National fashion designers

വിധിഷയിൽ നിന്നും ഒരു ഫാഷൻ ഡിസൈനർ 

സമീപകാല ഇന്ത്യൻ ഫാഷൻ ലീഗിലെ ഏറ്റവും ശ്രദ്ധേയമായ പേരാണ് വൈശാലി എസ്. അവരുടെ വസ്ത്ര നിർമിതികളുടെ വൈദഗ്ധ്യവും, അർപ്പണബോധവും, തീരാ അഭിനിവേശവും ആരെയും അതിശയിപ്പിക്കും വിധം മഹത്തായ ഒന്നാണ്. വൈശാലി നിർമ്മിക്കുന്ന ഓരോ വസ്ത്രങ്ങളിലും പ്രകൃതിക്ക് വലിയൊരു പങ്കുണ്ടായിരിക്കും എന്നതാണ് വാസ്തവം. വൈശാലി എസ്. ഇന്ത്യൻ ഫാഷൻ്റെ അഭിമാനം മാത്രമല്ല, അവരുടെ യാത്ര യുവ തലമുറക്ക്  ധൈര്യശാലികളാകാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും പ്രചോദനം നൽകുന്ന ഒന്നാണ്. വൈശാലിയുടെ ഫാഷൻ ജീവിതത്തിലൂടെ ഒന്ന് സഞ്ചാരിക്കാം.

മധ്യപ്രദേശിലെ ഒരു സാംസ്കാരിക നഗരമാണ് വിദിഷ.  പുരാതന കാലത്ത് ഇത് ബെൽസ അല്ലെങ്കിൽ ബെസ്നഗർ എന്നാണ് അറിയപ്പെട്ടിരുന്നത്. വിധിഷയിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു വൈശാലിയുടെ ജനനം. ഒരുപാട് ചരിത്രം വഹിക്കുന്ന വിദിശയ്ക്ക് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പുരാവസ്തു പാരമ്പര്യമുണ്ട്. ക്ലാസിക് ഇന്ത്യൻ നെയ്ത്തുകളോടും ഡിസൈനുകളോടും ഉള്ള പ്രണയം ആണ് വൈശാലിയെ വസ്ത്രനിർമിതിയുടെ ലോകത്തേക്ക് കൊണ്ടുപോയത്. കലാപരമായ തൊഴിലുകൾ ചെയ്യാൻ എന്നും സ്വപ്നം കണ്ട അവർ വളരെ ചെറുപ്പത്തിൽ തന്നെ സ്വപ്നങ്ങളുടെ നഗരമായ മുംബൈയിലേക്ക് വന്ന് തന്റെ വിധിയുമായി കുതിച്ചുചാട്ടം നടത്താൻ തീരുമാനിച്ചു. കുറച്ചു നാൾ കഷ്ടപ്പാട് മാത്രം കൂട്ടായിരുന്ന വൈശാലിക്ക് തന്റെ ഏറ്റവും വലിയ ആയുധം കഠിനാധ്വാനം മാത്രമാണ് എന്ന് തിരിച്ചറിയുകയും അങ്ങനെ മുംബൈയിൽ അവർ തന്റെ സ്വപ്ന സഞ്ചാരത്തിനായുള്ള പോരാട്ടം നടത്തി.

അങ്ങനെയിരിക്കെ സബർബൻ മലാഡിലെ ഒരു പ്രാദേശിക ബോട്ടിക്കിൽ വൈശാലി തന്റെ ഡിസൈൻ സ്വപ്നങ്ങൾ പിന്തുടരാൻ തുടങ്ങി. ഗുണനിലവാരത്തിലും പരമ്പരാഗത കരകൌശലവിദ്യയിലും അതീവ ശ്രദ്ധയുള്ള അവർ വസ്ത്രങ്ങളുടെ രൂപകൽപ്പനയിലും, തുന്നലിലും അതീവ ശ്രദ്ധ പുലർത്തി. തന്റെ കഴിവുകൾ വളർത്തുവാനായി അവർ ഒരു ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിൽ പഠിക്കുവാൻ തീരുമാനിച്ചു. അങ്ങെനെ മുംബൈയിൽ താമസിക്കുകയും ഓർഡറുകൾക്കനുസൃതമായി പാർട്ട്‌ ടൈം ആയി ജോലി ചെയ്യുകയും ചെയ്ത അവർ ഫാഷൻ ഡിസൈൻ ബിരുദം നേടുന്നതിനായി ഡൽഹി ആസ്ഥാനമായുള്ള ഒരു പ്രശസ്ത ഫാഷൻ സ്ഥാപനത്തിൽ ചേർന്നു. അവിടെ കുറച്ച് വർഷങ്ങളായി ജോലിക്കും പഠനത്തിനും ഇടയിൽ നിരവധി യാത്രകളും ചെയ്തു. പല ഗ്രാമീണ പ്രദേശങ്ങളിലും യാത്ര ചെയ്ത അവർ ഗ്രാമവാസികളുടെ ഉന്നമനത്തിനായി നിരവധി പേർക്ക് തൊഴിലും കൊടുത്തു. 100% കൈകൊണ്ട് മാത്രം ഡിസൈൻ ചെയ്ത വസ്ത്രങ്ങളും അവർ പുറത്തിറക്കി.  

അങ്ങനെ 2001 ൽ അവരുടെതായ ബ്രാൻഡിന് വൈശാലി തുടക്കം കുറിച്ചു. വൈശാലി എസ് എന്ന് തന്നെയായിരുന്നു ബ്രാൻഡിനു നൽകിയ പേര്. തന്റെ അമ്മ സ്ഥിരമായി ഉടുത്തിരുന്ന സാരി ചന്ദേരിസിൽക്കിൽ ആയതിനാൽ വൈശാലി ചന്ദേരി സിൽക്കിനെ പുനരുജ്ജീവിപ്പിക്കാൻ തുടങ്ങി. വസ്ത്രങ്ങളുടെ വേസ്റ്റ്കളുടെ നിയന്ത്രണവും കൂടാതെ നെയ്തുകാരുടെ സാമ്പത്തിക ഉന്നമനവും വൈശാലി ഉറപ്പുകൊടുത്തു. പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു.

2015 ലെ ന്യൂയോർക്ക് ഫാഷൻ വീക്ക് ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ ഫാഷൻ പരിപാടികളിൽ വൈശാലി തന്റെ ശേഖരങ്ങൾ അവതരിപ്പിച്ചു. പാരീസ് ഹൌട്ട് കോച്ചർ വീക്കിലും, മിലാൻ ഫാഷൻ വീക്കിലും തന്റെ കഴിവ് തെളിയിക്കാനും വൈശാലിക്ക് സാധിച്ചു.  

വൈശാലി ഡിസൈൻ ചെയ്ത വസ്ത്രശേഖരത്തിൽ നിന്നും

ഇന്ന് അവരുടെ മനോഹരമായ വസ്ത്ര സ്ഥാപനം ഇന്ത്യൻ ഡിസൈനർമാരുടെ ഹൃദയം എന്നറിയപ്പെടുന്ന മുബൈയിലെ നഗരമായ കലഗോഡയിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ന് നിരവധി അന്താരാഷ്ട്ര ആരാധകരും, മൂല്യവർദ്ധിത ഇന്ത്യൻ ഉപഭോക്താക്കളും വൈശാലിയുടെ ഡിസൈനുകളുടെ പ്രേമികളാണ്. ആഗോള റാമ്പിൽ ഇന്ത്യൻ തുണിത്തരങ്ങളെ ആദരിക്കുന്നതിൽ പ്രധാന സംഭാവനകൾ നൽകുന്ന ഒരാളാണ് ഇന്ന് വൈശാലി. കൈത്തറിയെ മാത്രം ആശ്രയിക്കുന്ന ഇന്ത്യൻ ഡിസൈനർ കൂടിയാണ് അവർ. അവരുടെ വിജയങ്ങൾ ഇന്ത്യൻ കരകൌശലത്തിന്റെ സാധ്യതകളുടെ ആഘോഷമാണ് എന്നും പറയാം. കഠിനധ്വാനത്തിലൂടെയും അർപ്പണബോധത്തോടെയും തന്റെതായ സ്ഥാനം ഫാഷൻ ലോകത്ത് ഉറപ്പിച്ച വൈശാലി എസ് ഏതൊരു പെൺകുട്ടിക്കും പ്രചോദനം ആക്കാവുന്ന വ്യക്തിയാണ്.

Leave a Reply

Your email address will not be published. Required fields are marked *