Fashion Shows&events

തമിഴ്നാടിന്റെ സുന്ദരിയായി അലീഷ

മിസ് തമിഴ്നാട് 2023 പട്ടം സ്വന്തമാക്കി അലീഷ ഷെഫാലി. ചെന്നൈയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അലീഷയെ മിസ് തമിഴ്നാട് കിരീടം അണിയിക്കുന്നത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ പെൺകുട്ടിയാണ് അലീഷ എന്ന ഈ പതിനെട്ടുകാരി. ചെന്നൈ സ്വദേശിയാണ്.
സ്വന്തമായി സൗന്ദര്യവർധക ബ്രാൻഡ് ആരംഭിക്കണമെന്നാഗ്രഹിക്കുന്നവളാണ് അലീഷ. ആത്മവിശ്വാസം നഷ്ടപ്പെട്ട അരക്ഷിതാവസ്ഥയിൽ ജീവിക്കേണ്ടി വരുന്ന പെൺകുട്ടികളെ ഭയപ്പാടില്ലാതെ ജീവിക്കാൻ പ്രചോദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലും അലീഷ സജീവമാണ്. കരാട്ടെ, നീന്തൽ, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, യോഗ തുടങ്ങിയവയിൽ‍ അലീഷ പ്രാവീണ്യം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *