ടയ്‌ലെൻ ബിഗ്ഗ്സ്
ടയ്‌ലൻ ബിഗ്ഗ്സ് എന്ന പത്തു വയസ്സുകാരിയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ താരം. ഇത്തവണ നടന്ന ബാൽമെയിൻ പാരീസ് ഫാഷൻ ഷോയിൽ ഏവരുടെയും കണ്ണുടക്കിയത് ആ കൊച്ചുസുന്ദരിയിലായിരുന്നു. 18 മാസം പ്രായമുള്ളപ്പോൾ തുടങ്ങിയതാണ് മോഡലിങ്. ഇതിനോടകം 15 ഫാഷൻ ഷോകളിലാണ് ടയ്‌ലൻ പങ്കെടുത്തത്.
ഫാഷൻ പ്രേമിയായ അമ്മയാണ് ടയ്‌ലനെ ഇതുവരെ എത്തിച്ചത്. ടയ്‌ലന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ പരസ്യ കമ്പനികൾ സമീപിക്കുകയായിരുന്നു.ഒപ്പം അച്ഛന്റെ പൂർണ പിന്തുണയും. മകൾക്കു എപ്പോഴും കൂട്ട് അച്ഛനാണ്. മിയമിയിലെ കോൺട്രാക്ടർ ആയിരുന്ന ജോഷ് ബിഗ്ഗ്സ് ജോലി രാജി വച്ച് മകളുടെ അസിസ്റ്റന്റ് ആയി ഇരിക്കുകയാണ്. സമൂഹ മാധ്യമങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതും ഒപ്പം വീട്ടിൽ ഇരുന്നു മകളുടെ പഠനങ്ങൾ നോക്കുന്നതും ഒക്കെ അമ്മയാണ്.




പാരിസ് ഫാഷൻ വീക്കിലെ ബാൽമെയ്‌ൻ ഷോയിലെ ടയ്‍ലന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വെള്ള ജാക്കറ്റും പാന്റും സ്റ്റൈൽ ചെയ്താണ് കൊച്ചുമിടുക്കി എത്തിയത്. കറുത്ത ബൂട്ടുകളും ബാഗും വിന്റേജ് ഫ്രെയിംസ് ഷേഡുകളും അവളെ സ്റ്റൈലിഷാക്കി. പച്ച നിറത്തിലുള്ള മുടിക്കും ആരാധകർ ഏറെയുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ 1.5 മില്യൺ ഫോളോവേഴ്സാണ് ടയ്‍ലനുള്ളത്. അമേരിക്കയിലെ മിയാമിയിലാണ് താമസം.
