കീമോറ എന്ന ഫാഷൻ ഡിസൈനർ
പരിഹാസങ്ങളെയും കളിയാക്കലുകളെയും മറികടന്ന് ഫാഷൻ ലോകത്ത് തന്റേതായ ഒരു ഇടംപിടിച്ച അമേരിക്കൻ ഫാഷൻ ഡിസൈനറെ നമുക്ക് പരിചയപ്പെടാം. കിമോറ ലീ സിമ്മൺസ്, അവർ ഒരു അമേരിക്കൻ ബിസിനസ്കാരിയും ഫാഷൻ ഡിസൈനറും, മുൻ ഫാഷൻ മോഡലും ആണ്. 1975 മെയ് നാലിന് അമേരിക്കയിലെ സെന്റ് ലൂയിസിൽ ആയിരുന്നു കിമോറയുടെ ജനനം. അമേരിക്കൻ ആഫ്രിക്കൻ ദമ്പതിമാരുടെ മകളായി ജനിച്ച കിമോറയ്ക്ക് തന്റെ സ്കൂൾ കാലഘട്ടം അത്ര നല്ല അനുഭവമായിരുന്നില്ല കൊടുത്തിരുന്നത്. തന്റെ ഉയരം പത്തു വയസ്സിൽ തന്നെ അഞ്ചടി പത്ത് ഇഞ്ച് ഉണ്ടായിരുന്നതിനാൽ കുട്ടികളുടെ ഇടയിലും അവർ ഒരു പരിഹാസ കഥാപാത്രമായി മാറിയിരുന്നു. കിമോറയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനായി കിമോറയുടെ മാതാപിതാക്കൾ അവരെ 11 വയസ്സുള്ളപ്പോൾ മോഡലിംഗ് ക്ലാസുകളിൽ ചേർത്തു. അങ്ങനെ അമേരിക്കയിലെ കൺസാസ് സിറ്റിയിൽ വച്ചു നടത്തിയ ഫാഷൻ ഇവന്റായ മോഡൽ സെർച്ച് ഇവന്റിൽ പങ്കെടുക്കുവാനുള്ള അവസരം കിമോറക്ക് ലഭിച്ചു. അവിടെ ഇവന്റിന്റെ സംഘാടകയായ പ്രമുഖ പാരിസ് മോഡലിംഗ് ഏജൻസിയായ ഗ്ലാമറിലെ ഏജന്റ് ആയ മേരി ക്രിസ്ത്യൻ കൊളോക്കിന് കിമോറയെ വല്ലാതെ ഇഷ്ടപ്പെടുകയും, അവർ പിന്നീട് കിമോറയെ ഇംഗ്ലണ്ടിലെ പാരീസിലേക്ക് അയക്കുകയും ചെയ്തു. താമസിയാതെ ഫാഷൻ വ്യവസായ പ്രമുഖരുടെ പ്രീതി നേടാനും കിമോറക്ക് കഴിഞ്ഞു. അങ്ങനെ അവിടെവെച്ച് കിമോറയുടെ ഫാഷൻ മോഡലിംഗ് ജീവിതം ആരംഭിച്ചു.

കീമോറയുടെ പതിമൂന്നാം വയസ്സിൽ പ്രമുഖ ഫാഷൻ കമ്പനിയായ ചാനലുമായി അവർ ഒരു പ്രത്യേക മോഡലിംഗ് കരാർ ഒപ്പുവക്കുകയും, ചാനലിന്റെ അന്നത്തെ ഡിസൈനർ ആയ കാർൾ ലാങ്കര്‍ ഫീല്‍ഡിന്‍റെ കീഴിൽ പ്രവർത്തിക്കാൻ ഉള്ള അവസരം ലഭിക്കുകയും ചെയ്തു. 1989 ലെ ചാനൽ ഹൌട്ടികൗച്ചർ ഷോ ആയ “ദ ബ്രൈഡ്” ന്റെ റാമ്പിൽ ചുവടുവക്കാനും കിമോറക്ക് സാധിച്ചു. പിന്നീട് അങ്ങോട്ട് കിമോറയുടെ നാളുകൾ ആയിരുന്നു. പ്രമുഖ ഫാഷൻ മാസികകളായ ഹാർപ്പസ് ബസാർ, എൽഎ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ കവറുകളിലും പേജുകളിലും ഇടം നേടി കിമോറ ജന മനസ്സുകളിൽ എത്തി ചേർന്നു.
1998 ൽ ഫാഷൻ മേഖലയിലുള്ള റസ്സൽ സിമോൻസിനെ കിമോറ വിവാഹം ചെയ്തു. അതിൽ രണ്ട് പെണ്കുഞ്ഞുങ്ങൾ കിമോറക്ക് ജനിച്ചു. 1999-ൽ കിമോറ തന്റെതായ ഒരു ബ്രാൻഡ് ആരംഭിച്ചു. ബേബി ഫാറ്റ് എന്നായിരുന്നു ബ്രാൻഡിനു നൽകിയ പേര്. അവരുടെ ഭർത്താവായ റസ്സൽ സിമ്മൺസ് 1992-ൽ സ്ഥാപിച്ച ഫാറ്റ് ഫാം, ഫാറ്റ് ഫാഷൻ എന്നീ പുരുഷന്മാരുടെ സ്ട്രീറ്റ് വെയർ ലൈനിൻ്റെതു പോലെ സ്ത്രീകളുടെ സ്ട്രീറ്റ് വെയർ ലേബൽ ആയിരുന്നു കിമോറ ആരംഭിച്ചത്.

1999 സെപ്റ്റംബർ 15-ന് ന്യൂയോർക്ക് ഫാഷൻ വീക്കിൽ ബേബി ഫാറ്റ് അതിൻ്റെ ആദ്യ ഫാഷൻ ഷോ ആരംഭിച്ചു . റേഡിയോ സിറ്റി മ്യൂസിക് ഹാളിൽ നടന്ന ഷോ ടൈംസ് സ്ക്വയറിലെ ജംബോട്രോണിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ആലിയ , ലിൽ കിം (2000-ൽ ബേബി ഫാറ്റ് റൺവേയിലൂടെ നടന്നിരുന്നു), മിസ്സി എലിയറ്റ് , മേരി ജെ. ബ്ലിജ് , പാരീസ് ഹിൽട്ടൺ എന്നിവരെപ്പോലുള്ള സെലിബ്രിറ്റികൾക്കൊപ്പം , ന്യൂയോർക്ക് ഫാഷൻ വീക്കിൽ ബേബി ഫാറ്റ് ഫാഷൻ ഷോകൾ പതിവ് കേന്ദ്രബിന്ദുവായി മാറി. കിമോറ തൻ്റെ പെൺമക്കളായ മിംഗ് ലീ, ഓക്കി ലീ എന്നിവരുടെ കയ്യിൽ പിടിച്ചുകൊണ്ട് റൺവേയിലൂടെ നടന്നായിരുന്നു എല്ലാ ബേബി ഫാറ്റ് ഷോയും അവസാനിപ്പിച്ചിരുന്നത്. ബേബി ഫാറ്റ്, ഫാറ്റ് ഫാം, ബേബി ഫാറ്റ് ഗേൾസ്, ഫാറ്റ് ഫാം ബോയ്സ് എന്നിവ ഉൾപ്പെടുന്ന ഫാറ്റ് ഫാഷൻ്റെ പ്രസിഡൻ്റും ക്രിയേറ്റീവ് ഡയറക്ടറുമായി കിമോറ മാറി.
അഭരണങ്ങൾ , ഹാൻഡ്‌ബാഗുകൾ, പാദരക്ഷകൾ, നീന്തൽ വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന നിരവധി വിഭാഗങ്ങൾ കൂടെ കമ്പനി ആരംഭിച്ചു. ശിശുക്കൾക്കുള്ള സാധനങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ ഇവയെല്ലാം ആഗോള തലത്തിൽ വിതരണം ചെയ്യപ്പെട്ടു. കാലക്രമേണ, ബേബി ഫാറ്റ് സുഗന്ധവ്യഞ്ജന പോർട്ട്‌ഫോളിയോയിൽ മൊത്തം ആറ് പെർഫ്യൂമുകൾ കൂടെ ഇറക്കി, ഗോഡ്ഡസ് , ഗോൾഡൻ ഗോഡസ്സ്, സെഡക്റ്റീവ് ഗോഡസ്സ്, ഫാബുലോസിറ്റി, ലവ് മി, ഡെയർ മി. അങ്ങെനെ കമ്പനി വളർന്നു പന്തലിച്ചു.
2010-ൽബേബി ഫാറ്റിൽ നിന്നും കിമോറ സ്ഥാനം ഒഴിഞ്ഞു. ശേഷം ഷോപ്പിംഗ് വെബ്‌സൈറ്റായ ജസ്റ്റ്ഫാബിൻ്റെ പ്രസിഡൻ്റും ക്രിയേറ്റീവ് ഡയറക്ടറുമായി കിമോറ തൻ്റെ പുതിയ സ്ഥാനം പ്രഖ്യാപിച്ചു. 2015 വരെ കിമോറ ഈ റോളിൽ സേവനമനുഷ്ഠിച്ചു.

ബേബി ഫാറ്റിന്റെ പുനർ നിർമാണം
2019 മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ യു എൻ വിമൻസ് ജെൻഡർ ഇന്നോവേഷൻ പോളിഷൻ ഫോർ ചേഞ്ചിന്റെ നേതൃത്വത്തിലുള്ള ഇന്നോവേഷൻ സംരംഭത്തിന്റെ സമാരംഭത്തിൽ കീമോറ തന്റെ ബ്രാൻഡ് ആയ ബേബി ഫാറ്റിന്റെ പുനർനിർമ്മാണവും വരാനിരിക്കുന്ന തിരിച്ചുവരവും പ്രഖ്യാപിച്ചു. അങ്ങിനെ 2019 ൽ ബേബി ഫാറ്റ് പുനരാരംഭിച്ചു. അങ്ങിനെ അവരുടെ ആ ബിസിനസും ഞൊടിയിടിയിൽ വളർന്നു പന്തലിച്ചു.
കിമോറ എന്ന നന്മ മരം
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയാണ് കിമോറ.വളർത്തു മൃഗങ്ങളുടെ സുരക്ഷക്കും സേവനത്തിനും വേണ്ടി അവർ ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്.
സ്വന്തം രാജ്യങ്ങളിലെ അക്രമം പീഡനം പ്രകൃതിദുരന്തങ്ങൾ എന്നിവയിൽ നിന്ന് പാലായനം ചെയ്യുന്ന അഭയാർത്ഥികൾക്കും പ്രതിസന്ധി നേരിടുന്ന കുടിയേറ്റക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണ നൽകുന്നതിനായി ഇമോറ തന്റെ പെൺമക്കൾക്കൊപ്പം വിപുലമായ മാനുഷിക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
2022 ൽ കിമോറ ബേബി ഫാറ്റ് ഫാറ്റ് ഫോം ഫാമിലി ഡോളർ ട്രയോള എന്നിവയുമായി ചേർന്ന് അമേരിക്കയിലെ ലോസ്എയ്ഞ്ചൽസ് പ്രദേശത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഒരു ‘ബാക്ക് ടു സ്കൂൾ’ എന്ന സമ്മാനം നൽകി. സ്റ്റേഷനറി, ആർട്സ് ഉൽപ്പന്നങ്ങൾ, സ്കൂൾ സാമഗ്രികൾ എന്നിവയായിരുന്നു സംഭാവനയിൽ ഉണ്ടായിരുന്നത്. ഇന്നും ഫാഷൻ ലോകത്തും, പാവപെട്ട ജനങ്ങൾക്കും വേണ്ടി കിമോറ ലീ സിമ്മൺസ് സജീവമാണ്.