പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി
പ്രായഭേദമന്യേ മലയാളി നെഞ്ചിലേറ്റിയ ഒരു അവതാരകയാണ് മീനാക്ഷി രവീന്ദ്രൻ. പ്രമുഖ ചാനലിലെ ഉടൻ പണം 3.0 യിലൂടെ അവതാരകയായെത്തി നിരവധി പേരുടെ മനസ്സിൽ ചിരിച്ചും കളിച്ചും കുറുമ്പ് കട്ടി നടക്കുന്ന കുഞ്ഞനുജത്തിയാകാനും എളുപ്പത്തിൽ മീനാക്ഷിക്ക് കഴിഞ്ഞു. തന്റേതായ രീതിയിലുള്ള അവതരണം, നിഷ്കളങ്കമായ പെരുമാറ്റം ഇതുതന്നെയാകാം മീനാക്ഷിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയതും. ഒപ്പം തന്നെ ചാനലിലെ അവതാരകനായ ഡൈൻ ഡേവിസും ആയുള്ള കെമിസ്ട്രി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു തന്റെ പാഷൻ മുറുകെപ്പിടിച്ചു വന്ന ഒരു കഥ കൂടെ മീനാക്ഷിക്ക് പറയാനുണ്ട്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് മികച്ച പ്രകടങ്ങൾ കാഴ്ച വക്കുകയും ശേഷം ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായെത്തിയ മാലിക് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്കെത്തിയ പ്രേക്ഷകരുടെ സ്വന്തം മീനാക്ഷിയുടെ അല്പം വിശേഷങ്ങളിലേക്ക്.

എയർ ഹോസ്റ്റസ്സിൽ നിന്ന് ആങ്കറിങ്ങിലേക്ക്
സിനിമാമേഖലയുമായി ബന്ധമില്ലാത്ത കുടുംബത്തിലെ ഒരു അങ്കമായിരുന്നിട്ടുപോലും അഭിനയം എന്ന മോഹം ചെറുപ്പം മുതലേ മനസ്സിൽ സൂക്ഷിച്ച ഒരു വ്യക്തിയാണ് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സ്വദേശിനിയായ മീനാക്ഷി രവീന്ദ്രൻ. 19 ആം വയസ്സിൽ സ്പൈസ് ജെറ്റ് എയർ ലൈൻസിൽ ക്യാബിൻ ക്രൂ ആയി ജോലി നേടിയ ഒരാളുകൂടെയാണ് മീനാക്ഷി. എയർ ഹോസ്റ്റസ് ആയി ജോലി തുടരുമ്പോഴാണ് ഒരു സുഹൃത് വഴി നായികാ നായകൻ എന്ന റിയാലിറ്റി ഷോയെ പറ്റി മീനാക്ഷി അറിയുന്നത്. അതിലേക്ക് ആദ്യമാദ്യം ഫോട്ടോയും കാര്യങ്ങളും അയച്ചെങ്കിലും സെലക്ട് ചെയ്തില്ല. പിന്നീട് നടന്ന ഓപ്പൺ ഓഡിഷനിൽ പങ്കെടുക്കുകയും അതിൽ സെലക്ട് ആകുകയും ചെയ്തു പിന്നീട് അതിലെ ഗ്രാൻഡ് ഫിനാലെയിലെ സെമി ഫെയ്നൽസ് വരെ മാത്രമേ മീനാക്ഷിക്ക് എത്തിപ്പെടാൻ സാധിച്ചിരുന്നുള്ളു.
ഏതൊരു മത്സരമാണെങ്കിലും നമ്മുടെയെല്ലാം മനസ്സിൽ വിജയിക്കുക എന്ന ഒരേ ലക്ഷ്യം മാത്രമാണ് ഉണ്ടാകാറുള്ളത് അല്ലെ?. ഇനി അഥവാ ആ പരീക്ഷണങ്ങളിൽ പരാചയപ്പെട്ടിട്ടുണ്ടെങ്കിൽ പാതിവഴിക്ക് വച്ച് അത് ഉപേക്ഷിച്ച് വിജയിക്കുന്ന വേറെ മേഖലയിലേക്ക് പോകാൻ ശ്രമിക്കുന്നവർ ഏറെയാണ്. എന്നാൽ വിജയം മാത്രമല്ല ജീവിതത്തിന്റെ അടിസ്ഥാനം,പരാജയവും വിജയത്തിലേക്കുള്ള ഒരു ചവുട്ടിപ്പടിയാണ് എന്ന് മീനാക്ഷിയുടെ ഇതുവരെയുള്ള യാത്രയിലൂടെ തോന്നിപോകുന്നു. പിന്നീട് പടിപടിയായി ലക്ഷ്യത്തിലേക്കുള്ള യാത്രകൾ വിഫലമായില്ല എന്ന് തന്നെ വേണം പറയാനായി. ടെലിവിഷൻ സീരീസ് ആയ മറിമായം,തട്ടീം മുട്ടീം എന്ന ഷോയിലൂടെ ഒരു ഗസ്റ്റ് അപ്പിയറൻസ് ചെയ്യാനും മീനാക്ഷിക്ക് കഴിഞ്ഞു.ഒപ്പം തന്നെ കോൺടാക്ട് ബിൽഡ് ചെയ്യാനും മീനാക്ഷി മറന്നില്ല. കൊറോണ എന്ന മഹാമാരി കരിയറിനെ നല്ല രീതിയിൽ ബാധിക്കുമെന്ന് ഭയന്നിരുന്നു മീനാക്ഷിയെ തേടിയെത്തിയത് ഉടന്പനാഥിലേക്കുള്ള ക്ഷണക്കത്തായിരുന്നു. ഉടൻ പണം ഷോ ഡിറക്ടറെ ഗാർഡിയൻ എയ്ഞ്ചൽ എന്നാണ് മീനാക്ഷി വിശേഷിപ്പിക്കുന്നത്.
താരമായി മീനാക്ഷി
എയർലൈൻസ്ലെ ജോലി ഉപേക്ഷിച്ച് മറ്റൊരു കരിയർ അതും സിനിമ മേഖല തിരഞ്ഞെടുക്കുമ്പോൾ ഏവർക്കും ഒരു ആശങ്ക മനസ്സിൽ ഉണ്ടായിരിക്കും അല്ലെ? അതുമല്ലെങ്കിൽ വീട്ടുകാരുടെയും നാട്ടുകാരുടെയും എല്ലാം ചോദ്യശരങ്ങൾ നേരിടേണ്ടി വരും. സിനിമ അല്ലെങ്കിൽ ടെലിവിഷൻ പോലുള്ള മേഖലകളിൽ ക്ലച്ച് പിടിക്കുക എന്നത് അത്ര എളുപ്പമല്ലല്ലോ. എങ്കിൽ മീനാക്ഷിയുടെ ചിന്താഗതി അൽപ്പം വ്യത്യസ്തമാണ് കേട്ടോ അല്പം സാഹസികത ഇഷ്ടപെടുന്ന ഒരാളാണ് താനെന്നും മീനാക്ഷി പറയുന്നു. അതുകൊണ്ട് ജോലി ഉപേക്ഷിച്ചുകൊണ്ടുള്ള റിസ്ക് സധൈര്യം ഏറ്റെടുത്ത മുന്നോട് പോകാൻ തന്നെയായിരുന്നു മീനാക്ഷിയുടെ തീരുമാനം. കൂടാതെ ഒപ്പത്തിന് കട്ട സപ്പോർട്ട് തരാൻ അച്ഛനും അമ്മയും ചേട്ടനും ഉള്ളപ്പോൾ പിന്നെ ആരെ ഭയക്കാൻ ആണ്. അതുകൊണ്ട് മുന്നോട് വച്ച കാൽ മുന്നോട്ട് എന്നും പറഞ്ഞുകൊണ്ട് മീനാക്ഷി തന്റെ യജ്ഞ൦ തുടർന്നു. ജോലിയും അഭിനയവും ഒരുമിച്ചു കൊണ്ടുപോകണം എന്ന ആഗ്രഹം മീനാക്ഷിക്ക് ഉണ്ടായിരുന്നു. ആയിടക്കായിരുന്നു മിസ് മില്ലെനിയൽ എന്ന പേജന്റ് ഷോയിൽ പങ്കെടുത്തത് അതിൽ ടോപ് 10 സ്ഥാനത് വരാനും മീനാക്ഷിക്ക് സാധിച്ചു. പിന്നീട് റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോൾ ഉള്ള തുടർച്ചയായ ലീവ് എടുക്കൽ ജോലിയിൽ തുടരാനുള്ള തടസമായി അങ്ങെനെ ജോലി ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ശേഷം മീനാക്ഷി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി എല്ലാവരെയും പോലെ സാമ്പത്തികം തന്നെയായിരുന്നു. മാസoമാസം കിട്ടിയിരുന്ന നല്ലൊരു തുക പെട്ടന്ന് നിന്നുപോയപ്പോഴും ചില പ്രോഗ്രാമുകൾ ചെയ്യുമ്പോൾ ആവശ്യത്തിന് പ്രതിഫലം ലഭിക്കാതെ ഇരുന്നപ്പോഴും അല്പം ഒന്ന് വിഷമിച്ചെങ്കിലും മുന്നിലുള്ള പച്ചപ്പ് കാണാനും മീനാക്ഷി മറന്നില്ല. അങ്ങെനെ ലോക്ക് ഡൌൺ സമയത് എല്ലാവർക്കും ജോലി നഷ്ടപ്പെട്ടപ്പോൾ ജോലി കിട്ടിയ ഒരാളാണെന്നും മീനാക്ഷി കൂട്ടി ചേർത്തു. അഭിനയമായിരുന്നു ലക്ഷ്യമെങ്കിലും ചെന്നെത്തിപ്പെട്ടത് ആങ്കറിങ് മേഖലയിൽ, ചെറുപ്പം മുതലേ പല ഇവന്റസും ആങ്കറിങ് ചെയ്തിട്ടുണ്ടെങ്കിലും മനസ്സിൽ ഇപ്പോഴും അഭിനിവേശം ഉള്ളത് അഭിനയത്തോട് തന്നെ. യാത്ര പ്രേമിയായ മീനാക്ഷിക്ക് അഭിനയത്തോട് ചേർത്ത് പിടിക്കാൻ ഇഷ്ടമുള്ളതും ക്യാബിൻ ക്രൂ എന്ന ജോലിയാണ്. രണ്ടും ഒന്നിച്ച കൊണ്ടുപോകാൻ പറ്റിയെങ്കിൽ എന്ന സ്വപ്നം കൂടെ മീനാക്ഷിയുടെ മനസ്സിൽ ഉണ്ട്.
ഇപ്പോൾ ഉടൻ പണത്തിലെ അവതാരകയായി തിളങ്ങുകയാണ് മീനാക്ഷി, ഈ ലോക്ക് ഡൌൺ കാലത്താണ് ഉടൻപണം പ്രേക്ഷകർക്ക് മുന്നിലെത്തിയെങ്കിലും,ചുരുങ്ങിയ കാലയളവിൽ ഏവരുടെയും ഹൃദയം കീഴടക്കാൻ മീനാക്ഷിക്കും ഡേയ്നിനും സാധിച്ചു എന്നത് തികച്ചും അഭിമാന നിമിഷം തന്നെയാണ്.മീനാക്ഷിയുടെയും ഡൈനിന്റേയും കെമിസ്ട്രി ശരിക്കും വർക്ക് ഔട്ട് ആയി എന്ന് തന്നെ വേണം പറയാനായി അവതരണത്തിന്റെ വേറിട്ടൊരു രീതിയാണ് ഈ ഷോയിൽ ഉള്ളത് വിവിധതരം സിനിമകളിലെ കഥാപാത്രങ്ങളായി എത്തിയാണ് പ്രേക്ഷകരെ ഇവർ വിസ്മയിപ്പിക്കുന്നത്. ചില കഥാപാത്രങ്ങൾ ശരിക്കും ജീവൻ തുടിക്കും വിധം മനോഹരമാക്കാൻ ഇരുവർക്കും ആകുന്നു എന്ന് പറയുന്നത് ഇവരുടെ വലിയൊരു വിജയമാണ്.

അല്പം കുടുംബകാര്യം
ഫെഡറൽ ബാങ്കിൽ നിന്നും വിരമിച്ച ആളാണ് മീനാക്ഷിയുടെ അച്ഛൻ ‘അമ്മ ജയാ ബ്യൂട്ടീഷ്യൻ ആണ് ഒപ്പം തന്നെ 2 സലൂൺ നടത്തുന്നു. ചേട്ടൻ ബാലു രവീന്ദ്രൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി നോക്കുന്നു. എന്തിനും ഏതിനും അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും സുപ്പ്പോർട് ഉണ്ടാകാറുണ്ട് സിനിമയിൽ ഒരു റോൾ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അച്ഛനാണ് കൂടുതൽ പ്രോത്സാഹനം തന്നത്. നീ ധൈര്യമായി പോയി ചെയ്തു വാ എല്ലാം ഒരു സ്പീരിയൻസ് അല്ലെ എന്നാണു അച്ഛൻ പറഞ്ഞത്. വീട്ടിൽ എത്തിയാൽ ഞാൻ തനി മാരാരിക്കുളം കാരിയാണ്. വീട്ടിലെ ഇളയ സന്താനം ആയതുകൊണ്ട് തന്നെ ഇത്തിരി കുറുമ്പ് കൂടുതലാണ് ഓണമായാലും വിഷു ആയാലും നല്ല ആഘോഷമാണ് എന്നും വീട്ടിൽ. ചില മത്സരങ്ങളൊക്കെ ഞങ്ങടെ നാട്ടിൽ ഓണത്തിന് ഉണ്ടാകാറുണ്ട്, എല്ലാം അടിച്ചുപൊളിച്ചു അങ്ങ് ആഘോഷിക്കും അത്ര തന്നെ.
പിന്നെ എന്റെ ഏറ്റവും ഇഷ്ട ഭക്ഷണം അമ്മയുണ്ടാക്കുന്ന കരിമീൻ പൊള്ളിച്ചത് ആണ്. നല്ല തേങ്ങാപാൽ ഒക്കെ ഒഴിച്ച് വയ്ക്കുന്ന കറികൾക്കും, പൊരിച്ചതിനുമൊക്കെ അസ്സൽ രുചിയാണ്. ഇപ്പോൾ ഷോ ക്ക് വരുമ്പോൾ അമ്മയുടെ ഭക്ഷണമാണ് ഏറെ മിസ് ചെയ്യാറുള്ളത്. എന്റെ വീടിന്റെ അടുത്ത് ബീച്ച് ആണെങ്കിലും കരിമീൻ കൃഷി ചെയ്യുന്ന ഒരു സ്ഥലം തൊട്ടടുത്ത് ഉണ്ട് അതുകൊണ്ട് തന്നെ നല്ല ഫ്രഷ് മീൻ എപ്പോഴും കിട്ടും. പിന്നെ പുറത്തേക്കിറങ്ങിയാൽ ജങ്ക് ഫുഡ്സ് തന്നെ ആണ് കഴിക്കാറുള്ളത്,അതിൽ തന്നെ പിസ്സ ബർഗർ സാൻഡ്വിച്ച് ഇതൊക്കെയാണ് ഏറെ പ്രിയം. പിന്നെ ഒന്നുകൂടെ പറയട്ടെ, വല്ലാത്ത തടിയിലല്ലാത്തതു കാരണം ഞാൻ എന്തും കഴിക്കും അങ്ങെനെ ഹെൽത്ത് നോക്കി കഴിക്കുന്ന ഒരാളൊന്നുമല്ല ഞാൻ. പിന്നെ തടിയില്ലാത്ത ഒരാശ്വാസമായി അപ്പോഴാണ് തോന്നാറുള്ളത്. അതുകൊണ്ട് തന്നെ വർക്ക് ഔട്ടും കാര്യങ്ങളും ഒന്നും തന്നെ ചെയ്യാറില്ല. ഇനി കൂടുതൽ വർക്ക് ഔട്ട് ചെയ്താൽ ഞാൻ ചിലപ്പോ ഇൻവിസിബിൾ ആകും മീനാക്ഷി ചിരിക്കുന്നു.
റോങ്ങ് കൊസ്ട്യൻ വിത്ത് എ റോങ്ങ് പേഴ്സൺ
സൗന്ദര്യ സംരക്ഷണത്തിനായി എന്തൊക്കെയാണ് ചെയ്യാറുള്ളത് എന്ന ചോദ്യത്തിന് മീനാക്ഷിക്ക് ഒരുത്തരമേ പറയാനുണ്ടായിരുന്നുള്ളു “wrong question with a wrong person “.സൗന്ദര്യ സംരക്ഷണം ചെയ്യാനൊക്കെ നല്ല മടിയുള്ള കൂട്ടത്തിലാണ് ഞാൻ. വർഷത്തിൽ ഒരു ക്ലീൻ അപ്പ് ഒകെ ചെയ്താൽ ചെയ്തു എന്ന് മാത്രം. ‘അമ്മ ബ്യൂട്ടീഷ്യൻ ഒകെ ആണെങ്കിലും ഞാൻ ആ വശത്തേക്ക് പോകാറില്ല കേട്ടോ, പിന്നെ ചെയ്യുന്നതൊന്ന വാക്സിംഗ് ആണ്.
ഞാൻ കൂടുതലായും സമയം കളയുന്നത് എന്റെ മുടിയുടെ മീതെയാണ്. മുടി സ്ട്രെയ്റ്റൻ ചെയ്തിരുന്നു പിന്നീട് അത് എന്റെ മുഖത്തിനു ചേരുന്നില്ലെന്നു തോന്നിയപ്പോൾ ഒഴിവാക്കി. എന്റെ മുഖത്തിനു ചേരുന്നത് കേളി ഹെയർ ആണ് അതുകൊണ്ട് കാൾസ് നിലനിർത്താനാണ് കൂടുതൽ സമയം കളയുന്നത്. അതിനായി ട്രീട്മെന്റ്സ് ഒന്നും ചെയ്യാറില്ല, പകരം ഷാംപൂവും കണ്ടിഷണറും ആണ് ഉപയോഗിക്കാറുള്ളത്. പിന്നെ മുടി കളർ ചെയ്യാറുണ്ട്. വേറെ സ്കിൻ കെയർ ബ്യൂട്ടി കെയർ ഒന്നും തന്നെ ചെയ്യാറില്ല.
പുറത്തിറങ്ങുമ്പോൾ വളരെ ലൈറ്റ് ആയ മേക്കപ്പ് ആണ് ഉപയോഗിക്കാറുള്ളത്, മുന്നേ ഒക്കെ വല്ലാതെ ഇഷ്ടമായിരുന്നു മേക്കപ്പ് ചെയ്യാനൊക്കെ എന്നാൽ ഇപ്പോ ദിവസം എന്ന് പറഞ്ഞ പോലെ ഷൂട്ട് ഉണ്ടാകാറുണ്ട് അതുകൊണ്ട് മേക്കപ്പ് സ്ഥിരം ആവശ്യമാണ്, എന്റെ ഫേവറൈറ്റ് കളർ ലിപ്സ്റ്റിക്ക് മെറൂൺ, പിങ്ക്, ഓറഞ്ച് ഷെഡിൽ ഉള്ളവയാണ് പിന്നെ സ്ഥിരം ഉപയോഗിക്കുന്ന കമ്പനി പ്രോഡക്ട് എന്നൊന്നുമില്ല എനിക്ക് കംഫോര്ട് ആയുള്ള ലിപ്സ്റ്റിക്ക് ഉപയോഗിക്കും അത്രേ ഉള്ളു എന്നും മീനാക്ഷി.

ഇപ്പൊ എല്ലാം ഫാഷൻ ആണ്
സത്യം പറഞ്ഞാൽ ഇപ്പോൾ നമ്മൾ എന്ത് ധരിക്കുന്നുവോ അതൊക്കെ ഫാഷൻ ആയി മാറിയിരിക്കുകയാണ്. പണ്ടൊക്കെ പട്ടുസാരിയാണ് ഉടുക്കുന്നതെങ്കിൽ കമ്മലും നെക്ലേസും നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ വലിയ കമ്മൽ ഇടുകയാണെങ്കിൽ മാലയുടെ ആവശ്യം പോലുമില്ല അതുപോലെ തിരിച്ചും. പിന്നെ ഇപ്പൊ അടുത്ത ഞാൻ ഒരു ഷോയിൽ ചാക്കുകൊണ്ട് ഉള്ള ഡ്രസ്സ് കണ്ടു,പണ്ടത്തെ നമ്മുടെ അരിച്ചാക്ക് ഇപ്പൊ അതും ഫാഷൻ ആണ്. അതുകൊണ്ട് ഇന്നത്തെ കാലത്തെ ഫാഷൻ സങ്കൽപ്പങ്ങൾ പാടെ മാറി എന്ന് തന്നെ വേണം പറയാൻ.
ഇനി എന്റെ പറയുകയാണെങ്കിൽ ടു ബി വെരി ഫ്രാങ്ക് എനിക്ക് മോഡേൺ വസ്ത്രങ്ങളോടാണ് കൂടുതൽ താൽപ്പര്യം വേറൊന്നുകൊണ്ടും അല്ല കേട്ടോ ഞാൻ അത്തരം വസ്ത്രങ്ങളിൽ ആണ് കൂടുതൽ കംഫോർട്ടബിൾ . ഇപ്പൊ ഞാൻ ഒരു ചുരിദാർ ധരിച്ചു കഴിഞ്ഞാൽ അതിന്റെ ദുപ്പട്ട എങ്ങിനെ മാനേജ് ചെയ്യും എന്നുള്ളത് എന്റെ ആശങ്കയാണ് അല്ലെങ്കിൽ ഒരു സാരി ഉടുത്താൽ എങ്ങിനെ നടക്കാനും ഓടാനും കഴിയും എന്നുള്ളതും എന്റെ ആശങ്കയാണ് അതുകൊണ്ട് ഞാൻ എപ്പോഴും മോഡേൺ വസ്ത്രങ്ങളാണ് പ്രീഫെർ ചെയ്യാറുള്ളത്. നല്ല ലൂസ് ഷർട്ട്, ലൂസ് പാന്റ്സ് ഇവയിൽ ഞാൻ വളരെ കംഫോർട്ടബിൾ ആയിരിക്കും. കൂടാതെ എനിക്ക് സ്ലീവ്ലെസ്സ് ഫ്രോക്സ് ഇഷ്ടമാണ്, പുറത്തു പോകുമ്പോൾ കൂടുതലും അങ്ങെനെയുള്ള വസ്ത്രങ്ങളാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. അതുമല്ലെങ്കിൽ ജീൻസ് ആൻഡ് ടോപ്സ് മീനാക്ഷി കൂട്ടിച്ചേർത്തു.

വെള്ളിത്തിരയിലേക്ക് ഒരു ചുവടുവയ്പ്പ്
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ തട്ടിൻപുറത്ത് അച്യുതൻ എന്ന പടത്തിൽ ഒന്ന് മുഖം കാണിച്ചു എങ്കിലും ഫഹദ് ഫാസിൽ നായകനായെത്തിയ മാലിക് എന്ന സിനിമയിൽ ശ്രദ്ധേയ കഥാപാത്രo ചെയ്യാനായി മീനാക്ഷിക്ക് കഴിഞ്ഞു. ഇതിൽ ഫഹദ് ഫാസിലിന്റെയും നിമിഷ സജയന്റേയും മകളെയാണ് മീനാക്ഷി ചെയ്തത്. മീനാക്ഷിയുടെ വാക്കുകളിലേക്ക് ‘ഇതിന്റെ പകുതിയോളം ചിത്രീകരണവും മാൽദീവ്സിൽ ആയിരുന്നെങ്കിലും എന്റെസീൻസ് ഉണ്ടായിരുന്നത് ഫോർട്ട് കൊച്ചിയിൽ ആയിരുന്നു സമ പ്രായക്കാരിയായ നിമിഷയുടെയും ഫഹദ് ഇക്കയുടെയും മകളെയാണ് എനിക്ക് വേഷം ലഭിച്ചത്. തികച്ചും ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു ആ സിനിമയിലൂടെ ലഭിച്ചത്. അന്നാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്,ർ റിയാലിറ്റി ഷോയിൽ അഭിനയിക്കുന്നത് പോലെയല്ല ശരിക്കും എക്സ്സ്പീരിയൻസ്ഡ് ആയ അഭിനേതാക്കളുടെ കൂടെ അഭിനയിക്കുമ്പോൾ എന്ന്, നമ്മുടെ അഭിനയത്തിന് ഒരു പെർഫെക്ഷൻ കിട്ടണമെങ്കിൽ നമുക്ക് അവരിൽ നിന്നും ഒരുപാട് പഠിക്കാനാവും. ഫഹദ് ഇക്കയുടെ അഭിനയം ശരിക്കും കണ്ടിരുന്നുപോകും നമ്മൾ, അത്രക്കും സുന്ദരമാണ് സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ കണ്ണുകൾ വരെ അഭിനയിക്കുന്നു എന്നതാണ്.ഇപ്പോൾ എനിക്ക് എത്രയൊക്കെ ടേക്ക് പോയാലും ഒരു കുഴപ്പവുമില്ലാതെ ക്ഷമിച്ചു ഇരിക്കുകയായിരുന്നു അദ്ദേഹം. പിന്നെ നിമിഷയുമായി ലൊക്കേഷനിൽ വച്ച് കൂടുതൽ അടുക്കാൻ പറ്റിയിരുന്നു.
അലിക്ക വീട് വിട്ടു മക്കയിലേക്ക് പോകുമ്പോൾ കൈ വെള്ളയിൽ കുറി ച്ച കാര്യങ്ങൾ മകൾ റംലത് ഫോട്ടോ എടുത്തു വക്കുന്നത് സിനിമയുടെ ഒരു മുഖ്യ ഭാഗമാണ് . അലിക്കയുടെ മരണശേഷം , ഉപ്പ നിറവേറ്റാൻ തന്ന കാര്യങ്ങൾ വീണ്ടും എടുത്തു നോക്കുന്നത് കാണിച്ചു കൊണ്ടാണ് സിനിമയുടെ അവസാനം. കൈ വെള്ളയിൽ എന്തായിരിക്കാം അലിക്ക എഴുതി വച്ചത് എന്ന് കാണികൾക്ക് സംശയം ജനിച്ചിരുന്നു, അത്രക്കും അതിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ ഓരോരുത്തർക്കും കഴിഞ്ഞു. ഇനി മീനാക്ഷിയുടെ റിലീസ് ആകാനിരിക്കുന്ന സിനിമ ലാൽജോസ് സംവിധാനം ചെയ്യുന്ന മൂൺ വാക് ആണ്.