Fashion Shows&events

മിസ് വേൾഡ് 2025

എഴുപത്തിരണ്ടാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി തായ്‌ലൻഡ് സുന്ദരി ഒപൽ സുചത. ഹൈദരാബാദിലെ ഹൈടെക്സ് എക്സഎക്സിബിഷൻ സെന്ററിൽ നടന്ന ഗ്രാന്റ് ഫിനാലെയിൽ ഇത്യോപ്യൻ സുന്ദരിയായ ഹസത്ത് ദെർജെ ഫസ്റ്റ് റണ്ണറപ്പായും കിരീടം അണിഞ്ഞു.

കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന മിസ് വേള്‍ഡ് 2024 മത്സരത്തിലെ കിരീടാവകാശിയായ ക്രിസ്റ്റീന ഫിസ്കോവയാണ് വിജയിയെ കിരീടം അണിയിച്ചത്. മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരിൽ നിന്ന് യോഗ്യത നേടിയ നാൽപതു പേരാണ് മത്സരത്തിൽ മാറ്റുരച്ചത്.

മിസ് ഇന്ത്യ നന്ദിനി ഗുപ്തയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. അവസാന എട്ടുപേരില്‍ ഇടം പിടിക്കാൻ നന്ദിനിക്കായില്ല. 2017ലെ ലോകസുന്ദരി മാനുഷി ഷില്ലർ, തെലുങ്ക് താരം റാണ ദഗുബാട്ടി എന്നിവരുള്‍പ്പെടെ ഒൻപഒൻപതംഗ ജഡ്ജിങ് പാനലിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *