ബിഗ് ബോസ് താരം നാദിറ മെഹ്‌റിൻ
ആക്റ്റിവിസ്റ്റ്, മോഡൽ, അഭിനേത്രി തുടങ്ങിയ മേഖലകളിലൊക്കെയും സ്വന്തം ഇരിപ്പിടം കണ്ടെത്തിയ, കടന്നുവന്ന വഴികളിലെ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച ട്രാൻസ്ജെൻഡർ വ്യക്തിയാണ് നാദിറ മെഹ്റിൻ. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി വീടകങ്ങളിലും നാദിറ താരമായിരുന്നു. ഒരുപാട് സ്വപ്ങ്ങളോടെ, തന്റെ സൊസൈറ്റിയെ പ്രതിനിധീകരിച്ച് കൊണ്ട് നാദിറ ഷോയിൽ എത്തിയപ്പോൾ ട്രാൻസ് സമൂഹത്തിനും അതൊരു അഭിമാനനിമിഷമായിരുന്നു. കേരളത്തിലെ ആദ്യത്തെ ഡബിൾ പി ജി എടുത്ത ട്രാൻസ് വനിത, കൂടാതെ ട്രാൻസ് മാധ്യമ പ്രവർത്തക എന്നീ അംഗീകാരം കൂടെ നാദിറക്കുണ്ട്. നാദിറയുടെ അൽപ്പം വിശേഷങ്ങളിലേക്ക് കടക്കാം.
ആരാണ് നാദിറ
ഒന്നുമില്ലായ്മയിൽ നിന്നും മുന്നോട്ടുവന്ന ഒരു സാധാരണ മനുഷ്യൻ. ജീവിതത്തിൽ എപ്പോഴും ഒരു പ്രതീക്ഷ മുന്നോട്ടുവയ്ക്കുന്ന ഒരാളാണ് ഞാൻ. ഒരുപാട് അഭിമാനത്തോടുകൂടി എല്ലാ വേദികളിലും എല്ലായിടങ്ങളിലും ട്രാൻസ്ജെൻഡർ വ്യക്തിയാണ്, ട്രാൻസ് മനുഷ്യനാണ്, ട്രാൻസ് വിമൺ ആണ് ഞാൻ എന്ന് എടുത്തുപറയുന്ന ഒരു വ്യക്തി കൂടിയാണ്. ഞങ്ങളെപ്പോലെയുള്ള ആളുകൾ ഇവിടെ ജീവിച്ചിരിപ്പുണ്ട് ഞങ്ങൾക്കും ഈ ഭൂമിയിൽ അവകാശമുണ്ട് ഞങ്ങൾക്കും എന്തും സാധിക്കും എന്ന് തെളിയിക്കുക എന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ എന്റെ ഐഡന്റിറ്റികളിൽ എപ്പോഴും എടുത്തുപറയാൻ ആഗ്രഹിക്കുന്നത് എന്റെ ജെൻഡർ ഐഡന്റിറ്റി തന്നെയാണ്. അത് പറഞ്ഞു പഠിക്കുക എന്നത് വളരെ അഭിമാനത്തോടെ എടുത്തുപറയുന്ന ഒരാളാണ് നാദിറ മെഹ്റിൻ.
ഡബിൾ പി ജി നേടിയ ആദ്യ ട്രാൻസ് വുമൺ
ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദവും പൊളിറ്റിക്കൽ സയൻസിലും തിയേറ്റർ ആർട്സിലും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ വ്യക്തിയാണ് നാദിറ മഹറിൻ. ഗവൺമെന്റ് കോളേജിലെ ട്രാൻസ്ജെൻഡർ ക്വാട്ടയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ വിദ്യാർത്ഥി ആയിരുന്നു നാദിറ.
