ഫാഷന്‍ ബ്ലോഗിങ്
ഒരു വ്യക്തിയോ ചെറിയ ഗ്രൂപ്പുകളോ
അല്ലെങ്കില്‍ കമ്പനികളോ
സൃഷ്ടിക്കുന്നതാണ് ബ്ലോഗുകള്‍.
വ്യക്തിഗത ഡയറിയെന്ന്
പറയാവുന്ന വെബ് സൈറ്റാണിത്.
അനൗപചാരികമായ വിവരങ്ങള്‍
സൂക്ഷിക്കുന്ന ഇടം. ഫാഷന്‍,
വസ്ത്രങ്ങള്‍, ട്രെന്‍റുകള്‍,
സ്റ്റൈല്‍ ഇതേക്കുറിച്ചുള്ള
ചിന്തകളും ആശയങ്ങളുമൊക്കെ
ബ്ലോഗില്‍ കുറിക്കുന്നവരുമുണ്ട്.
ഫാഷന്‍ ജേണലിസം മാത്രമുള്ള
ബ്ലോഗുകള്‍ക്ക് ചില ഫാഷന്‍
ഇന്‍ഡസ്ട്രീസ് പിന്തുണ
നല്‍കാറുമുണ്ട്.
വ് ളോഗിങ്
ഫാഷന്‍ ബ്ലോഗിങ്ങിനോട്
സാമ്യമുള്ളതാണ് വ് ളോഗിങ്ങ്.
എന്നാല്‍ പ്രധാന വ്യത്യാസം,
ബ്ലോഗില്‍ എഴുത്തും ചിത്രങ്ങളും
മാത്രമാണുള്ളത്. വ് ളോഗില്‍
ചിത്രങ്ങളും എഴുത്തും മാത്രമല്ല
വിഡിയോയും ഉള്‍പ്പെടുത്താം.
ഏതെങ്കിലുമൊരു പുതിയ
വസ്ത്രത്തിന്‍റെയോ ആക് സ
സറീസിന്‍റെയോ വിവരങ്ങളൊക്കെ
ഉള്‍പ്പെടുത്തിയുള്ള വിഡിയോ വ് ളോ
ഗില്‍ പോസ്റ്റ് ചെയ്യാവുന്നതാണ്.
ബ്ലോഗിനെക്കാള്‍ കൂടുതല്‍
ജനകീയമായതും വ് ളോഗിങ്ങ്
ആണ്. നിരവധിപ്പേരാണ് വ് ളോഗിങ്
വരുമാന മാര്‍ഗമാക്കിയിരിക്കുന്നത്.
ഇന്‍റര്‍നെറ്റ്
ഇന്‍റര്‍നെറ്റ് ആളുകളുടെ
ജീവിതത്തിന്‍റെ ഭാഗമായി
മാറിയതുമുതല്‍ ഫാഷന്‍
ജേണലിസത്തിലും വലിയ
മാറ്റം വന്നിട്ടുണ്ട്. ഫാഷന്‍
ലോകത്തിലെ മാറ്റങ്ങളും
പുത്തന്‍ ട്രെന്‍ഡുകളുമൊക്കെ
എളുപ്പത്തില്‍ അറിയാനാകുന്നുണ്ട്.
ഫാഷന്‍ വ്യവസായലോകത്തിലെ
വാര്‍ത്തകളും മാറ്റങ്ങളുമൊക്കെ
ഇന്‍റര്‍നെറ്റില്‍ ലേഖനങ്ങളായി
പ്രസിദ്ധീകരിക്കുന്നതും പ്രയോ
ജനപ്പെടുന്നുണ്ട്. മാസികകള്‍
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ
വായിക്കുന്നതിനും സബ് സ് ക്രൈബ്
ചെയ്യുന്നതിനും 21-ാം നൂറ്റാണ്ടില്‍
സാധിക്കുന്നുവെന്നതാണ് വലിയ
മാറ്റം.
സോഷ്യല്‍ മീഡിയ
വസ്ത്രങ്ങളുടെയും
ആഭരണങ്ങളുടെയുമൊക്കെ പുതിയ
ട്രെന്‍ഡുകള്‍ ആളുകളിലേക്ക്
വളരെ വേഗത്തിലെത്തിക്കുന്നതിന്
സോഷ്യല്‍ മീഡിയ പ്രയോജന
പ്പെടുത്തുന്നവര്‍ ഏറെയുണ്ട്.
ചില ഫാഷന്‍ മാഗസിനുകള്‍
അവര്‍ പ്രസിദ്ധീകരിക്കുന്ന
ലേഖനങ്ങള്‍ ആപ്പ് നിര്‍മിച്ചും
വായനക്കാരിലേക്കെത്തിക്കുന്നുണ്ട്.
കൂടുതല്‍ വായനക്കാരിലേക്ക്
ലേഖനങ്ങള്‍ എത്തിക്കുന്നതില്‍
സോഷ്യല്‍ മീഡിയയ്ക്ക് വലിയ
സ്വാധീനമുണ്ട്
ഫാഷന്‍ ബ്ലോഗിങ്ഒരു വ്യക്തിയോ ചെറിയ ഗ്രൂപ്പുകളോഅല്ലെങ്കില്‍ കമ്പനികളോസൃഷ്ടിക്കുന്നതാണ് ബ്ലോഗുകള്‍.വ്യക്തിഗത ഡയറിയെന്ന്പറയാവുന്ന വെബ് സൈറ്റാണിത്
