International

നീന തോർണൈ എന്ന ഇസ്രായേലി ഫാഷൻ ഡിസൈനർ

ഇസ്രായേലിലെ റാമത്ത് ഹാഷറോണിൽ ഷൗൾ അസീസ് എന്നീ ജൂത മാതാപിതാക്കളുടെ മൂത്ത മകൾ ആയിട്ടായിരുന്നു നിന തോർണൈയുടെ ജനനം. അവരുടെ മുത്തശ്ശിയുടെ പേരായ പേൾ എന്ന അർത്ഥം വരുന്ന ഒരു പേര് ഇടണം എന്നായിരുന്നു അവരുടെ മാതാപിതാക്കളുടെ ആഗ്രഹം, അതനുസരിച്ചാണ് നീന എന്ന് അവർക്ക് പേര് നൽകിയത്. തോർണൈയുടെ പിതാവ് ഇസ്രായേലി നയതന്ത്രജ്ഞനും അമ്മ മൊറോക്കോയിലെ തന്ജിയറിൽ നിന്നുള്ള ആളുമായിരുന്നു. ചെറുപ്പത്തിൽ തോർണൈക്ക് ഒരു നടിയാകാൻ ആയിരുന്നു ആഗ്രഹമെങ്കിലും ബിരുദ വിദ്യാഭ്യാസം നേടി സൈനിക സേവനത്തിൽ ചേരുകയാണ് ഉണ്ടായത്. സൈനിക സേവനം പൂർത്തിയാക്കിയ ശേഷം ഫ്രാൻസിലെ പാരീസിലെ അഭിനയ സ്കൂളിൽ ചേർന്ന് തന്റെ അഭിനയജീവിതം തുടരാൻ തോർണൈ തീരുമാനിച്ചു. അങ്ങെനെ അവിടെവെച്ച് പരിചയപ്പെട്ട ഒരാളുമായി അവർ വിവാഹം നടത്തുകയും അതിൽ ദാവീദ് എന്ന മകനു ജന്മം നൽകുകയും ചെയ്തു. അങ്ങിനെ ഒരു ദശാബ്ദത്തെ അതിഥി വേഷങ്ങൾക്കും ടെലിവിഷൻ സ്പെഷ്യലുകൾക്കും പുറമേ ദീർഘകാലമായി നടന്ന സേ എസ് ടു ദ ഡ്രസ്സ്, തോർണൈ 10 ഇയർസ് യങ്കർ ഉൾപ്പെടെ അന്താരാഷ്ട്രതലത്തിൽ നിരവധി ടെലിവിഷൻ ഷോകളിൽ അഭിനയിക്കാനും തോർണൈക്കു സാധിച്ചു.

ശേഷം അവർ ഇസ്രായേലിലെ ടെൽ അവീവിൽ ഒരു ചെറിയ കട തുറന്നു. അവിടെ സഹായിയായി ഒരാളെ മാത്രമായിരുന്നു അവർ വെച്ചിരുന്നത്. രാപ്പകൽ ഇല്ലാതെ അവർ രണ്ടുപേരും വസ്ത്രങ്ങൾ നിർമ്മിക്കുവാനായി തുടങ്ങി, അങ്ങനെ പരിശ്രമത്തിനൊടുവിൽ ഒരിക്കൽ ഒരു കസ്റ്റമർ അവരുടെ ഇഷ്ടനുസൃതമായുള്ള ഒരു വിവാഹ വസ്ത്രം നിർമ്മിക്കുവാനായി അവരെ സമീപിച്ചു അങ്ങെനെ ആദ്യമായി തോർണൈ വിവാഹ വസ്ത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങി. അവരുടെ വിവാഹ വസ്ത്രം കണ്ട് ഒരുപാട് പേർ അതേ രീതിയിൽ ഉള്ള വിവാഹ വസ്ത്രം ചെയ്യുവാനായി തോർണൈയെ സമീപിക്കാൻ തുടങ്ങി. അത് അവരുടെ കരിയറിന് വലിയൊരു വഴിത്തിരിവായി മാറി. അങ്ങിനെ അവരുടെ കടയെ അവർ ഒരു വിവാഹ വസ്ത്രശാല ആക്കി മാറ്റി. താമസിയാതെ ന്യൂയോർക്കിലെ ക്ലീൻഫീൽഡിലെ ഒരേയൊരു ബ്രൈഡൽ ബോട്ടിക് നിർമ്മാതാവായി അവർ മാറി.

 അമേരിക്ക, കാനഡ, ബഹാമാസ്, ഇസ്രായേൽ, ഇറ്റലി, ഗ്രീസ്, ജർമ്മനി, ക്രൊയേഷ്യ അങ്കോള, ദക്ഷിണ കൊറിയ, ചൈനാ എന്നിങ്ങനെയുള്ള ഇടങ്ങളിലും അവരുടെ വിപണികൾ ഇന്ന് ഉണ്ട് എന്നതാണ് വാസ്തവം.

 പുതിയ സംസ്കാരങ്ങളും മനോഹരമായ ചുറ്റുപാടുകളും ഉൾക്കൊള്ളുന്ന വിദേശ സ്ഥലങ്ങളിലേക്കുള്ള യാത്രകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അവരുടെ ഓരോ വസ്ത്രങ്ങളുടെയും ഡിസൈൻ ഉള്ളത്. ബിസിനസ്സിൽ തന്റെ കുടുംബാംഗങ്ങളെയെല്ലാം ഉൾപ്പെടുത്തി എന്നതാണ് മറ്റൊരു വാസ്തവം. അവരുടെ ഭർത്താവായ ഡേവിഡ് ലെവിൻ ഷൈൻ അവരുടെ ബിസിനസ് മാനേജരും, സഹോദരി കൊച്ചവ അവരുടെ മേക്കപ്പ് ആർട്ടിസ്റ്റും അവരുടെ മകൻ ഗ്രാഫിക് ഡിസൈനറും ആയി ജോലി നോക്കുന്നു.

 യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്യുന്ന തുണിത്തരങ്ങൾ ആണ് വിവാഹ ഗൗണുകൾക്കായി ഉപയോഗിക്കുന്നത്. കൈകൊണ്ട് തുന്നി ചേർക്കുന്ന തോരനൈയുടെ വസ്ത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.

 ഉപഭോക്താവിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പരമാവധി തോർണൈ ശ്രമിക്കാറുണ്ട്. ബ്രാൻഡിന്റെ കോച്ചർ സൗന്ദര്യത്തിന് അനുയോജ്യമായ പാദരക്ഷകൾ ആക്സസറികൾ, ഹെഡ് പീസുകൾ, ആഭരണങ്ങൾ, സുഗന്ധം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ ബിസിനസ്‌ അങ്ങനെ വിപുലീകരിച്ചുകൊണ്ടിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *