മിസ് നാഗാലാൻഡ് 2024
റീജിയണൽ സെൻറ്റർ ഫോർ മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്‌സിൽ (ആർസിഇഎംപിഎ) മിസ് നാഗാലാൻഡിൻ്റെ 33-ാം പതിപ്പ് സൗന്ദര്യ മത്സരം സംഘടിപ്പിച്ചു, അനോൺ കൊന്യാക് എന്ന പതിനെട്ടുകാരിയാണ് മിസ് നാഗാലാൻഡ് 2024 കിരീടമണിഞ്ഞത്.

മിസ് കൊഹിമ 2024 ലെ ഫസ്റ്റ് റണ്ണർ അപ്പ് ആയ അനോൺ, മറ്റ് 12 സെമി ഫൈനലിസ്റ്റുകളെ മറികടന്നാണ് വിജയകിരീടം സ്വന്തമാക്കിയത്. മിസ് നോർത്ത് ഈസ്റ്റ് 2025-ലേക്ക് നേരിട്ട് പ്രവേശനം നേടാനും ഈ മത്സരത്തിലൂടെ അനോണിന് സാധിച്ചു. “ഗ്രേസ് ആൻഡ് ബ്യൂട്ടി: ദി വുമൺ ഇൻ യു” എന്ന പേരിൽ ബ്യൂട്ടി ആൻഡ് എസ്‌തറ്റിക്‌സ് സൊസൈറ്റി നാഗാലാൻഡ് (ബിഎഎസ്എൻ) ആണ് പരിപാടി സംഘടിപ്പിച്ചത്.

നിക്കാലി കെ ഷോഹെ ഫസ്റ്റ് റണ്ണറപ്പും, കെലുലു ഡൗവോ സെക്കൻഡ് റണ്ണറപ്പും ആയി.
മിസ് ഫോട്ടോജെനിക് പട്ടം കരസ്തമാക്കിയത് അയുഹ് ഡബ്ല്യു കൊന്യാകും, മിസ് ബോഡി ബ്യൂട്ടിഫുൾ എന്ന പട്ടത്തിന് നികാലി കെ ഷോഹെയും , ക്വീൻ ഓഫ് ഹാർട്ട്സ് ആയി വെസോടോലു ഷിജോയും, മിസ് ടാലൻ്റ് ആയി ലോവികലി സ്വു, മിസ് ബ്യൂട്ടിഫുൾ സ്മൈൽ ആയി കെലുലു ഡൗഹുവോ, മിസ് മൾട്ടിമീഡിയ ആയി കെലുലു ഡോവ് എന്ന മത്സരാർത്തികളെ ആണ് തിരഞ്ഞെടുത്തത് . വിജയികൾക്കെല്ലാം ക്യാഷ് പ്രൈസും മറ്റു പല സമ്മാനങ്ങളും ലഭിച്ചു.

വ്യവസായികളും പ്രശസ്തരുമായ ശ്യാമംഗ കശ്യപ്, ഷാനവാസ് സി, അക്ഷത ദാസ്, ചഞ്ചുയി ഖായി എന്നിവരായിരുന്നു ഇവൻ്റിൻ്റെ വിധികർത്താക്കൾ