Fashion Shows&events

പാരിസ് ഫാഷൻ വീക്ക്‌

2024 ലെ പാരിസ് ഫാഷൻ വീക്ക്‌  ‘പ്ലേസ് ഡി ഓപ്പറേയിൽ’ സംഘടിപ്പിച്ചു. ഫ്രാൻസിലെ പാരീസിൽ വർഷത്തിൽ രണ്ട് തവണയായി നടക്കുന്ന ഒരു പരിപാടിയാണ് പാരിസ് ഫാഷൻ വീക്ക്‌.

 റെഡി ടു വെയർ കളക്ഷനുകളുടെ ഒരു സമാഹാരമാണ് ഈ പരിപാടി. ലോകമെമ്പാടുമുള്ള സിനിമ, സംഗീത മേഖലയിലുള്ള സെലിബ്രിറ്റികളും ഡിസൈനർമാരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന ഒരു വലിയ ഷോ ആണ് പാരിസ് ഫാഷൻ വീക്ക്‌. വിവിധ തരത്തിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചായിരിക്കും  സെലിബ്രിറ്റികൾ റാമ്പിൽ അണിനിരക്കുക.

 ബോളിവുഡ് നടിമാരായ ഐശ്വര്യ റായ്, ആലിയ ഭട്ട്, സോനം കപൂർ എന്നിവർ പാരിസ് ഫാഷൻ വീക്കിൽ പങ്കെടുത്തിരുന്നു. കൂടാതെ ഒട്ടനവധി ഡിസൈനർമാരും, പല പല രാജ്യങ്ങളിലെ സെലിബ്രിറ്റികളും  ഇതിൽ പങ്കെടുത്തിട്ടുണ്ട്.

 കോസ്മെറ്റിക് കമ്പനി ആയ ലോറിയലിന്റെ അമ്പാസഡർമാരായാണ്  ആലിയ ഭട്ടും, ഐശ്വര്യ റായിയും ഷോയിൽ പങ്കെടുത്തത്. ആദ്യമായി ലോറിയലിനു വേണ്ടി റൺവേയിലൂടെ നടന്നാണ് ആലിയ ഇത്തവണ എല്ലാവരുടെയും ശ്രദ്ധ നേടിയത്. 

വെളുപ്പും കറുപ്പും  ഗൗണിൽ അമേരിക്കൻ നടനും മോഡലുമായ ആൻഡി മക്ദേവിലിനോപ്പമായിരുന്നു ആലിയ ചുവടുവച്ചത്.

ചുവന്ന സാറ്റിൻ ഫിനിഷിലുള്ള ഒരു ബലൂൺ പോലെ തോന്നിപ്പിക്കുന്ന വസ്ത്രത്തിലായിരുന്നു ഐശ്വര്യ കാണികളെ കയ്യിലെടുത്തത്.

ഡിസൈനർ ആയ ക്രിസ്റ്റ്യൻ ഡിയോറിൻ്റെ സ്പ്രിംഗ്-സമ്മർ 2025 വനിതാ വസ്ത്ര ഷോയിൽ ആയിരുന്നു സോനം കപൂർ പങ്കെടുത്തത്. തോളിൽ അതിമനോഹരമായ പുഷ്പങ്ങളുടെ രൂപത്തിലുള്ള എംബ്രോയ്ഡറിയും ഒപ്പം വലിയ പാവാടയും കട്ടിയുള്ള കോർസെറ്റ് ഫിറ്റ് ചെയ്ത കറുത്ത ട്രെഞ്ച് കോട്ടും ധരിച്ചായിരുന്നു നടി എത്തിയത്.

ഫാഷൻ ഷോയുടെ അവസാനത്തിൽ, ഹോളിവുഡ് താരങ്ങളായ ജെയ്ൻ ഫോണ്ട, ആൻഡി മക്‌ഡൊവൽ, ഇവാ ലോംഗോറിയ, മുൻനിര മോഡലുകളായ കെൻഡൽ ജെന്നർ, കാര ഡെലിവിംഗ്‌നെ എന്നിവർക്കൊപ്പം ഇന്ത്യൻ നടിമാരും റൺവേയിൽ ചുവടുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *