National

ഏക ലഖാനി എന്ന ഫാഷൻ ഡിസൈനർ 

ഏക ലഖാനി എന്ന ഫാഷൻ കോസ്റ്റ്യൂം ഡിസൈനറെ നമുക്കൊന്ന് പരിചയപ്പെടാം. ഹിന്ദി, തമിഴ്, തെലുങ്ക് ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ഫാഷൻ കോസ്റ്റ്യൂം ഡിസൈനർ ആണ് ഏക ലഖാനി. പ്രശസ്ത സിനിമയായ രാവണിൻ്റെ (2010) സെറ്റിൽ ഇൻ്റേൺ ആയി തൻ്റെ കരിയർ ആരംഭിച്ച ശേഷം 2013 മുതൽ സംവിധായകൻ മണിരത്‌നത്തിൻ്റെ ചിത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈനറായി അവർ ചുമതലയേറ്റു. സംവിധായകരായ രാജ്കുമാർ ഹിരാനി , കരൺ ജോഹർ , ഗൗതം മേനോൻ  എന്നിവരുടെ പ്രൊജക്റ്റുകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. ലഖാനിയുടെ വിശേഷങ്ങളിലേക്ക് കടക്കാം…

മുംബൈയിലെ എസ്എൻഡിടി വിമൻസ് യൂണിവേഴ്സിറ്റിയിൽ മൂന്ന് വർഷം ഫാഷൻ ഡിസൈനിംഗ് പഠിച്ചതിന് ശേഷം ലഖാനി ന്യൂയോർക്ക് സിറ്റിയിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒരു വർഷം ജോലി ചെയ്തു. ഈ കാലയളവിൽ, ന്യൂയോർക്ക് ഫാഷൻ വീക്കിൽ അവർ ഡിസൈനർമാരെ സഹായിച്ചു തുടങ്ങി. ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ഏക തന്റെ 23-ാം വയസ്സിൽ പ്രശസ്ത ഫാഷൻ ഡിസൈനർ ആയ സബ്യസാചി മുഖർജിയോടൊപ്പം ഒരു ഇൻ്റേൺ ആയി ജോലി ചെയ്തു. അങ്ങെനെയിരിക്കുമ്പോൾ ആണ് മണിരത്നത്തിൻ്റെ ദ്വിഭാഷാ ചിത്രമായ രാവണിൻ്റെ കോസ്റ്റ്യുo ഡിസൈനറായ് ചുമതലയേൽക്കുന്നത്.

ആ  ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആയ  സന്തോഷ് ശിവൻ പിന്നീട് മലയാള സിനിമയിലേക്ക് അവരെ ക്ഷണിച്ചു. ഉറുമി എന്ന ചിത്രത്തിന് വേണ്ടി പ്രധാന വസ്ത്രാലങ്കാരമായി ലഖാനിയെ ആണ് നിയമിച്ചത്. അങ്ങെനെ പതിനഞ്ചാo നൂറ്റാണ്ടിലെ കേരളത്തെ പശ്ചാത്തലമാക്കി നിർമിച്ച ചിത്രത്തിനായി വിദ്യാ ബാലൻ , ജെനീലിയ ഡിസൂസ , തബു എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളുടെ പോർച്ചുഗീസ്, ഇന്ത്യൻ കാലഘട്ടത്തിലെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതും ഏക ആയിരുന്നു.

ഉറുമിയിലെ അവരുടെ ജോലിയിൽ തൃപ്തനായ സംവിധായകൻ മണിരത്നം അദ്ദേഹത്തിന്റെ കടൽ (2013) എന്ന ചിത്രത്തിലെ പ്രധാന വസ്ത്രാലങ്കാര ഡിസൈനർ ആയി അവരെ തിരഞ്ഞെടുത്തു. ആ സിനിമയിൽ നടൻ അർജുൻ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ഭാര്യയായി ഏക ലഖാനി ഒരു ചെറിയ വേഷവും അവതരിപ്പിച്ചിട്ടുണ്ട്.

 പിന്നീട് മണിരത്‌നവുമായി സ്ഥിരമായി സഹകരിക്കുന്നത് തുടർന്ന ഏക  യഥാക്രമം ഓ കാതൽ കൺമണി (2015), കാട്രു വെളിയിടൈ (2017) എന്നീ ചിത്രങ്ങളിലെ നടിമാരായ നിത്യ മേനോൻ, അദിതി റാവു, ഹൈദരി എന്നിവർക്കുള്ള വസ്ത്രാലങ്കാരത്തിനു വേണ്ടി പ്രവർത്തിച്ചു. അതിലെ വസ്ത്രലങ്കാരത്തിനുള്ള  അവാർഡുകളും ഏകയെ തേടിയെത്തി. 

പ്രശസ്ത സിനിമയായ പൊന്നിയിൻ സെൽവൻ, ഐ (2022) എന്നീ ചിത്രങ്ങളുടെ രൂപകല്പന പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് ശിൽപങ്ങൾ പഠിക്കാനും നെയ്ത്തുകാരെ കാണാനും പൈതൃകം മനസ്സിലാക്കാനും വേണ്ടി ഏക ലഖാനി തഞ്ചാവൂർ ക്ഷേത്രങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. അവിടെ നിന്നും വസ്ത്രങ്ങളുടെ പാരമ്പര്യത്തിന്റെയും നിർമിതികളുടെയും രീതികൾ പഠിച്ചാണ് ഏക ആ  സിനിമക്ക് വേണ്ടി പ്രവർത്തിച്ചത്.

പ്രശസ്ത നടൻ സഞ്ജയ് ദത്തിൻ്റെ സഞ്ജു (2018) , ജയലളിതയുടെ കഥ പറയുന്ന ക്വീൻ (2019) എന്നീ വെബ് സീരീസുകൾ ഉൾപ്പെടെയുള്ള ബയോപിക്കുകളിൽ ലഖാനി  പ്രവർത്തിച്ചിട്ടുണ്ട് . ബയോപിക്കുകൾക്കായി തയ്യാറെടുക്കാൻ, അതാത് ചരിത്ര കാലഘട്ടങ്ങളിൽ അവരുടെ ഫാഷൻ സെൻസ് നന്നായി പ്രതിഫലിപ്പിക്കുന്നതിനായി കഥകളിൽ ഉൾപ്പെട്ട ആളുകളെ കാണാനും അവർ മറക്കാറില്ല.

2019-ൽ, അവർ “ടീം ഇ” എന്ന സ്വന്തം സ്ഥാപനത്തിനു തുടക്കം കുറിച്ചു. അതിൽ മുതിർന്ന ഡിസൈനർമാർ ഏകയുടെ മേൽനോട്ടത്തിൽ പ്രോജക്റ്റുകളിൽ പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ടീം ഇ കൈകാര്യം ചെയ്ത ആദ്യ പ്രൊജക്റ്റുകളിൽ മദ്രാസ് ടാക്കീസ് ​​പ്രൊഡക്ഷനും, വാനം കോട്ടത്തും (2020) ആണ് ഉൾപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *