വിസ്മയ മോഹൻലാലിന്റെ – അഭിനയജീവിതത്തിലെ “തുടക്കം”
മലയാള ചലച്ചിത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ മുഖമാണ് വിസ്മയ മോഹൻലാൽ. മലയാളത്തിന്റെ സൂപ്പർതാരമായ മോഹൻലാലിന്റെ മകൾ എന്ന നിലയിൽ വിഷ്മയയെ സിനിമാപ്രേക്ഷകർ ഏറെ നാളായി ശ്രദ്ധിച്ചുവരികയാണ്. ഇപ്പോൾ അവർ തന്റെ ആദ്യ സിനിമയായ “തുടക്കം” എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് ഔദ്യോഗികമായി കടന്നുവന്നു.
“തുടക്കം” എന്ന പേരുപോലെ തന്നെ, വിസ്മയക്കും ഇത് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ആണ്. നിർമാണം അശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർവഹിക്കുന്നു. സിനിമയുടെ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ അതീവ സാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു നടന്നത്. അന്ന് മോഹൻലാൽ തന്നെ വേദിയിൽ എത്തി മകൾ വിസ്മയയെയും ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയെയും പരിചയപ്പെടുത്തി. ഇരുവരും ചേർന്നാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വിസ്മയ അഭിനയത്തിന് മുന്നോടിയായി തായ്ലൻഡിൽ ട്രെയിനിംഗ് എടുത്തു എന്നതാണ് മറ്റൊരു ശ്രദ്ധേയത. ഫിസിക്കൽ ഫിറ്റ്നസിനും അഭിനയപരിശീലനത്തിനുമായി അവർ എടുത്ത ഈ ശ്രമം, അഭിനയരംഗത്തേക്ക് അത്യാവശ്യമായ ആത്മവിശ്വാസം നൽകുന്ന ഒന്നായി ആരാധകർ വിലയിരുത്തുന്നു. ഒരു താരപുത്രിയായി അല്ല, പകരം സ്വതന്ത്ര പ്രതിഭയായി തൻറെ സ്ഥാനം നേടാനുള്ള ശ്രമമാണിതെന്ന് അവരറിയിക്കുന്നു.
ചിത്രത്തിന്റെ ലോഞ്ചിൽ നിറയെ പേര് സന്നിഹിതരായിരുന്നു വേദിയിൽ മോഹൻലാലിൻറെ അത്യുഗ്രൻ പ്രസംഗവും ജനങളുടെ ഇടയിൽ ഹർഷാരവമുയർത്തി.
“എന്റെ മക്കൾ സിനിമയിലേക്കു വരുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. എങ്കിലും അവർ സ്വന്തം തീരുമാനമെടുത്തതിൽ എനിക്ക് അഭിമാനമുണ്ട്. വിസ്മയ തന്റെ പാത സ്വയം തിരഞ്ഞെടുത്തതാണ്; ഞങ്ങൾ എല്ലായ്പ്പോഴും അവളുടെ കൂടെയുണ്ടാകും.” മോഹൻലാൽ കൂട്ടിച്ചേർത്തു
ചിത്രത്തിന്റെ കഥ, വിഷയം, റിലീസ് തീയതി തുടങ്ങിയവ ഇനിയും പുറത്തുവിട്ടിട്ടില്ല. എങ്കിലും സിനിമയുടെ പേരും സംഘവും തന്നെ പ്രേക്ഷകർക്കിടയിൽ ഉണർത്തിയിരിക്കുന്ന പ്രതീക്ഷകൾ വളരെ വലുതാണ്. വിസ്മയയുടെ അഭിനയ ജീവിതം എങ്ങനെയാകുമെന്ന് മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
വിസ്മയ യുടെ ഈ “തുടക്കം” ഒരു പുതു കാലഘട്ടത്തിന്റെ ആരംഭമായി മാറട്ടെ എന്നതാണ് ആരാധകരുടെ പ്രതീക്ഷ. അച്ഛൻ പോലെ തന്നെ അഭിനയ പ്രതിഭയുടെയും സമർപ്പണത്തിന്റെയും പാതയിലൂടെ അവർ മുന്നോട്ട് പോകട്ടെ — മലയാള സിനിമയുടെ പുതിയ താരമായി തിളങ്ങാൻ തയ്യാറായ വിസ്മയ മോഹൻലാലിന് “തുടക്കത്തിന്” എല്ലാ ആശംസകളും!
