• Mon. Sep 25th, 2023

ഫാഷൻ ജേർണലിസം ചരിത്രവഴികളിലൂടെ

ByRampandcomb

Apr 22, 2023
Spread the love

ഫാഷന്‍ മാഗസിനുകള്‍
എന്നു കേട്ടാല്‍ മലയാളികളുടെ
മനസിലേക്കെത്തുന്ന ചിത്രങ്ങള്‍
വോഗിന്‍റെയും ഫെമിന
യുടെയുമൊക്കെയാകും. വോഗ്,
ബസാര്‍, ഫെമിന, കോസ്
മോപെളിറ്റന്‍, വുമന്‍സ് ഇറ
ഇങ്ങനെ എത്രയെത്ര ഫാഷന്‍
മാഗസിനുകളാണുള്ളത്.
പുത്തന്‍ ട്രെന്‍ഡുകളും
ഫാഷനും സെലിബ്രിറ്റീസ്
വിശേഷങ്ങളുമൊക്കെയായി
വായനക്കാരുടെ പ്രിയം
സ്വന്തമാക്കിയവയാണ് ഈ
മാഗസിനുകള്‍. ഡിജിറ്റല്‍
വായനയുടെ നാളുകളിലും
ഇതുപോലുള്ള പുസ്തകങ്ങള്‍
വായിക്കാന്‍ മാത്രമല്ല പ്രത്യേക
ഇഷ്ടം തോന്നിയ മാഗസിനുകളിലെ
ചിത്രങ്ങളും ആര്‍ട്ടിക്കിളുകളുമൊക്കെ
വെട്ടിയെടുത്ത് സൂക്ഷിച്ചു
വയ്ക്കുന്നവരുമുണ്ട്.
ഫാഷന്‍ ജേണലിസത്തിന്
മാത്രമായി മലയാള മാധ്യമങ്ങളില്‍
വലിയൊരു ഇടമില്ലെന്നത്
യാഥാര്‍ഥ്യമാണ്. എന്നാല്‍
ഫാഷന്‍ ജേണലിസത്തിനുള്ള
പ്രാധാന്യത്തെക്കുറിച്ച്
അറിയണമെങ്കില്‍ ഫാഷന്‍
ജേണലസിത്തിന്‍റെ
ചരിത്രവഴികളിലൂടെ സഞ്ചരിച്ചാല്‍
മതിയാകും. ഫാഷന്‍ ജേണലിസ
ചരിത്രത്തില്‍ ഫാഷന്‍
മാഗസിനുകളെക്കുറിച്ചും
പറയാതിരിക്കാനാകില്ല. ഫാഷന്‍
മാഗസിനുകള്‍ എലിസബത്തീ
യന്‍ കാലം മുതല്‍ ഉണ്ട്.
18-ാം നൂറ്റാണ്ടിലാണ് ഫാഷന്‍
ജേണലിസം രൂപം കൊള്ളുന്നത്.
ഫാഷന്‍ മാനിക്വീനുകളുടെ
സ്ഥാനത്ത് ഫാഷന്‍ മാഗസിനുകള്‍
അവതരിപ്പിക്കപ്പെട്ടതോടെയാണ്
ഫാഷന്‍ ജേണലിസത്തിന്‍റെ യുഗം
പിറവി കൊണ്ടത്.
1785-ല്‍ ഫ്രാന്‍സില്‍ നിന്ന്
പുറത്തിറക്കിയ കാബിനറ്റ് ഡെസ്
മോഡസ് ആണ് ലോകത്തിലെ
ആദ്യ ഫാഷന്‍ മാഗസിന്‍ എന്ന
പേരില്‍ അറിയപ്പെടുന്നത്.
ജീന്‍ അന്‍റോണി എഡിറ്ററായ
മാഗസിന്‍റെ പത്രാധിപര്‍ ബോസ്സെ
ആയിരുന്നു. എട്ട് പേജുകളുള്ള
കാബിനറ്റ് ഡെസ് മോഡസ് ഓരോ
15 ദിവസം കൂടുമ്പോഴും വിപ
ണിയിലിറങ്ങി. വസ്ത്രധാരണ
രംഗത്തെ ഫാഷനായിരുന്നു
പ്രധാന ഉള്ളടക്കമെങ്കിലും
മാഗസിനില്‍ മറ്റ് വിഭാഗങ്ങളും
ഉള്‍പ്പെട്ടിരുന്നു. മാഗസിന്‍റെ
വായനക്കാര്‍ക്ക് വസ്ത്ര വിപ
ണിയിലെ അതാതുകാല
ട്രെന്‍ഡുകള്‍ പരിചയപ്പെടു
ത്തിയതോടെ കൂടൂതല്‍ ആളുകളെ
ഫാഷന്‍ വസ്ത്രങ്ങള്‍ ഉപ
യോഗിക്കുന്ന നിലയിലേക്ക്
മാറ്റുന്നതിന് സംഭാവന ചെയ്ത
ആദ്യ മാഗസിനെന്ന ബഹുമതി
ചരിത്രത്തില്‍ കാബിനറ്റ് ഡെസ്
മോഡസിന് സ്വന്തമായി.
സീസണുകള്‍ അനുസരിച്ചും
പ്രത്യേക ആഘോഷങ്ങള്‍ക്കും
ധരിക്കേണ്ട വസ്ത്രങ്ങളെ മാഗസിന്‍
പരിചയപ്പെടുത്തി. അക്കാലത്ത്
വലിയ തരംഗമായി മാറിയ ഈ
പ്രവണത 1860കള്‍ വരെ തുടര്‍ന്നു.

വസ്ത്രമേഖലയില്‍ ജോലി
ചെയ്യുന്ന തയ്യല്‍ക്കാര്‍, ഡ്രെസ്
മേക്കേഴ്സ്, ഫാഷന്‍ വസ്ത്ര
കച്ചവടക്കാര്‍ തുടങ്ങിയവര്‍
നല്‍കുന്ന പരസ്യങ്ങളായിരുന്നു
മാഗസിന്‍റെ പ്രധാന വരുമാന
മാര്‍ഗം. തങ്ങളുടെ തനത്
രീതികളെക്കുറിച്ച് അവകാശവാദം
ഉന്നയിക്കുന്ന ബ്രോഷറുകളുടേയും
കാറ്റലോഗുകളുടേയും
രൂപത്തിലായിരുന്നു പ്രധാനമായും
പരസ്യങ്ങള്‍ വന്നിരുന്നത്.
ആദ്യ വര്‍ഷത്തില്‍ തന്നെ 800
വരിക്കാരെ നേടിയ മാഗസിന്‍ മികച്ച
വിജയമാണ് നേടിയത്. ഫ്രാന്‍സിലെ
വിജയം തുടര്‍ന്ന് യൂറോപ്പിലെ മറ്റ്
രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം
വ്യാപിപ്പിക്കുന്നതിന് കാരണമായി.
1793ല്‍ മാക് സിമിലിയന്‍ റോബസ്
പൈറിന്‍റെ ഭരണകാലത്ത് മാഗസിന്‍റെ
പ്രവര്‍ത്തനം അവസാനിച്ചു.
അതേസമയം ഫാഷന്‍
ജേണലിസത്തിന്‍റെ മാതാവ് എന്ന്
വിളിക്കാവുന്നത് അമേരിക്കന്‍
ഫോട്ടോഗ്രഫറായിരുന്ന കാര്‍മല്‍
സ് നോയെയാണ്. അമേരിക്കയില്‍
1867-ല്‍ ആരംഭിച്ച ‘ഹാര്‍
പേഴ് സ് ബസാര്‍’ എന്ന ഫാഷന്‍
മാഗസിന്‍റെ എഡിറ്റര്‍ ഇന്‍-ചീഫ്
ആയിരുന്നു ഇവര്‍. കാര്‍മലാണ്
യഥാര്‍ത്ഥത്തില്‍ ഫാഷന്‍
ജേണലിസത്തിന്‍റെ ആധുനിക മുഖം
എന്ന് അറിയപ്പെടുന്നത്. 1934-1957
കാലഘട്ടത്തില്‍ മാഗസിന്‍റെ
സാരഥ്യം വഹിച്ച കാര്‍മല്‍ ഫാഷന്‍
ജേണലിസത്തിന്‍റെ വ്യവസ്ഥാപിത
വഴികളില്‍ നിന്ന് മാറി സഞ്ചരിച്ച്
അതിനെ ജനകീയമാക്കുന്നതില്‍
വലിയ പങ്ക് വഹിച്ച വ്യക്തി
കൂടിയാണ്.
പതിവ് ഫാഷന്‍ വാര്‍ത്തകള്‍ക്ക്
പുറമേ മാഗസിനില്‍ ഫോട്ടോഗ്രഫി,
കല, ഫിക്ഷന്‍, രചനകള്‍
തുടങ്ങിയ സങ്കേതങ്ങള്‍ കൂടി
ഉള്‍പ്പെടുത്തിയ കാര്‍മല്‍ ഫാഷന്‍
ജേണലിസത്തെ കൂടുതല്‍
ജനകീയവും വിപ്ലവകരവുമാക്കി.
“നന്നായി വസ്ത്രധാരണം
ചെയ്യുന്ന നല്ല മനസുള്ള
സ്ത്രീകളെ” വാര്‍ത്തെടുക്കുകയാണ്
മാഗസിനിലൂടെ തന്‍റെ
ലക്ഷ്യമെന്നാണ് അവര്‍ പറ
ഞ്ഞത്. ഹാര്‍പേഴ് സ് ബസാറില്‍
1933-ല്‍ പ്രസിദ്ധീകരിച്ച
മാര്‍ട്ടിന്‍ മുന്‍കാസ് കി എന്ന
ഫോട്ടോഗ്രാഫറുടെ പാം ബീച്ച്

ബാത്തിംഗ് സ്യൂട്ട് അക്കാലത്തെ
വിപ്ലവകരമായ ചിത്രമായിരുന്നു.
അന്ന് ലൂസിലി ബ്രോക്കോ എന്ന
മോഡല്‍ ക്യാമറയ്ക്ക് നേരെ
ഓടിവരുമ്പോള്‍ എടുത്ത ചിത്രം
ഫാഷന്‍ ഫോട്ടോഗ്രഫി രംഗത്തെ
ആദ്യത്തെ ചലിക്കുന്ന ചിത്രമായി
കണക്കാക്കുന്നു.
ഫാഷന്‍ ജേണലിസത്തിന്‍റെ വളര്‍ച്ച
ആഗോള തലത്തില്‍ ഫാഷന്‍
രംഗം വളരുന്നതിന് സമാന്തരമായി
ഫാഷന്‍ ജേണലിസവും വളര്‍ന്നു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍
ലോകത്തിന്‍റെ പലയിടങ്ങളിലായി
നിരവധി ഫാഷന്‍ മാഗസിനുകള്‍
പുതുതായി ആരംഭിച്ചു. കൂട്ടത്തില്‍
ഏറ്റവും പുതിയ ട്രന്‍ഡുകള്‍
റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി
ഫാഷന്‍ ജേണലിസ്റ്റുകളെ
നിയമിച്ചത് പാരീസിലായിരുന്നു.
ഫാഷന്‍റെ തലസ്ഥാനം എന്നാണല്ലോ
പാരീസിനെ വിശേഷിപ്പിക്കുന്നത്.
ഫാഷന്‍ ബൊട്ടീക്കുകള്‍
ഏറെയും പാരീസിലാണ്. 19-ാം
നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആന്‍
മാര്‍ഗരറ്റ് ലാന്‍ചെസ്റ്റര്‍, ലാ
ബെല്ലെ അസംബ്ലിക്ക് വേണ്ടി
എഴുതിയ ഫാഷന്‍ പേപ്പര്‍ ലെ
മിറോയിര്‍ ഡി ലാ മോഡ്, മേരി
ആന്‍ ബെല്‍ എന്നിവ ഇന്നും
പ്രശ് സതമാണ്. ബ്രിട്ടണിലെ പ്രമുഖ
ഫാഷന്‍ ഡിസൈനറും ഫാഷന്‍
ജേണലിസ്റ്റുമാണ് ആന്‍ മാര്‍ഗരറ്റ്.
ഫാഷന്‍ ജേണലിസത്തിന്‍റെ
തുടക്കകാലത്ത് അത് പ്രധാന
മായും വസ്ത്ര വ്യവസായ
വുമായി ബന്ധപ്പെട്ടാണ് പ്രവര്‍
ത്തിച്ചിരുന്നതെങ്കില്‍ പിന്നീട്,
ഫോട്ടോഗ്രഫി, വീഡിയോഗ്രഫി
എന്നിവ പ്രചുരപ്രചാരം
നേടിയതോടെ ഫാഷന്‍ പ്രസി
ദ്ധീകരണങ്ങളില്‍ അവ മേല്‍ക്കൈ
നേടി. എന്നാല്‍ ബ്യൂട്ടി
പെജന്‍റ്-സൗന്ദര്യ മത്സരങ്ങളുടെ
വരവാണ് ഫാഷന്‍ ജേണലിസത്തെ
വിപ്ലവകരമായി മാറ്റിയതെന്ന്
പറയാം. ഫോട്ടാഗ്രഫിക്കൊപ്പം
വീഡിയോഗ്രഫി കൂടി ജന
കീയമായതും അച്ചടിപ്രസി
ദ്ധീകരണങ്ങളുടെ കുത്തക
തകര്‍ത്ത് ദൃശ്യമാധ്യമങ്ങള്‍
സജീവമായതും ഇതിനോട് ചേര്‍ത്ത്
വായിക്കേണ്ടതുണ്ട്.
സൗന്ദര്യ മത്സരങ്ങളുടെ ലൈവ്
ഷോകളും വിധി നിര്‍ണയങ്ങളും
നേരിട്ട് ടിവിയിലൂടെ പ്രേക്ഷകരുടെ
മുന്നിലെത്തി. സൗന്ദര്യ മത്സരങ്ങള്‍
ആഗോള തലത്തില്‍ നിന്ന്
പ്രാദേശിക തലങ്ങളിലേക്ക്
വ്യാപിച്ചു. ഒപ്പം അത് ഫാഷന്‍
രംഗത്തെ കോടികള്‍ മറിയുന്ന
വ്യവസായമാക്കി മാറ്റുക
കൂടി ചെയ്തു. വിപ്ലവകരവും
പുരോഗമനപരവുമായ ഈ
വളര്‍ച്ച യഥാര്‍ത്ഥത്തില്‍ ഫാഷന്‍
ജേണലിസത്തെക്കുറിച്ചുള്ള
കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി
തുറന്നു. മറ്റ് വിഭാഗത്തിലുള്ള
ജേണലിസ്റ്റുകള്‍ പോലെ തന്നെ
ഫാഷന്‍ ജേണലിസ്റ്റുകള്‍
എന്ന പരിശീലനം ലഭിച്ച
പ്രൊഫഷണലുകള്‍ രംഗത്തുവന്നു.
ആഗോളതലത്തില്‍ ഒട്ടനവധി
ഫാഷന്‍ ജേണലുകളുടേയും
പ്രസിദ്ധീകരണങ്ങളുടേയും
പിറവിക്ക് കാരണമായതും ഏതാണ്ട്
1980കള്‍ക്ക് ശേഷമുണ്ടായ ഫാഷന്‍
രംഗത്തെ ഈ തരംഗമാണ്.
മോഡലിങ് ഒരു പാഷന്‍
എന്നതിലുപരി ഒരു പ്രൊഫഷന്‍
ആയി മാറിയതോടെ ഫാഷന്‍
വ്യവസായം പെട്ടെന്ന് വളര്‍ച്ച
നേടി. ഇത് സ്വാഭാവികമായും
മാധ്യമങ്ങള്‍ക്ക് ഈ രംഗത്തെ
അവഗണിക്കാനാകാത്ത
സാഹചര്യത്തിലേക്ക് മാറ്റി. മറ്റ്
വാര്‍ത്തകള്‍ക്കൊപ്പം ഫാഷന്‍
ജേണലിസവും സ്ഥാനം പിടിച്ചു.
എഡിറ്റോറിയല്‍ ടീമില്‍
പരിശീലനം ലഭിച്ച ഫാഷന്‍
ജേണലിസ്റ്റുകളും ഫോട്ടോ-
വീഡിയോഗ്രാഫര്‍മാരും ഉള്‍പ്പെട്ടു.
ഇത് ഫാഷന്‍ ജേണലിസത്തെ
അവഗണിക്കാനാകാത്ത ശക്തി
യാക്കി മാറ്റി.
ഫാഷന്‍ ജേണലിസത്തിലെ
സാധ്യതകള്‍

എഴുത്തും ഫോട്ടോ ജേണലിസവും
കേന്ദ്രീകരിച്ചുള്ള ഫാഷന്‍
മീഡിയയുടെ ഒരു ഘടകമാണ്
ന്യൂസ് ഫാഷന്‍. ഫാഷന്‍
ജേണലിസ്റ്റുകളും സാധാരണ മറ്റു
മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന
ജോലികളാണ് ചെയ്യുന്നത്. പ
ക്ഷേ ഫാഷന്‍ ജേണലിസ്റ്റുകള്‍
കൂടുതലും പുത്തന്‍ വസ്ത്രങ്ങള്‍,
ട്രെന്‍ഡുകള്‍, ഫാഷന്‍ ഇവന്‍റ്
പോലുള്ളവയ്ക്കാണ് കൂടതല്‍ ശ്രദ്ധ
നല്‍കുന്നത്. ഫാഷന്‍ ഡിസൈനര്‍
മാര്‍, സ്റ്റൈലിസ്റ്റുകള്‍, മോഡലുകള്‍
തുടങ്ങി ഫാഷന്‍ മേഖലയുമായി
ചേര്‍ന്നു നില്‍ക്കുന്നവരുമായി
ഫാഷന്‍ ജേണലിസ്റ്റുകള്‍ക്ക്
നല്ല ബന്ധമുണ്ടാകണം. ഫാഷന്‍
വ്യവസായവുമായി ബന്ധ
പ്പെട്ട പുതിയ വാര്‍ത്തകള്‍
ഏറ്റവും വേഗത്തില്‍
ലഭ്യമാകുന്നതിന് ഇത്തരം
സൗഹൃദങ്ങള്‍ ഉപകാരപ്പെടും.
ഫാഷന്‍ ജേണലിസത്തിനോട്
താത്പ്പര്യമുള്ളവര്‍ക്ക് നന്നായി
ശോഭിക്കാനുമാകും. എന്നാല്‍
താല്പര്യം മാത്രം പോരല്ലോ.
അതേക്കുറിച്ചുള്ള വാര്‍ത്തകളും
ഫീച്ചറുകളും തയാറാക്കുന്നതിന്
നല്ല ഭാഷയും വേണ്ടതാണ്.
ഇന്നത്തെ കാലത്ത് ഏറ്റവും നൂതന
മായ ടെക്നോളജിയും ഫാഷന്‍
ജേണലിസ്റ്റുകള്‍ അറിഞ്ഞിരിക്കണം.
ഫാഷന്‍ ജേണലിസ്റ്റുകള്‍ക്ക് വിവിധ
മാധ്യമങ്ങളില്‍ നിരവധി ജോലി
സാധ്യതയുമുണ്ട്. പത്രങ്ങളിലും
ടെലിവിഷനുകളിലും ഫാഷന്‍
ജേണലിസത്തിന് മാത്രമായി
വലിയ ഇടം നല്‍കുന്നില്ലെങ്കിലും
ഫാഷന്‍ മാഗസിനുകളും
ഡിജിറ്റല്‍ മീഡിയയും
വിപുലമായ അവസരങ്ങളാണ്
വാഗ്ദാനം ചെയ്യുന്നത്.
ഫാഷന്‍ ജേണലിസ്റ്റുകള്‍ക്ക്
സ്വതന്ത്രമാധ്യമപ്രവര്‍ത്തകരായി
ജോലി ചെയ്യുന്നതിനും സാഹ
ചര്യമുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തി
ക്കാനാഗ്രഹിക്കുന്നവര്‍ക്ക് പുത്തന്‍
ഫാഷന്‍ ട്രെന്‍ഡുകളെക്കുറിച്ചും


ഫാഷന്‍ ചരിത്രത്തെക്കുറിച്ചുമൊക്കെ
അറിവുണ്ടായിരിക്കണം.
ഇന്‍റര്‍നെറ്റ് സമൂഹത്തെ മാത്രമല്ല
മാധ്യമവ്യവസായത്തെയും ഫാഷന്‍
മാഗസിനുകള്‍ സ്വധീനിക്കുന്നുണ്ട്.
പ്രിന്‍റ് മാഗസിനുകളെക്കാള്‍
കൂടുതല്‍ ഡിജിറ്റല്‍
മീഡിയകള്‍ക്കാണിപ്പോള്‍ കൂടുതല്‍
പ്രാധാന്യമുള്ളത്. എഴുത്തുകാര്‍ക്കും
പത്രപ്രവര്‍ത്തകര്‍ക്കുമെല്ലാം
വിശാലമായ ലോകമാണ് ഡിജിറ്റല്‍
പ്ലാറ്റ്ഫോമുകള്‍ നല്‍കുന്നത്.
ഏതൊരു വാര്‍ത്തയെക്കുറിച്ചും
ദീര്‍ഘലേഖനമെഴുതാനും
കുറേയധികം ചിത്രങ്ങള്‍
ഉള്‍പ്പെടുത്തുന്നതിനും സാധിക്കും.
സ്ഥലപരിമിതികളൊന്നും ഇവിടെ
തടസം അല്ലെന്നതു കൊണ്ടു
ഫാഷന്‍ ജേണലിസത്തിന്
മാത്രമായും പല ഡിജിറ്റല്‍
മീഡിയകള്‍ ഇടം നല്‍കുന്നുണ്ട്.
21-ാം നൂറ്റാണ്ടിലെ ഫാഷന്‍
ജേണലിസം
ഫാഷന്‍ ബ്ലോഗിങ്

ഒരു വ്യക്തിയോ ചെറിയ ഗ്രൂപ്പുകളോ
അല്ലെങ്കില്‍ കമ്പനികളോ
സൃഷ്ടിക്കുന്നതാണ് ബ്ലോഗുകള്‍.
വ്യക്തിഗത ഡയറിയെന്ന്
പറയാവുന്ന വെബ് സൈറ്റാണിത്.
അനൗപചാരികമായ വിവരങ്ങള്‍
സൂക്ഷിക്കുന്ന ഇടം. ഫാഷന്‍,
വസ്ത്രങ്ങള്‍, ട്രെന്‍റുകള്‍,
സ്റ്റൈല്‍ ഇതേക്കുറിച്ചുള്ള
ചിന്തകളും ആശയങ്ങളുമൊക്കെ
ബ്ലോഗില്‍ കുറിക്കുന്നവരുമുണ്ട്.
ഫാഷന്‍ ജേണലിസം മാത്രമുള്ള
ബ്ലോഗുകള്‍ക്ക് ചില ഫാഷന്‍
ഇന്‍ഡസ്ട്രീസ് പിന്തുണ
നല്‍കാറുമുണ്ട്.
വ് ളോഗിങ്
ഫാഷന്‍ ബ്ലോഗിങ്ങിനോട്
സാമ്യമുള്ളതാണ് വ് ളോഗിങ്ങ്.
എന്നാല്‍ പ്രധാന വ്യത്യാസം,
ബ്ലോഗില്‍ എഴുത്തും ചിത്രങ്ങളും
മാത്രമാണുള്ളത്. വ് ളോഗില്‍
ചിത്രങ്ങളും എഴുത്തും മാത്രമല്ല
വിഡിയോയും ഉള്‍പ്പെടുത്താം.
ഏതെങ്കിലുമൊരു പുതിയ
വസ്ത്രത്തിന്‍റെയോ ആക് സ
സറീസിന്‍റെയോ വിവരങ്ങളൊക്കെ
ഉള്‍പ്പെടുത്തിയുള്ള വിഡിയോ വ് ളോ
ഗില്‍ പോസ്റ്റ് ചെയ്യാവുന്നതാണ്.
ബ്ലോഗിനെക്കാള്‍ കൂടുതല്‍
ജനകീയമായതും വ് ളോഗിങ്ങ്
ആണ്. നിരവധിപ്പേരാണ് വ് ളോഗിങ്
വരുമാന മാര്‍ഗമാക്കിയിരിക്കുന്നത്.
ഇന്‍റര്‍നെറ്റ്
ഇന്‍റര്‍നെറ്റ് ആളുകളുടെ
ജീവിതത്തിന്‍റെ ഭാഗമായി
മാറിയതുമുതല്‍ ഫാഷന്‍
ജേണലിസത്തിലും വലിയ
മാറ്റം വന്നിട്ടുണ്ട്. ഫാഷന്‍
ലോകത്തിലെ മാറ്റങ്ങളും
പുത്തന്‍ ട്രെന്‍ഡുകളുമൊക്കെ
എളുപ്പത്തില്‍ അറിയാനാകുന്നുണ്ട്.
ഫാഷന്‍ വ്യവസായലോകത്തിലെ
വാര്‍ത്തകളും മാറ്റങ്ങളുമൊക്കെ
ഇന്‍റര്‍നെറ്റില്‍ ലേഖനങ്ങളായി
പ്രസിദ്ധീകരിക്കുന്നതും പ്രയോ
ജനപ്പെടുന്നുണ്ട്. മാസികകള്‍
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ
വായിക്കുന്നതിനും സബ് സ് ക്രൈബ്
ചെയ്യുന്നതിനും 21-ാം നൂറ്റാണ്ടില്‍
സാധിക്കുന്നുവെന്നതാണ് വലിയ
മാറ്റം.

സോഷ്യല്‍ മീഡിയ
വസ്ത്രങ്ങളുടെയും
ആഭരണങ്ങളുടെയുമൊക്കെ പുതിയ
ട്രെന്‍ഡുകള്‍ ആളുകളിലേക്ക്
വളരെ വേഗത്തിലെത്തിക്കുന്നതിന്
സോഷ്യല്‍ മീഡിയ പ്രയോജന
പ്പെടുത്തുന്നവര്‍ ഏറെയുണ്ട്.
ചില ഫാഷന്‍ മാഗസിനുകള്‍
അവര്‍ പ്രസിദ്ധീകരിക്കുന്ന
ലേഖനങ്ങള്‍ ആപ്പ് നിര്‍മിച്ചും
വായനക്കാരിലേക്കെത്തിക്കുന്നുണ്ട്.
കൂടുതല്‍ വായനക്കാരിലേക്ക്
ലേഖനങ്ങള്‍ എത്തിക്കുന്നതില്‍
സോഷ്യല്‍ മീഡിയയ്ക്ക് വലിയ
സ്വാധീനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *