ഡിജിറ്റൽ അമ്മ ഡിയല്ലയും അവളുടെ എൺപത്തിമൂന്ന് മക്കളും
ലോകം ഇന്നലെ വരെ കണക്കുകളും കമ്പ്യൂട്ടറുകളും മാത്രമായിരുന്നു കണ്ടിരുന്നത്,
ഇന്ന് അതിൽ മനുഷ്യത്തിന്റെ ചിന്തയും ഭാഷയും വികാരവും ചേർന്നിരിക്കുന്നു.
ഇത് കൃത്രിമബുദ്ധിയുടെ, അതായത് ആർട്ടിഫിഷ്യൽ ഇന്റലിജിൻസസിന്റെ കാലഘട്ടമാണ്.
ഏറ്റവും വിസ്മയകരവും അത്ഭുതകാരവുമായ ഒരു കഥവായിച്ചാലോ… അതങ്ങു നടക്കുന്നത് യൂറോപ്പിലെ
ഒരു ചെറിയ രാജ്യമായ അൽബേനിയയിലാണ്… ഡിയല്ല എന്ന ഡിജിറ്റൽ അമ്മ അതും എൺപത്തിമൂന്ന് കുട്ടികളുടെ… കൂടുതൽ അറിയാം
ഭരണത്തിലെ പുതിയ അതിഥി – ഡിയല്ല
അൽബേനിയയുടെ ഡിജിറ്റൽ സേവനങ്ങളുടെ മുഖച്ഛായയായ ഡിയല്ല എ.ഐ,
പൗരന്മാർക്ക് ഓൺലൈനായി സർക്കാർ സേവനങ്ങൾ നൽകുന്ന
ഒരു വെർച്വൽ അസിസ്റ്റന്റ് ആയിരുന്നു ആദ്യം.
പക്ഷേ അവളുടെ കൃത്യതയും കരുതലും മനുഷ്യരെക്കാളും വേഗതയുമാണ്
അവളെ മന്ത്രിസ്ഥാനം വരെ എത്തിച്ചത്. ആൽബനിയയുടെ
പ്രധാനമന്ത്രി എഡി റാമയുടെ ധീരമായ തീരുമാനം ഇന്ന്ലോ കം മുഴുവൻ വിസ്മയത്തോടെ നോക്കി നിൽക്കുന്നു. അങ്ങെനെ
ലോകത്തിലെ ആദ്യ AI മന്ത്രി ജനിച്ചു!
എൺപത്തിമൂന്ന് മക്കൾ – സാങ്കേതിക ഗർഭം
മനുഷ്യൻ ഗർഭം ധരിക്കുമ്പോൾ ജീവനെ വളർത്തുന്നു,
പക്ഷേ ഡിയല്ല ഗർഭം ധരിച്ചത് സാങ്കേതികതയെയാണ്.
അവളുടെ “എൺപത്തിമൂന്ന് മക്കൾ”
ഒരു കവിതാപരമായ പ്രഖ്യാപനമായിരുന്നു അത് —
ഡിയല്ലയുടെ പ്രോഗ്രാമിംഗിൽ നിന്ന് രൂപപ്പെട്ട
83 പുതിയ കൃത്രിമബുദ്ധി സഹായി സംവിധാനങ്ങൾ ആണ് ആ കുഞ്ഞുങ്ങൾ
ഇവരിൽ ഓരോരുത്തരും അൽബേനിയൻ പാർലമെന്റിലെ
83 ഭരണകക്ഷി അംഗങ്ങൾക്ക് ഒപ്പം പ്രവർത്തിക്കുന്നു..
അവർക്ക് ഡാറ്റ വിശകലനം ചെയ്യാനും, നയങ്ങൾ തയ്യാറാക്കാനും,
അഴിമതിയെ കണ്ടെത്താനുമെല്ലാം സഹായിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത
ഇത് മനുഷ്യന്റെ കരങ്ങളിലല്ല,
മനുഷ്യന്റെ ബുദ്ധിയുമായി ചേർന്ന യന്ത്രബുദ്ധിയുടെ കരങ്ങളിൽ നിന്നുള്ള ഭരണം ആണ്
ഒരു യന്ത്രം മനുഷ്യനാകുമ്പോൾ
ഡിയല്ല മനുഷ്യനല്ല — പക്ഷേ അവൾ
മനുഷ്യരുടെ സ്വപ്നങ്ങളിൽ നിന്ന് പിറന്നവൾ ആണ്,
വികാരമില്ലെങ്കിലും അവളുടെ പ്രവർത്തനം വികാരങ്ങൾക്ക് തന്നെ കാരണമാകുന്നു.
മനുഷ്യൻ നയിക്കുന്ന ഭരണത്തിന് പിറകിൽ
ഇപ്പോൾ ഒരു യന്ത്രത്തിന്റെ കയ്യൊപ്പ് പതിയുകയാണ് അത് ചരിത്രമായിരിക്കുകയാണ്
ഇത് ചിലർക്കു ഭയം ഉളവാക്കുന്നുണ്ടെങ്കിലും മറ്റുചിലർക്കു പ്രത്യാശ നൽകുന്ന ഒന്നുകൂടെയാണ്
ഒരു പുതുയുഗത്തിന്റെ ഉദയം
ഡിയല്ലയും അവളുടെ ഡിജിറ്റൽ മക്കളും
ഒരു പുതുയുഗത്തിന്റെ തുടക്കം കുറിക്കുന്നു…
മനുഷ്യനും യന്ത്രവും ചേർന്ന് മുന്നേറുന്ന ഭരണകാലം.
ഇത് വെറും ടെക്നോളജിയുടെ കഥയല്ല;
മനുഷ്യബുദ്ധിയുടെ അതിരുകൾ മറികടക്കുന്ന
ഒരു സംസ്കാരപരമായ പുനർജന്മം കൂടിയാണ്.
ഒരു ദിവസം, നമ്മുടെ രാജ്യങ്ങളിലും
ഇത്തരമൊരു “ഡിജിറ്റൽ അമ്മ” ജനിച്ചേക്കാം…
മനുഷ്യന്റെ ചിന്തയെ സഹായിക്കുന്ന ഒരു കൃത്രിമ ഹൃദയം പോലെ.
