ഒരേ സമയം സന്തോഷവും സങ്കടവുമായി ഒരു സൗന്ദര്യ കിരീടം
ദേശീയതയെ ചൊല്ലി വേട്ടയാടപെട്ടിട്ടും മിസ് സൗത്ത് ആഫ്രിക്ക മത്സരത്തിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതയായിട്ടും, ഒരടി പിന്നോട്ട് വക്കാതെ ചിദിമ്മ അഡെറ്റ്ഷിന നൈജീരിയയുടെ സൗന്ദര്യ റാണിയായി പ്രഖ്യാപിക്കപ്പെട്ടു.

തന്റെ ദേശീയത സൗത്താഫ്രിക്ക അല്ലാ എന്ന വാദം വന്നിട്ടും അവർ അവിടെ തന്നെ ഉറച്ചു നിന്നു. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അവർക്കെതിരെയുള്ള പ്രചാരണങ്ങൾ വന്ന് തുടങ്ങി, സ്വന്തമാക്കിയ സൗന്ദര്യ കിരീടം തിരികെ നൽകേണ്ടി വരുമോ എന്ന ചിന്ത പലർക്കുമിടയിലും ഉണ്ടായെങ്കിലും പിതാവിന്റെ ജന്മസ്ഥലം നൈജീരിയ ആണെന്ന് വന്നത്തോടെയാണ് ചിദിമ്മക്ക് സൗന്ദര്യ പട്ടം സ്വന്തമാക്കാൻ കഴിഞ്ഞത്.

മിസ് യൂണിവേഴ്സ് നൈജീരിയയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അഡെറ്റ്ഷിനയുടെ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞു.”ഈ കിരീടം കേവലം സൗന്ദര്യത്തിന് വേണ്ടിയുള്ളതല്ല ഇത് ഐക്യത്തിനുള്ള ആഹ്വാനമാണ്,” 23 കാരിയും നിയമ വിദ്യാർത്ഥിയുമായ ചിദിമ്മ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

സൗത്താഫ്രിക്കയിലെ ലാഗോസിലെ ഇക്കോ കൺവെൻഷൻ സെന്റർ ആയിരുന്നു മിസ് നൈജീരിയയുടെ വേദി. മിസ് യൂണിവേഴ്സലിൽ ഇനി നൈജീരിയയെ പ്രതിനിധീകരിക്കുക ചിദിമ്മ അഡെറ്റ്ഷിന ആയിരിക്കും.