International fashion designers

അല്ലെഗ്ര വെർസേസ്

സ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നവരിൽ ഏറ്റവും മുൻപന്തിയിലുള്ള ഫാഷൻ ഡിസൈനർമാരിൽ ഒരാളാണ് ഡോണടെല്ലാ വെർസേസ് എന്ന ഇറ്റലിക്കാരി. നിരവധി വസ്ത്രങ്ങൾ പ്രമുഖർക്ക് ഡിസൈൻ ചെയ്തിട്ടുള്ള വെർസേസിന്റെ എല്ലാ ഉത്പന്നങ്ങളും ആഡംബര പട്ടികയിലാണ് ഉൾപെടുത്തിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ കോണുകളിൽ വസ്ത്ര നിർമാണ കമ്പനിയുടെയും സുഗന്ധ ദ്രവ്യ കമ്പനിയുടെയും ശാഖകൾ ഉണ്ട്. കൂടാതെ വർഷത്തിൽ ഒരിക്കൽ നടത്തുന്ന സൗന്ദര്യ മത്സരത്തിനും ആരാധകർ ഏറെയാണ്. ഇന്ന് നമുക്ക് വെർസേസിന്റെ പിൻഗാമിയും മകളുമായ അല്ലെഗ്ര വെർസേസ് നെ പരിചയപ്പെടാം

1986 ഡോണാടെല്ല വേർസൈസിന്റെയും അമേരിക്കൻ മുൻ ഫാഷൻ മോഡൽ പോൾ വെക്കിന്റെയും മകളായാണ് അലേഗ്രയുടെ ജനനം. വസ്ത്രങ്ങളുടെയും വർണ്ണ വിസ്മയങ്ങളുടെയും ലോകത്തിലേക്ക് ജനിച്ചുവീണ അലേഗ്രയുടെ ജീവിതവും ഫാഷൻ ലോകത്ത് തന്നെയായിരുന്നു. ഫാഷൻ മോഡലും നാടക ഡ്രസ്സറും കൂടാതെ വെർസൈസ് ഫാഷൻ വസ്ത്രനിരയുടെ അവകാശിയും ആണ് അല്ലെഗ്ര. 1997 ൽ ജൂലൈയിൽ അന്തരിച്ച ലോകത്തിലെ പ്രശസ്ത ഫാഷൻ ബ്രാൻഡ് വേർസൈസിന്റെ ഉടമയും സ്ഥാപകനുമായ ജിയാനി വേഴ്സസിന്റെ സഹോദരി പുത്രി കൂടെയാണ് അവർ. ഇറ്റലിയിലെ മിലാനിനടുത്തായിരുന്നു അല്ലെഗ്രയുടെ ചെറുപ്പകാലം മുഴുവനും. അമ്മാവനായ
ജിയാനിയുടെ വിയോഗത്തോടെ കമ്പനിയുടെ 50 ശതമാനം അവകാശവും അലേഗ്രക്ക് ആയിരുന്നു.

അവകാശി ആകുമ്പോൾ അവർക്ക് വെറും പ്രായം പതിനൊന്നായിരുന്നു, അതുകൊണ്ട് മറ്റു ഉത്തരവാദിത്താങ്ങളൊന്നും ഏറ്റെടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ശേഷം ഫാഷൻ ഡിസൈനർ ബ്രിട്ടീഷ് സ്കൂൾ ഓഫ് മിലാനിലേക്ക് ആയിരുന്നു അവർ വിദ്യാഭ്യാസത്തിനായി പോയത്. അന്ന് സർ ഹെൻഡേഴ്സൺ സ്കൂൾ എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫ്രഞ്ചും പഠിച്ച അവർ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നും കലയും നാടക പഠനവും പൂർത്തിയാക്കി. അലെഗ്ര ബിരുദാനന്തരം തീയേറ്ററുകളിൽ ചേരുകയും കുറച്ചുകാലം തിയേറ്റർ ഡ്രസ്സ്ർ ആയി ജോലി ചെയ്യുകയും ചെയ്തു. പിന്നീടാണ് അഭിനയത്തിലേക്ക് കുതിക്കുന്നത്. സ്വതന്ത്ര സിനിമകളിലെ ചെറിയ വേഷങ്ങളിൽ അവർ അഭിനയിച്ചു. 2011ൽ ഇറ്റലിയിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നത് വരെ അഭിനയരംഗം ഒരു തൊഴിലായി എടുക്കുകയായിരുന്നു അലഗ്ര.

അങ്ങനെ യുഎസിൽ കുറച്ച് വർഷങ്ങൾ അവർ ചിലവഴിച്ചു. 11 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു അലേഗ്ര വേർസൈസിന്റെ അവകാശിയായത് എന്നാൽ 24 വയസ്സ് വരെ അവർ ബിസിനസ്സിൽ ഒന്നും ഏർപ്പെട്ടിരുന്നില്ല. ശേഷം ക്രീയേറ്റീവ്ഡ യറക്ടറുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. കാമുകന്റെ മരണശേഷം വലിയ ഒരു രോഗിയായ അവർ തിരിച്ചു ഫാഷൻ ലോകവും ജീവിതവും കയ്യെത്തി പിടിക്കുകയായിരുന്നു. ഇന്നും വേർസൈയ്‌സിന്റെ പിൻഗാമിയായി അല്ലെഗ്ര ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *