Fashion Review

സൗന്ദര്യ മത്സരത്തിൽ ചരിത്രം കുറിച്ച് ഒരു മുത്തശ്ശി 

സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത് വാർത്തകളിലിടം നേടിയിരിക്കുകയാണ് എൺപതുകാരിയായ കൊറിയൻ മുത്തശ്ശി. ചെറുപ്പക്കാരികളായ യുവതികളോട് മത്സരിച്ചാണ് മോഡൽ കൂടിയായ ചോയ് സൂൻ ഹ്വാ ചരിത്രം കുറിച്ചിരിക്കുന്നത്. മിസ് യൂണിവേഴ്സ് കൊറിയ മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായമേറിയ വനിതയായി ചോയ് സൂൻ ഹ്വാ മാറി.

 ഏജ് ഈസ്‌ ജസ്റ്റ്‌ എ നമ്പർ എന്നതാണ് ചോയ് സൂനിന്റെ വാദം. സൗന്ദര്യം നിശ്ചയദാർഢ്യം എന്നീ ഘടകങ്ങൾക്ക് പ്രായം ഒരു വിഷയമല്ലെന്ന് തെളിയിക്കുകയാണ് ചോയ് സൂൻ. എൺപതുകാരിയ്ക്ക് എങ്ങനെയാണ് ഇത്രയും ആരോഗ്യവതിയായിരിക്കാൻ സാധിക്കുന്നത്, എങ്ങനെയാണ് അവർ തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്, എന്താണതിന്റെ രഹസ്യം എന്നാണ് പലർക്കും അറിയേണ്ടത്.

മത്സരത്തിൽ വിജയിയാക്കാനായില്ലെങ്കിലും ഒരിക്കലും തളരാത്ത മനസ്സും ആത്മവിശ്വാസവുമാണ് ചോയ് മുത്തശ്ശിയെ വ്യത്യസ്ഥയാക്കുന്നത്. ഇതിനോടകം നിരവധി ആരാധകരാണ് ചോയ് സൂനിനെ തേടി എത്തുന്നത്. ‘പുറമേയുള്ള സൗന്ദര്യം പ്രധാനമാണെങ്കിലും അതിനെക്കാളേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മനസ്സിനുള്ള സൗന്ദര്യം. മാത്രമല്ല മറ്റുള്ളവരെ എങ്ങെനെ ബഹുമാനിക്കണമെന്നും അറിഞ്ഞിരിക്കേണ്ടതും ഒരു ആവശ്യകഥയാണ് എന്നാണ് ചോയ് സൂൻ മത്സരത്തിൽ പറഞ്ഞത് ‘

 അൻപതുകളിൽ സാമ്പത്തിക വെല്ലുവിളി നേരിട്ട അവർ 72 ആം വയസ്സിലാണ് മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. അതിനു മുൻപായി ഹോസ്പിറ്റലിൽ ഒരു സാധാ വർക്കർ ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെയുള്ള രോഗികളുടെ പ്രോത്സാഹനത്താൽ അവർ മോഡലിങ്ങിലേക്കുള്ള പരിശീലനം നേടി. അങ്ങിനെ 74ആം വയസ്സിൽ സീയോൾ ഫാഷൻ വീക്കിലെ റൺവേയിൽ അവർ അരങ്ങേറ്റം കുറിച്ചു. ശേഷം കാർസ് ബസാർ, എല്ലെ തുടങ്ങിയ മാഗസിനുകളിലും, മറ്റു അറിയപ്പെടുന്ന ദക്ഷിണകൊറിയൻ ബ്രാൻഡുകളുടെ പരസ്യത്തിലും അവർ പ്രത്യക്ഷപ്പെട്ടു. ഒരു പുതിയ പാതയിലേക്കുള്ള വാതിൽ തുറക്കുന്നതിന് തുല്യമായിരുന്നു താൻ മോഡലിങ്ങിലേക്ക് എത്തിപ്പെടുന്നത് എന്നാണ് ചോയി പറയുന്നത്. ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഇന്ന് ചോയ് ഒരു മാതൃകയാണ്.

Leave a Reply

Your email address will not be published. Required fields are marked *