൽ കോസ്റ്റ്യൂo ആയി തിരഞ്ഞെടുത്തത് യങ്കോൺ സൗത്തിലെ ഹാൻ ലേയെ ആയിരുന്നു.

മെക്സിക്കോയിൽ നടക്കാനിരിക്കുന്ന 73-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ നോർത്ത് യാങ്കോൺ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കുക ഇനി തെട്ട് സാൻ ആൻഡേഴ്സൺ ആയിരിക്കും.2013 മുതൽ നടത്തി വരുന്ന മിസ്സ് യൂണിവേഴ്സ് മ്യാൻമർ മത്സരം 2024 ന്റെ 11ആം പതിപ്പാണ് ഇപ്പോൾ കഴിഞ്ഞത്. മ്യാൻമറിലെ ഷാൻ സ്റ്റേറ്റിലെ കെങ്‌ടംഗിൽ നിന്നുള്ള അമര ബോ ആയിരുന്നു മുൻ ടൈറ്റിൽ ഹോൾഡർ.