ആഗോള തലത്തില്‍ ഫാഷന്‍
രംഗം വളരുന്നതിന് സമാന്തരമായി
ഫാഷന്‍ ജേണലിസവും വളര്‍ന്നു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍
ലോകത്തിന്‍റെ പലയിടങ്ങളിലായി
നിരവധി ഫാഷന്‍ മാഗസിനുകള്‍
പുതുതായി ആരംഭിച്ചു. കൂട്ടത്തില്‍
ഏറ്റവും പുതിയ ട്രന്‍ഡുകള്‍
റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി
ഫാഷന്‍ ജേണലിസ്റ്റുകളെ
നിയമിച്ചത് പാരീസിലായിരുന്നു.
ഫാഷന്‍റെ തലസ്ഥാനം എന്നാണല്ലോ
പാരീസിനെ വിശേഷിപ്പിക്കുന്നത്.
ഫാഷന്‍ ബൊട്ടീക്കുകള്‍
ഏറെയും പാരീസിലാണ്. 19-ാം
നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആന്‍
മാര്‍ഗരറ്റ് ലാന്‍ചെസ്റ്റര്‍, ലാ
ബെല്ലെ അസംബ്ലിക്ക് വേണ്ടി
എഴുതിയ ഫാഷന്‍ പേപ്പര്‍ ലെ
മിറോയിര്‍ ഡി ലാ മോഡ്, മേരി
ആന്‍ ബെല്‍ എന്നിവ ഇന്നും
പ്രശ് സതമാണ്. ബ്രിട്ടണിലെ പ്രമുഖ
ഫാഷന്‍ ഡിസൈനറും ഫാഷന്‍
ജേണലിസ്റ്റുമാണ് ആന്‍ മാര്‍ഗരറ്റ്.
ഫാഷന്‍ ജേണലിസത്തിന്‍റെ
തുടക്കകാലത്ത് അത് പ്രധാന
മായും വസ്ത്ര വ്യവസായ
വുമായി ബന്ധപ്പെട്ടാണ് പ്രവര്‍
ത്തിച്ചിരുന്നതെങ്കില്‍ പിന്നീട്,
ഫോട്ടോഗ്രഫി, വീഡിയോഗ്രഫി
എന്നിവ പ്രചുരപ്രചാരം
നേടിയതോടെ ഫാഷന്‍ പ്രസി
ദ്ധീകരണങ്ങളില്‍ അവ മേല്‍ക്കൈ
നേടി. എന്നാല്‍ ബ്യൂട്ടി
പെജന്‍റ്-സൗന്ദര്യ മത്സരങ്ങളുടെ
വരവാണ് ഫാഷന്‍ ജേണലിസത്തെ
വിപ്ലവകരമായി മാറ്റിയതെന്ന്
പറയാം. ഫോട്ടാഗ്രഫിക്കൊപ്പം
വീഡിയോഗ്രഫി കൂടി ജന
കീയമായതും അച്ചടിപ്രസി
ദ്ധീകരണങ്ങളുടെ കുത്തക
തകര്‍ത്ത് ദൃശ്യമാധ്യമങ്ങള്‍
സജീവമായതും ഇതിനോട് ചേര്‍ത്ത്
വായിക്കേണ്ടതുണ്ട്.
സൗന്ദര്യ മത്സരങ്ങളുടെ ലൈവ്
ഷോകളും വിധി നിര്‍ണയങ്ങളും
നേരിട്ട് ടിവിയിലൂടെ പ്രേക്ഷകരുടെ
മുന്നിലെത്തി. സൗന്ദര്യ മത്സരങ്ങള്‍
ആഗോള തലത്തില്‍ നിന്ന്
പ്രാദേശിക തലങ്ങളിലേക്ക്
വ്യാപിച്ചു. ഒപ്പം അത് ഫാഷന്‍
രംഗത്തെ കോടികള്‍ മറിയുന്ന
വ്യവസായമാക്കി മാറ്റുക
കൂടി ചെയ്തു. വിപ്ലവകരവും
പുരോഗമനപരവുമായ ഈ
വളര്‍ച്ച യഥാര്‍ത്ഥത്തില്‍ ഫാഷന്‍
ജേണലിസത്തെക്കുറിച്ചുള്ള
കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി
തുറന്നു.

മറ്റ് വിഭാഗത്തിലുള്ള
ജേണലിസ്റ്റുകള്‍ പോലെ തന്നെ
ഫാഷന്‍ ജേണലിസ്റ്റുകള്‍
എന്ന പരിശീലനം ലഭിച്ച
പ്രൊഫഷണലുകള്‍ രംഗത്തുവന്നു.
ആഗോളതലത്തില്‍ ഒട്ടനവധി
ഫാഷന്‍ ജേണലുകളുടേയും
പ്രസിദ്ധീകരണങ്ങളുടേയും
പിറവിക്ക് കാരണമായതും ഏതാണ്ട്
1980കള്‍ക്ക് ശേഷമുണ്ടായ ഫാഷന്‍
രംഗത്തെ ഈ തരംഗമാണ്.
മോഡലിങ് ഒരു പാഷന്‍
എന്നതിലുപരി ഒരു പ്രൊഫഷന്‍
ആയി മാറിയതോടെ ഫാഷന്‍
വ്യവസായം പെട്ടെന്ന് വളര്‍ച്ച
നേടി. ഇത് സ്വാഭാവികമായും
മാധ്യമങ്ങള്‍ക്ക് ഈ രംഗത്തെ
അവഗണിക്കാനാകാത്ത
സാഹചര്യത്തിലേക്ക് മാറ്റി. മറ്റ്
വാര്‍ത്തകള്‍ക്കൊപ്പം ഫാഷന്‍
ജേണലിസവും സ്ഥാനം പിടിച്ചു.
എഡിറ്റോറിയല്‍ ടീമില്‍
പരിശീലനം ലഭിച്ച ഫാഷന്‍
ജേണലിസ്റ്റുകളും ഫോട്ടോ-
വീഡിയോഗ്രാഫര്‍മാരും ഉള്‍പ്പെട്ടു.
ഇത് ഫാഷന്‍ ജേണലിസത്തെ
അവഗണിക്കാനാകാത്ത ശക്തി
യാക്കി മാറ്റി.