എഴുത്തും ഫോട്ടോ ജേണലിസവും
കേന്ദ്രീകരിച്ചുള്ള ഫാഷന്‍
മീഡിയയുടെ ഒരു ഘടകമാണ്
ന്യൂസ് ഫാഷന്‍. ഫാഷന്‍
ജേണലിസ്റ്റുകളും സാധാരണ മറ്റു
മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന
ജോലികളാണ് ചെയ്യുന്നത്. പ
ക്ഷേ ഫാഷന്‍ ജേണലിസ്റ്റുകള്‍
കൂടുതലും പുത്തന്‍ വസ്ത്രങ്ങള്‍,
ട്രെന്‍ഡുകള്‍, ഫാഷന്‍ ഇവന്‍റ്
പോലുള്ളവയ്ക്കാണ് കൂടതല്‍ ശ്രദ്ധ
നല്‍കുന്നത്. ഫാഷന്‍ ഡിസൈനര്‍
മാര്‍, സ്റ്റൈലിസ്റ്റുകള്‍, മോഡലുകള്‍
തുടങ്ങി ഫാഷന്‍ മേഖലയുമായി
ചേര്‍ന്നു നില്‍ക്കുന്നവരുമായി
ഫാഷന്‍ ജേണലിസ്റ്റുകള്‍ക്ക്
നല്ല ബന്ധമുണ്ടാകണം. ഫാഷന്‍
വ്യവസായവുമായി ബന്ധ
പ്പെട്ട പുതിയ വാര്‍ത്തകള്‍
ഏറ്റവും വേഗത്തില്‍
ലഭ്യമാകുന്നതിന് ഇത്തരം
സൗഹൃദങ്ങള്‍ ഉപകാരപ്പെടും.
ഫാഷന്‍ ജേണലിസത്തിനോട്
താത്പ്പര്യമുള്ളവര്‍ക്ക് നന്നായി
ശോഭിക്കാനുമാകും. എന്നാല്‍
താല്പര്യം മാത്രം പോരല്ലോ.
അതേക്കുറിച്ചുള്ള വാര്‍ത്തകളും
ഫീച്ചറുകളും തയാറാക്കുന്നതിന്
നല്ല ഭാഷയും വേണ്ടതാണ്.
ഇന്നത്തെ കാലത്ത് ഏറ്റവും നൂതന
മായ ടെക്നോളജിയും ഫാഷന്‍
ജേണലിസ്റ്റുകള്‍ അറിഞ്ഞിരിക്കണം.
ഫാഷന്‍ ജേണലിസ്റ്റുകള്‍ക്ക് വിവിധ
മാധ്യമങ്ങളില്‍ നിരവധി ജോലി
സാധ്യതയുമുണ്ട്. പത്രങ്ങളിലും
ടെലിവിഷനുകളിലും ഫാഷന്‍
ജേണലിസത്തിന് മാത്രമായി
വലിയ ഇടം നല്‍കുന്നില്ലെങ്കിലും
ഫാഷന്‍ മാഗസിനുകളും
ഡിജിറ്റല്‍ മീഡിയയും
വിപുലമായ അവസരങ്ങളാണ്
വാഗ്ദാനം ചെയ്യുന്നത്.
ഫാഷന്‍ ജേണലിസ്റ്റുകള്‍ക്ക്
സ്വതന്ത്രമാധ്യമപ്രവര്‍ത്തകരായി
ജോലി ചെയ്യുന്നതിനും സാഹ
ചര്യമുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തി
ക്കാനാഗ്രഹിക്കുന്നവര്‍ക്ക് പുത്തന്‍
ഫാഷന്‍ ട്രെന്‍ഡുകളെക്കുറിച്ചും
ഫാഷന്‍ ചരിത്രത്തെക്കുറിച്ചുമൊക്കെ
അറിവുണ്ടായിരിക്കണം.
ഇന്‍റര്‍നെറ്റ് സമൂഹത്തെ മാത്രമല്ല
മാധ്യമവ്യവസായത്തെയും ഫാഷന്‍
മാഗസിനുകള്‍ സ്വധീനിക്കുന്നുണ്ട്.
പ്രിന്‍റ് മാഗസിനുകളെക്കാള്‍
കൂടുതല്‍ ഡിജിറ്റല്‍
മീഡിയകള്‍ക്കാണിപ്പോള്‍ കൂടുതല്‍
പ്രാധാന്യമുള്ളത്. എഴുത്തുകാര്‍ക്കും
പത്രപ്രവര്‍ത്തകര്‍ക്കുമെല്ലാം
വിശാലമായ ലോകമാണ് ഡിജിറ്റല്‍
പ്ലാറ്റ്ഫോമുകള്‍ നല്‍കുന്നത്.
ഏതൊരു വാര്‍ത്തയെക്കുറിച്ചും
ദീര്‍ഘലേഖനമെഴുതാനും
കുറേയധികം ചിത്രങ്ങള്‍
ഉള്‍പ്പെടുത്തുന്നതിനും സാധിക്കും.
സ്ഥലപരിമിതികളൊന്നും ഇവിടെ
തടസം അല്ലെന്നതു കൊണ്ടു
ഫാഷന്‍ ജേണലിസത്തിന്
മാത്രമായും പല ഡിജിറ്റല്‍
മീഡിയകള്‍ ഇടം നല്‍കുന്നുണ്ട്.
ഫാഷന്‍ മാഗസിനുകളുംഡിജിറ്റല്‍ മീഡിയയുംവിപുലമായ അവസരങ്ങളാണ്വാഗ്ദാനം ചെയ്യുന്നത്.ഫാഷന്‍ ജേണലിസ്റ്റുകള്‍ക്ക്സ്വതന്ത്രമാധ്യമപ്രവര്‍ത്തകരായിജോലി ചെയ്യുന്നതിനും സാഹചര്യമുണ്ട്.