തൊണ്ണൂറു ശതമാനം ട്രാൻസ്ജെൻഡർ വ്യക്തികളും ഒമ്പതാം ക്ലാസിൽ പഠനം ഉപേക്ഷിച്ചവരാണ്. എന്തുകൊണ്ട് എന്നാൽ അന്നത്തെ കാലത്തെ സാഹചര്യത്തിൽ പഠിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നില്ല എന്ന് തന്നെ വേണം പറയാൻ. ഇന്നുണ്ടോ എന്ന് ചോദിച്ചാൽ അതും ഒരു സംശയമാണ്. കാരണം അധ്യാപകർക്കോ ക്ലാസിലെ സഹപാഠികൾക്കോ എന്താണ് ട്രാൻസ്ജെൻഡർ എന്ന് പറഞ്ഞു കൊടുക്കേണ്ടിവരുന്ന ഒരു അവസ്ഥ എനിക്കിപ്പോൾ ഉണ്ടെങ്കിൽ അത് എന്റെ ചുറ്റുമുള്ള ആളുകൾ ഇത്തരം വിഷയങ്ങളിൽ കൃത്യമായ അറിവ് നേടിയിട്ടില്ല എന്നതു കൊണ്ടാണ്. സ്വാഭാവികമായിട്ടും എജുക്കേഷൻ കൊണ്ട് എന്താണ് എൽ ജി ബി ടി ക്യു എന്ന് പഠിപ്പിക്കുന്നതിലൂടെ മാത്രമേ നമുക്ക് ഒരു മാറ്റം സാധ്യമാകുകയുള്ളൂ. ഞാനൊക്കെ ഒരുപക്ഷേ ഇത്രയും നിലവാരത്തിൽ പഠിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ എഫ്ഫർട്ട് കൊണ്ട് മാത്രമാണ്. എനിക്ക് എന്റെ ലൈഫിൽ ഏറ്റവും ആഗ്രഹം എന്താണെന്ന് ചോദിച്ചാൽ, പഠിക്കുക എന്നുള്ളത് തന്നെയായിരുന്നു.. അത് പണ്ടും പറഞ്ഞിരുന്നു, ഇപ്പോഴും പറയുന്നു. എപ്പോഴും പഠിച്ചുകൊണ്ടിരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. വിദ്യാഭ്യാസത്തിന് ഇംപോർട്ടൻസ് കൊടുക്കുന്നയാളാണ്.

വാർത്ത വായിക്കുക എന്റെ വലിയ ഒരു മോഹമായിരുന്നു
വാർത്താ വായന ഒരുപാട് ആഗ്രഹിച്ചിരുന്നപ്പോൾ കിട്ടിയതാണ് 24 ന്യൂസിലെ ന്യൂസ് ആങ്കർ ജോലി. ഒരുപാട് സന്തോഷം നിറഞ്ഞ ഒരു നിമിഷമായിരുന്നു അത്. 24 ന്യൂസിലെ ആദ്യത്തെ ട്രാൻസ് വനിത ന്യൂസ് റീഡർ എന്ന ഒരു വിശേഷണം കൂടി നാദിറക്കുണ്ട്. ആളുകളുടെ ആക്സെപ്റ്റൻസ് കിട്ടിയ നിമിഷം എന്നുകൂടെ വേണമെങ്കിൽ പറയാം. സിനിമകളിൽ അഭിനയിക്കുന്നുണ്ട്. ആദ്യമായിട്ട് അഭിനയിച്ച സിനിമയ്ക്ക് സംസ്ഥാന അവാർഡ് കിട്ടിയിരുന്നു. കൂടാതെ നാദിറ ‘എൽജി ബി ടി ക്യു’ എന്ന സംഘടനയിലെ ട്രാൻസ് വ്യക്തികൾക്കു വേണ്ടിയുള്ള അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണ്. ബിഗ് ബോസിന് മുന്നേ അഭിനയിച്ച സിനിമ ഇനി റിലീസ് ആകുന്നതേയുള്ളൂ. നായികയായിട്ടാണ് നാദിറ അഭിനയിച്ചത്. ശ്രീനാഥ് ഭാസിയാണ് നായകൻ.
കുടുംബം
ഒരുപാട് കാലങ്ങൾക്കുശേഷമാണ് കുടുംബം എന്നെ അംഗീകരിച്ചത്. അതിനുള്ള കാരണവും ബിഗ് ബോസ് തന്നെയായിരുന്നു. എന്റെ കുടുംബം അംഗീകരിച്ചു എന്നുള്ളത് പലർക്കും മാതൃകയാക്കാൻ പറ്റുന്ന ഒന്ന് തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിലൂടെ കുറേ ആളുകൾക്കെങ്കിലും ഒരു മാറ്റം സംഭവിച്ചു.
ഒരുപാട് ലക്ഷ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന വ്യക്തി കൂടെയാണ് ഞാൻ. അതിനായി ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് 2018ൽ മിസ്സ് ട്രിവാൻഡ്രം ആയിരുന്നു. ജ്യൂസ് കട നടത്തിയും മോഡലിംഗ് ചെയ്തും ആണ് ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. ഇനിയുള്ള ഒരു ആഗ്രഹം സിനിമകളിൽ അഭിനയിക്കുക എന്നതാണ്. എന്റെ ഏറ്റവും വലിയ ഒരു ലക്ഷ്യം എന്നു പറയുന്നതും അതുതന്നെ. കൂടാതെ കുറച്ചുകൂടി പറ്റുന്ന കാര്യങ്ങൾ പൊളിറ്റിക്കൽ രീതികളിലും ചെയ്യുക, കൂടുതൽ ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും ആഗ്രഹമുണ്ട്. അതിനായി ഒരു ഇൻഫ്ലുവൻസറായി മാറുക എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.

ബിഗ് ബോസ്
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ നിന്നു പുറത്തിറങ്ങിയപ്പോൾ കിട്ടുന്ന അംഗീകാരവും സ്നേഹവും ഒക്കെ വളരെ വലുതാണ്. പ്രത്യേകിച്ച് അമ്മമാരുടെ അടുത്ത് നിന്നും കുട്ടികളുടെ അടുത്ത് നിന്നും കിട്ടുന്നത്. ഈ വിഭാഗം ആളുകളുടെ അടുത്തുനിന്നും ഒരു ഒരുപാട് ക്ലാസ് എടുത്തു കൊടുത്ത് എന്താണ് ജൻഡർ എന്താണ് സെക്സ് എന്ന് പറഞ്ഞു പഠിപ്പിക്കാൻ നമുക്ക് പറ്റില്ലല്ലോ. പക്ഷേ അവരുടെ അടുത്തുനിന്നും കിട്ടുന്ന സ്നേഹവും അംഗീകാരവും കരുതലും എന്ന് പറയുന്നത് വലിയ തരത്തിൽ ഉള്ള ഒരു സപ്പോർട്ട് തന്നെയാണ്. ഇപ്പോൾ അതെനിക്ക് ഒരുപാട് കിട്ടുന്നുമുണ്ട്. മാത്രമല്ല എന്നോട് പലരും പറഞ്ഞ ഒരു കാര്യം എന്തെന്നാൽ ജെൻഡർ കാർഡ് ഉപയോഗിക്കാതെ മത്സരിച്ച ഒരു മത്സരാർത്ഥിയാണ് എന്നാണ്. എന്റെ ഏറ്റവും വലിയ സന്തോഷം, ജെൻഡർ കാർഡിന് അപ്പുറത്തേക്ക് നമുക്ക് പലതും ചെയ്യാൻ സാധിക്കുമെന്നു തെളിയിക്കാനായി എന്നതാണ്. എനിക്ക് തോന്നുന്നത് മറ്റെല്ലാ മനുഷ്യരെക്കാളും ട്രാൻസ്ജെൻഡർ മനുഷ്യരിലേക്ക് വരുമ്പോൾ വലിയ ഒരു മാറ്റം സംഭവിച്ചു എന്ന് പലരും പറഞ്ഞു. നാദിറ എന്ന വ്യക്തിക്കും അതൊരു അഭിമാനം നിമിഷം തന്നെയാണ്.
സാരിയും ചുരിദാറുമാണ് കൂടുതൽ ഇഷ്ടം
സൗന്ദര്യ സംരക്ഷണ വസ്തുക്കൾ പൊതുവേ ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ. എന്റെ ചർമം ഓയിലി സ്കിൻ ആണ്, അപ്പോൾ അതിനു യോജിച്ച വസ്തുക്കളാണ് ഉപയോഗിക്കാറുള്ളത്. അതുകൊണ്ട് ടോണർ ഒക്കെ ഉപയോഗിക്കാറുണ്ട്. സ്കിൻ കെയർ നന്നായി ചെയ്യാറുണ്ട് കൂടാതെ സ്കിൻ രൊറ്റീൻസും ചെയ്യാറുണ്ട്. സാരി ചുരിദാർ ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്. ഈ ഡ്രസ്സിലാണ് ഞാൻ കൂടുതലും കംഫർട്ടബിൾ ആയിട്ടുള്ളത്. ഒരു രണ്ടുമൂന്ന് വർഷത്തിന് ശേഷമേ വിവാഹത്തെപ്പറ്റി ചിന്തിക്കൂ. എന്നാൽ നിലവിൽ ഞാൻ കമ്മിറ്റഡ് അല്ല.ThemeGrill Demo Showcase
എല്ലാവർക്കും തുല്ല്യ അവകാശം വേണം
സമത്വത്തെ പറ്റിയാണ് നമ്മൾ എപ്പോഴും സംസാരിക്കേണ്ടത്. ഇനി ഒരു പത്തുവർഷം കഴിഞ്ഞാലും നമ്മൾ ഇക്വാളിറ്റിയെപ്പറ്റി സംസാരിക്കണം. എല്ലാ മനുഷ്യരെയും ഒരുപോലെ ചേർത്തുപിടിക്കുന്ന ഒരു കാലം വരണം. അവിടെ ജെൻഡറും കളറും രാഷ്ട്രീയവും മതവും ഒന്നും നോക്കാതെയുള്ള ഒരു സമൂഹത്തെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ സിനിമ മേഖലയിലും ട്രാൻസ്ജെൻഡേഴ്സിന് ചില സമയങ്ങളിൽ വേർതിരിവ് ഉണ്ടാകാറുണ്ട്. ഒരു സ്ത്രീക്കോ പുരുഷനോ ട്രാൻസ്ജെൻഡറിന്റെ വേഷം ധരിക്കാമെങ്കിൽ എന്തുകൊണ്ട് ഒരു ട്രാൻസ് വ്യക്തിയെ അതിനായി നിയമിച്ചു കൂടാ. ഇനി എല്ലാ മേഖലയിലും സമത്വത്തിന്റെ നാളുകൾ വരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്