Fashion Shows&events

മിസ് ടീൻ ഹരിയാന സുന്ദരിപ്പട്ടം നേടി അനുഷ്ക

ഫോറെവർ മിസ് ടീൻ ഇന്ത്യ 2023 സീസൺ 3 സൗന്ദര്യ മത്സരത്തിൽ ഫോറെവർ മിസ് ടീൻ ഹരിയാന 2023 കിരീടം സ്വന്തമാക്കി അനുഷ്ക. ജയ്പൂരിലെ ടോങ്ക് റോഡിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന അതിഗംഭീര ചടങ്ങിലാണ് ഹരിയാനക്കാരിയായ അനുഷ്ക സുന്ദരിപ്പട്ടം നേടുന്നത്. ഇൻട്രാലൈഫ് ഫാർമയും ഫോറെവർ ലീവ്സും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവർ പങ്കെടുത്തു. അനുഷ്കയുടെ സൗന്ദര്യവും ആകർഷകമായ പെരുമാറ്റവും അവരെ വേറിട്ടുനിർത്തുകയും വിജയകിരീടം ചൂടിക്കുകയും ചെയ്തു. അനുഷ്കയുടെ ബാഹ്യ സൗന്ദര്യം മാത്രമല്ല, അവളുടെ ആന്തരിക ശക്തി, ആത്മവിശ്വാസം, വ്യക്തിപ്രഭാവം ഈ പട്ടം സ്വന്തമാക്കാനുള്ള കാരണമായി. അവരുടെ വിജയം രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് ഒരു പ്രചോദനാത്മകമാണെന്നു ചടങ്ങിന്റെ സംഘാടകരായ രാജേഷ് അഗർവാളും ഷോ ഡയറക്ടർ ജയ ചൗഹാനും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *