Fashion Shows&events

സ്റ്റാർ മിസ് ടീൻ ഇന്ത്യ

ജയ്പൂരിലെ ഹോട്ടൽ ക്ലാസിൽ സ്റ്റാർ മിസ്ടീൻ ഇന്ത്യ 2023, മിസ്സ് സൂപ്പർ മോഡൽ ഇന്ത്യ 2023 സൗന്ദര്യ മത്സരങ്ങൾ നടന്നു. സ്റ്റാർ എന്റർടൈൻമെന്റ് പ്രൊഡക്ഷൻസിന്റെ സ്ഥാപകൻ സൗരവ് ആനന്ദുo, മാനേജിംഗ് ഡയറക്ടർ ആകാക്ഷയും ആയിരുന്നു ഷോയുടെ സംഘാടകർ. രാജ്യത്തിന്റെ പല കോണിൽ നിന്നായി 65 മത്സരാർത്ഥികൾ ഷോയിൽ പങ്കെടുത്തു.

ഇൻട്രൊഡക്ഷൻ റൗണ്ട്, പേഴ്സണൽ ഇന്റർവ്യൂ, നാഷണൽ കോസ്റ്റും റൗണ്ട്, ചോദ്യോത്തര റൗണ്ട്, ഈവനിംഗ് ഗൗൺ റൗണ്ട് സ്വിമ് സ്യുട് തുടങ്ങി നിരവധി റൗണ്ട് ഉണ്ടായിരുന്നു. വന്നിരുന്ന 65 മത്സരാർത്ഥികളും വിധികർത്താക്കളെ ആശയ കുഴപ്പത്തിലാക്കും വിധമായിരുന്നു റൗണ്ടുകളെ കൈകാര്യം ചെയ്തിരുന്നത്. എന്നാലും സഹബിയ ദാഗ്നവാല ആയിരുന്നു മിസ്സ് ടീം യൂണിവേഴ്സൽ ഇന്ത്യ 2024 പട്ടത്തിന് അർഹയായത്. പെറുവിൽ നടക്കാനിരിക്കുന്ന ഇന്റർനാഷണൽ സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക സഹബിയ ആയിരിക്കും. കൂടാതെ അക്ഷിത പിനാപട്ടി ആയിരുന്നു മിസ്സ് ടീം ഗ്ലോബൽ ബ്യൂട്ടി ഇന്ത്യ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്. സഞ്ചന വരദ പാരഗ്വായിലെ മിസ് ടീം ഗ്ലോബ് ഇന്ത്യ 2024 ആയും തിരഞ്ഞെടുത്തു. അടുത്തതായി മിസ്സ് ഇക്കോ ടീൻ ഇന്ത്യ 2024 എന്ന പട്ടം സ്വന്തമാക്കിയത് റീത്ത് മയൂർ സിംഗ് ആയിരുന്നു. മിസ് ടീം ഓഫ് യൂണിവേഴ്സ് ഇന്ത്യ ആയി തിരഞ്ഞെടുത്തത് പാർണമി സിംഗ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *