Fashion Shows&events

പ്രകൃതി സൗഹാർദ്ദ വസ്ത്രങ്ങളുമായി സിറ്റി ബ്ലൂസ്

രെയും ആകർഷിക്കുന്ന വർണങ്ങളിലുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു റാംപിലെത്തിക്കുന്ന പതിവുകൾക്ക് ഇനി ഏറെ ആയുസ് ഇല്ല. പകരം റാംപിൽ ഇനി താരമാകുന്ന് പ്രകൃതി സൗഹാർദ്ദ വസ്ത്രങ്ങളാകും. ന്യൂയോർക്ക് ഫാഷൻ വീക്കിൽ വരെ ഇക്കോ ഫ്രണ്ട്ലി വസ്ത്രങ്ങളുമായി മോഡലുകൾ തിളങ്ങുകയാണ്. ഇന്ത്യയിലും ഫാഷൻ ഷോകളിൽ താരമായി മാറുകയാണ് പ്രകൃതി സൗഹാർദ്ദ വസ്ത്രങ്ങൾ. പൈവന്ദ് സ്റ്റുഡിയോയിലെ അഷിത സിംഗാളാണ് സിറ്റി ബ്ലൂസ് എന്ന പേരിൽ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്ത്രങ്ങളുമായി എത്തിയിരിക്കുന്നത്.

പൈവന്ദ് സ്റ്റുഡിയോയുടെ സ്ഥാപകയാണ് ഡിസൈനർ അഷിത സിംഗാൾ. പ്രകൃതി സൗഹാർദ്ദവും റീസൈക്കിൾ ചെയ്യാനാകുന്ന വസ്തുക്കൾ ഉപയോഗിച്ചുമാണ് ഇവർ ഓരോ വസ്ത്രവും ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൽഹി നഗരത്തിലെ പരസ്യ ബോർഡുകളിൽ നിന്നുള്ള മാലിന്യങ്ങൾ, ഉപേക്ഷിക്കപ്പെട്ട തുണി, തുകൽ മാലിന്യങ്ങൾ, വെൽവെറ്റ്, മറ്റ് പാഴ് വസ്തുക്കൾ തുടങ്ങിയവ പൈവന്ദ് സ്റ്റുഡിയോ ക്രിയാത്മകമായി ഉപയോഗിച്ചാണ് പുത്തൻ ഡിസൈനർ വസ്ത്രങ്ങളൊരുക്കിയിരിക്കുന്നത്. നൂതനവും സുസ്ഥിരവുമായ വസ്ത്രങ്ങളാണ് ഇവർ ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റി ബ്ലൂസ് ശേഖരത്തിൽ ഓവർലെയ്സ്, എഡ്ജി പാന്റ്സ്, കംഫർട്ട് ഫോക്കസ്ഡ് കഷണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കാഷ്വൽ വസ്ത്രങ്ങൾ എന്നിവയു‌ടെ വലിയ നിര തന്നെയുണ്ട്.

റിലാക്സ്ഡ് എംബ്രോയ്ഡറി ചെയ്തെടുത്ത കഫ്ത്താൻ വസ്ത്രങ്ങൾ, നെയ്തെടുത്ത വസ്ത്രങ്ങൾ, പാഴ് വസ്തുക്കൾ സുന്ദരമായി തുന്നിച്ചേർത്ത ഉടുപ്പുകൾ എന്നിങ്ങനെ സുസ്ഥിരമാർന്ന ഡിസൈനുകളാണ് ഒരുക്കിയിട്ടുള്ളത്. പാഴ് വസ്തുക്കളും അസംസ്‌കൃത വസ്തുക്കളുംഉപയോഗിച്ച് കരകൗശലത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഇവർ ശ്രദ്ധ നൽകിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിൽ പുത്തൻ ട്രെൻഡുകളോട് അകന്നു നിൽക്കുന്നുമില്ല അഷിത. മോഡേൺ ഫാഷൻ ശൈലിയും സ്വീകരിച്ചിട്ടുണ്ട്.

എഫ് ഡി സി ഐ, ആർ ബി എൽ എന്നിവയുമായി സഹകരിച്ച് നെക്സ, ലാക്മേ ഫാഷൻ വീക്ക് എന്നിവിടങ്ങളിൽ അഷിതയുടെ വസ്ത്രശേഖരം പ്രദർശിപ്പിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *