Fashion Shows&events

ലൂയിസ് വ്യുട്ടൺ പ്രീ ഫാൾ ഷോ

സൗത്ത് കൊറിയയുടെ തലസ്ഥാനമായ സിയോൺ നഗരത്തിൽ ഏപ്രിൽ 29ന് ഫാഷൻ പ്രമുഖ ബ്രാൻഡ് ആയ ലൂയിസ് വ്യുട്ടൺ പ്രീ ഫോള്‍ ഫാഷൻ ഷോ സംഘടിപ്പിച്ചു. ആഡംബര മാർക്കറ്റ് എന്നറിയപ്പെടുന്ന സിയോളിലെ ഒരു പാലത്തിൽ വച്ചായിരുന്നു ഫാഷൻ ഷോ സംഘടിപ്പിച്ചത്.

ചെയർമാനും സി.ഇ.ഒ യുമായ പിയേറ്ററോബക്കാരി ഈ വർഷം ആരംഭിച്ച ഏറ്റവും ഉയർന്ന പ്രൊഫഷണൽ ഇവന്റുകളിൽ ഒന്നാണ് ലൂയിസ് വ്യുട്ടൻ ഫാഷൻ ഷോ. സൗത്ത് കൊറിയയിലെ ഹാൻ നദിക്ക് കുറുകെയുള്ള ഡബിൾ ഡക്കർ ജാംസു പാലത്തിൻറെ താഴത്തെ നിലയിലെ റൺവേയിൽ ആയിരുന്നു ഷോ സംഘടിപ്പിച്ചത്.

അതിനാൽ തന്നെ ബൾബുകളുടെ പ്രകാശം റൺവേയേ നീല നിറങ്ങളാൽ അലങ്കൃതമാക്കി. ലൂയിസ് ബ്യൂട്ടനിലെ വനിതാ ശേഖരണത്തിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ നിക്കോളാസ് രൂപകല്പന ചെയ്ത ജാമിതീയ പാറ്റേണുകളുള്ള വസ്ത്രങ്ങൾ ധരിച്ച മോഡലുകൾ പാലത്തിലൂടെ 2068 അടി അല്ലെങ്കിൽ 795 മീറ്റർ ദൂരത്തിൽ റാംപ് വാക്ക് ചെയ്തു. 24 മണിക്കൂർ ഗതാഗതം നിർത്തിവെച്ചായിരുന്നു ഷോ നടത്തിയത്. ചങ്കി ഹീൽ ഷോസ്, സ്ലീക്ക് വിൻഡ് ബ്രേക്കറുകൾ മിനിസ്കട്ടുകൾ വരെയുള്ള സ്യൂട്ടുകൾ ധരിച്ച മോഡലുകൾ കണ്ണിനിമ്പം പകരുന്ന കാഴ്ചകൾ തന്നെയായിരുന്നു. പാശ്ചാത്തലത്തിൽ കൊറിയൻ പരമ്പരാഗത ഗാനങ്ങളുടെ ആലാപനം ഷോയുടെ മാറ്റ് കൂട്ടുകയായിരുന്നു. 2021ലെ നെറ്റ്ഫ്ലിക്സ് ഹിറ്റ് നാടകമായ സ്‌ക്വിഡ് ഗെയിമിലെ സംവിധായകനും സ്രഷ്ടാവുമായ ഹ്വങ് ഡോങ് ഹ്യുക്കും ഷോയിൽ സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *